നായിഫ് -1 അറബിക് സന്ദേശങ്ങള്‍ കൈ മാറിത്തുടങ്ങി

February 23rd, 2017

pslv-c-37-uae-nayif-1-ePathram
ദുബായ് : യു. എ. ഇ. യുടെ നാനോ ഉപഗ്രഹം ‘നായിഫ്–1’ ൽ നിന്നുള്ള ആദ്യ അറബിക് സന്ദേശം എത്തി.

‘ജന ങ്ങളു ടെയും രാഷ്ട്ര ങ്ങളു ടെയും നാഗരി കത കളു ടെയും നവോത്ഥാനം ആരംഭി ക്കുന്നത് വിദ്യാഭ്യാസ ത്തിലൂടെ യാണ്. രാഷ്‌ട്ര ങ്ങളുടെ ശോഭന ഭാവിക്കു തുടക്കം വിദ്യാലയ ങ്ങളി ലൂടെ…’ യു. എ. ഇ. വൈസ്‌ പ്രസിഡണ്ടും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂമി ന്റെ സന്ദേശ മാണ് ബഹി രാകാശത്തു നിന്നും എത്തി യത്.

ഷാര്‍ജ അമേരിക്കന്‍ യൂണി വേഴ്‌സിറ്റി യില്‍ സജ്ജ മാക്കിയ ഗ്രൗണ്ട് സ്റ്റേഷനില്‍ നിന്നാണ് ഈ സന്ദേശം ഉപഗ്രഹ ത്തിന് കൈ മാറിയത്. എന്‍ജിനീയര്‍ മാരു ടെയും കോളേജ് അദ്ധ്യാ പക രുടെയും മേല്‍ നോട്ട ത്തിലാ യിരുന്നു ഇത്.

2117 ൽ ചൊവ്വയിൽ മനുഷ്യരെ എത്തിക്കുകയും ചെറു നഗരം പണി യുകയും ചെയ്യും എന്നുള്ള പ്രഖ്യാ പന ത്തിനു തൊട്ടു പിന്നാലെ ആയി രുന്നു ശാസ്ത്ര രംഗ ത്തെ യു. എ. ഇ. യുടെ ഈ ശ്രദ്ധേയ കാല്‍വെപ്പ്.

ഈ മാസം 15 ന് ഇന്ത്യ യിലെ ശ്രീ ഹരി ക്കോട്ട യിലെ സതീഷ്‌ ധവാൻ സ്‌പേസ്‌ സെന്ററിൽ നിന്നും വിക്ഷേ പിച്ച പി. എസ്. എല്‍. വി. സി – 37 ൽ യു. എ. ഇ. യുടെ ‘നായിഫ് 1’ എന്ന ചെറു ഉപഗ്രഹം മുഖേന യായി രുന്നു അറബി യിലുള്ള ഈ സന്ദേശം പ്രസരണം ചെയ്യ പ്പെട്ടത്. ലോകവ്യാപക മായി അമേച്വര്‍ റേഡിയോ തരംഗ ശൃംഖല യാല്‍ ബന്ധിപ്പി ക്കപ്പെട്ട ഗ്രൗണ്ട് സ്റ്റേഷനു കളില്‍ എല്ലാം ഈ സന്ദേശം ലഭിച്ചു.

അറബിയില്‍ സന്ദേശങ്ങള്‍ അയക്കുവാ നും സ്വീകരി ക്കുവാനും സാധിക്കും എന്നതാണ് നായിഫ് – 1 ന്‍െറ മുഖ്യ സവിശേഷത കളില്‍ ഒന്ന്.

ലോകത്തിന്‍െറ വിവിധ ഭാഗ ങ്ങളി ലായി ആയിര ക്കണ ക്കിന് അമേച്വര്‍ റേഡിയോ പ്രയോക്താ ക്കളുണ്ട്. അവര്‍ അയക്കുന്ന വിവിധ സന്ദേശ ങ്ങള്‍ അറബ് റേഡിയോ ഓപ്പ റേറ്റര്‍ മാര്‍ക്ക് സ്വന്തം ഭാഷ യില്‍ തന്നെ സ്വീകരി ക്കുവാന്‍ സാധിക്കുന്നത് ഏറെ പ്രയോജന കരമാണ്.

യൂണി വേഴ്‌സിറ്റി വിദ്യാര്‍ ത്ഥി കള്‍ പഠന ത്തിന്റെ ഭാഗ മായി മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററിന്റെ സഹായ ത്തോടെ യാണ് നാനോ ഉപഗ്രഹം വികസി പ്പിച്ചത്. അറബി ഭാഷ യിലുള്ള സന്ദേശ ങ്ങള്‍ അമേച്വര്‍ റേഡിയോ തരംഗ ങ്ങള്‍ വഴി ഇതര സ്റ്റേഷനു കള്‍ക്ക് കൈമാറും.

2117 ൽ ചൊവ്വയിൽ മനുഷ്യരെ എത്തിക്കുകയും ചെറു നഗരം പണി യുകയും ചെയ്യും എന്നുള്ള പ്രഖ്യാ പന ത്തിനു തൊട്ടു പിന്നാലെ ആയി രുന്നു ശാസ്ത്ര രംഗ ത്തെ യു. എ. ഇ. യുടെ ഈ ശ്രദ്ധേയ കാല്‍വെപ്പ്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദുബായ് ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് : കാലാവധി മാര്‍ച്ച് 31 വരെ

February 22nd, 2017

logo-uae-ministry-of-health-ePathram.jpg
ദുബായ് : നിര്‍ബ്ബന്ധിത ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പരി രക്ഷാ പദ്ധതി യില്‍ ചേരുന്നതിനും പിഴ കളില്‍ നിന്ന് ഒഴിവാകുന്നതിനും ഉള്ള സമയ പരിധി 2017 മാര്‍ച്ച് 31 ആക്കി ദുബായ് സര്‍ ക്കാര്‍ നിശ്ച യിച്ചു.

ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പരി രക്ഷ ഇല്ലാത്ത ജീവന ക്കാരും അവരുടെ സ്പോണ്‍സര്‍ മാരും അന്നേ ദിവസം മുതല്‍ പിഴ അടക്കാന്‍ ബാധ്യ സ്ഥരാവും.

സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് ആരോഗ്യ പരി രക്ഷ ലഭ്യ മാക്കുന്ന പദ്ധതി പ്രാവര്‍ ത്തിക മാക്കേണ്ട കാലാവധി ഡിസംബര്‍ 31വരെ ദീര്‍ഘി പ്പി ക്കുവാനും തീരുമാനിച്ചു.

ദുബായ് വിസ യില്‍ ഷാര്‍ജ യിലും വടക്കന്‍ എമി റേറ്റു കളിലും കഴിയുന്ന വര്‍ക്ക് അതത് എമി റേറ്റു കളില്‍ ത്തന്നെ ഹെല്‍ത്ത് ഇന്‍ഷ്വ റന്‍സ് ആനുകൂല്യങ്ങള്‍ ലഭ്യമാ ക്കു വാനും സര്‍ക്കാര്‍ ഉത്തരവിട്ടു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്വീകരണം നൽകി

February 22nd, 2017

അബുദാബി : സ്വാകാര്യ സന്ദർശനാർത്ഥം യു. എ. ഇ. യിൽ എത്തിയ ഖത്തർ കെ. എം. സി. സി. സ്റ്റേറ്റ് സെക്രട്ടറി നാലകത്ത് സലീമിന് അബുദാബി താഴേക്കോട് പഞ്ചാ യത്ത് കെ. എം. സി. സി. സ്വീകരണം നൽകി.

ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന ചടങ്ങ് അബ്ദു റഹ്മാൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. എ. കെ. ശംസുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു.

ബഷീർ പുതു പ്പറമ്പ്, എൻ. പി. നൗഷാദ്, മജീദ് അണ്ണാൻ തൊടി, അബ്ബാസ് പൂവ ത്താണി, ഉമ്മർ നാലകത്ത് എന്നി വർ ആശംസ നേർന്ന് സംസാരിച്ചു. താഴേക്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ ഉപഹാരം സമ്മാനിച്ചു. സലിം നാലകത്ത് മറുപടി പ്രസംഗം നടത്തി.

കരീം താഴേക്കോട് സ്വാഗതവും ബഷീർ നെല്ലിപ്പറമ്പ് നന്ദിയും പ്രകാശിപ്പിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ബിസിനസ്സ് അവാര്‍ഡ് യു. എ. ഇ. എക്സ് ചേഞ്ചിനു സമ്മാനിച്ചു

February 22nd, 2017

logo-uae-exchange-ePathram
ദുബായ് : ബിസിനസ്സ് രംഗത്തെ മികവില്‍ പുതിയ നില വാര ങ്ങള്‍ സൃഷ്ടി ക്കുന്ന തിനും ഉപ ഭോക്താക്കള്‍ക് വിശിഷ്ട മായ ഉപ ഭോക്തൃ സേവനം നല്‍കി വരുന്ന തിനു മായി പ്രമുഖ ധന വിനി മയ സ്ഥാപ നമായ യു. എ. ഇ. എക്സ് ചേഞ്ചി നു മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ബിസിനസ്സ് അവാര്‍ഡ് സമ്മാനിച്ചു. ദുബായ് മദീനത്ത് ജുമൈറ അറീന യില്‍ നടന്ന പരിപാടി യില്‍ ദുബായ് ഉപ ഭരണാധി കാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമില്‍ നിന്നും യു. എ. ഇ. എക്സ് ചേഞ്ച് ചെയർമാൻ ഡോ. ബി. ആര്‍. ഷെട്ടി അവാര്‍ഡ് ഏറ്റു വാങ്ങി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഐഡെക്സ് തുടങ്ങി – പൊതു ജനങ്ങള്‍ക്കും പ്രവേശനം

February 20th, 2017

new-logo-abudhabi-2013-ePathram
അബുദാബി : പതിമൂന്നാമത് അന്താരാഷ്ട്ര പ്രതിരോധ പ്രദര്‍ ശന ത്തിനു (ഐഡെക്സ്) അബുദാബി നാഷനല്‍ എക്സിബിഷന്‍ സെന്‍റ റില്‍ (അഡ്നെക്) ഞായറാഴ്ച തുടക്ക മായി. യു. എ. ഇ. വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഐഡെക്സ് ഉദ്ഘാടനം ചെയ്തു.

പൊതു ജനങ്ങള്‍ ക്കുള്ള പ്രവേശനം തിങ്ക ളാഴ്ക മുതലാണ്. എമിറേറ്റ്സ് ഐ. ഡി. അല്ലെങ്കില്‍ പാസ്സ്പോര്‍ട്ട് എന്നിവ യില്‍ ഏതെങ്കിലും ഒന്ന്‍ ഹാജരാക്കി പ്രവേശന പാസ്സിനായി അപേക്ഷ പൂരിപ്പിച്ച് നല്‍കണം.

സന്ദര്‍ശ കരായി ഒരു ലക്ഷ ത്തില ധികം പേര്‍ എത്തും എന്നാണ്‍ പ്രതീക്ഷി ക്കുന്നത്. ദിവസവും രാവിലെ 10 മണി മുതൽ വൈകു ന്നേരം 5 മണി വരെ യാണു പ്രദർശനം. ഫെബ്രുവരി 23 വ്യാഴാ ഴ്ച വരെ ഐഡെക്സ് നീണ്ടു നില്‍ക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പയ്യന്നൂര്‍ സൗഹൃദ വേദി അല്‍ ഐന്‍ ചാപ്റ്റര്‍ രൂപീ കരിച്ചു
Next »Next Page » മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ബിസിനസ്സ് അവാര്‍ഡ് യു. എ. ഇ. എക്സ് ചേഞ്ചിനു സമ്മാനിച്ചു »



  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine