ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു

April 19th, 2025

dr-george-mathew-dr-shamseer-prof-humaid-al-shamsi-in-abudhabi-global-health-week-ePathram
അബുദാബി : യു. എ. ഇ. ആരോഗ്യ മേഖലയുടെ വര്‍ത്തമാനവും ഭാവിയും പങ്കു വെക്കുന്ന അബുദാബി ഗ്ലോബല്‍ ഹെല്‍ത്ത് വീക്കില്‍ രാജ്യത്തിന്റെ ആരോഗ്യ മേഖല യിലെ അതികായനും മലയാളി യുമായ ഡോക്ടര്‍ ജോര്‍ജ് മാത്യു വിന് ആദരം.

പ്രമുഖ ഇമാറാത്തി ഓങ്കോളജിസ്റ്റ് പ്രഫ. ഹുമൈദ് അല്‍ ഷംസിയുടെ ‘ഹെല്‍ത്ത്‌ കെയര്‍ ഇന്‍ ദി യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് ഡോ. ജോര്‍ജിന്റെ സംഭാവനകളെ ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ ആദരിച്ചത്. ആരോഗ്യ മേഖല കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച ഡോ. ജോർജ്ജ് മാത്യു, യു. എ. ഇ. യുടെ ആരോഗ്യ വളര്‍ച്ച വ്യക്തമാക്കുന്ന പുസ്തകത്തിന്റെ ആദ്യ കോപ്പി ഡോ. ജോര്‍ജ് ഏറ്റു വാങ്ങുന്നത് ഏറെ അഭിമാനകരമാണെന്ന് പ്രഫ. ഹുമൈദ് പറഞ്ഞു.

പൊതു പരിപാടികളില്‍ അപൂര്‍വമായി മാത്രം പങ്കെടുക്കാറുള്ള ഡോ. ജോര്‍ജ് മാത്യു വിന്റെ വാക്കുകള്‍ കേള്‍ക്കാനായി ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥര്‍ തുടങ്ങി നിരവധി പ്രമുഖരാണ് അബുദാബി ഗ്ലോബല്‍ ഹെല്‍ത്ത് വീക്കിലെ ബുര്‍ജീല്‍ ഹോൾഡിംഗ്‌സ് ബൂത്തിൽ എത്തിയത്. ബുർജീൽ സ്ഥാപകനും ചെയര്‍ മാനുമായ ഡോ. ഷംഷീര്‍ വയലില്‍, സി. ഇ. ഒ. ജോണ്‍ സുനില്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനൊപ്പം പ്രവർത്തിച്ച്, രാജ്യത്തിൻ്റെ ആരോഗ്യ മേഖലയിൽ നൽകിയ നിർണ്ണായക സംഭാവനകൾക്കുള്ള ആദരവായി പത്തനം തിട്ട തുമ്പമൺ സ്വദേശി ഡോക്ടർ ജോർജ്ജ് മാത്യുവിൻ്റെ പേര് നൽകിയത് അബുദാബി അല്‍ മഫ്‌റഖ് ശൈഖ്‌ ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിക്ക് സമീപമുള്ള റോഡിനായിരുന്നു.

മാത്രമല്ല യു. എ. ഇ. പൗരത്വം, പരമോന്നത സിവിലിയൻ ബഹുമതിയായ അബുദാബി അവാർഡ് എന്നിവ യിലൂടെ യും ഡോ. ജോർജ് മാത്യുവിന്റെ സംഭാവന കളെ രാജ്യം ആദരിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , , , , , , , , ,

അഭിപ്രായം എഴുതുക »

ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ

April 16th, 2025

royal-oman-police-installed-artificial-intelligence-camera-on-roads-ePathram
മസ്കത്ത് : വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗം അടക്കമുള്ള നിയമ ലംഘനങ്ങൾ കണ്ടു പിടിക്കുവാൻ റോയൽ ഒമാൻ പൊലീസ് നൂതന സ്മാർട്ട് സംവിധാനങ്ങൾ ഒരുക്കി എന്നു മുന്നറിയിപ്പുമായി പൊലീസ്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ക്യാമറകൾ ഇപ്പോൾ രാജ്യത്ത് പ്രവർത്തന ക്ഷമമാണ്. ചിത്രങ്ങൾ വിശകലനം ചെയ്യാനും നിയമ ലംഘനങ്ങൾ കൃത്യതയോടെ തിരിച്ചറിയാനും ഇവക്കു കഴിയും.

ഇത്തരം സാങ്കേതിക വിദ്യകൾ വഴി നിയമ ലംഘന ങ്ങളും വർദ്ധിച്ചു വരുന്ന അപകടങ്ങളും ഫലപ്രദമായി കുറക്കുവാൻ കഴിയും എന്നും അധികൃതർ അറിയിച്ചു.

മൊബൈൽ ഫോൺ ഉപയോഗത്തിലെ അപകടങ്ങളെ ക്കുറിച്ച് അവബോധം വളർത്തുന്നതിനായി Driving without a Phone എന്ന ശീർഷകത്തിൽ റോയൽ ഒമാൻ പൊലീസ് ഒരുക്കിയ ഗൾഫ് ട്രാഫിക് വീക്ക് നിരവധി പേരാണ് സന്ദർശിക്കുന്നത്. Image Credit : Royal Oman Police

– വാർത്ത അയച്ചത് : ആര്‍. കെ. ഇല്യാസ്,

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം

April 15th, 2025

kaaba-hajj-eid-ul-adha-ePathram
റിയാദ് : ഉംറ വിസക്കാർക്ക്‌ രാജ്യത്ത്‌ പ്രവേശിക്കാനുള്ള സമയം അവസാനിച്ചു എന്നും ഉംറ വിസയിൽ സൗദി അറേബ്യയിൽ എത്തിയവർ 2025 ഏപ്രിൽ 29 ന് മുമ്പ്‌ തിരിച്ചു പോകണം എന്നും ആഭ്യന്തര മന്ത്രാലയം. ഹജ്ജിന് അനുമതി ലഭിച്ചവര്‍ക്ക് മാത്രമായിരിക്കും മക്കയിലേക്ക് പ്രവേശന അനുമതി ലഭിക്കുക. മക്ക യിലേക്ക് പ്രവേശനം ആവശ്യമുള്ള വിദേശികൾക്ക് പ്രത്യേക പെർമിറ്റ് ഉപയോഗിച്ച് മാത്രമേ പ്രവേശിക്കാൻ കഴിയൂ. പെർമിറ്റ് എടുക്കാതെ മക്കയിലേക്ക് എത്തുന്ന വരെ തിരിച്ചയക്കും എന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഹജ്ജ്, ഉംറ സേവനങ്ങള്‍ക്കായി തയ്യാറാക്കിയ ‘നുസുക്’ ആപ്പ് വഴിയുള്ള ഉംറ പെര്‍മിറ്റുകള്‍ 2025 ഏപ്രില്‍ 29 മുതല്‍ താത്കാലികമായി നിര്‍ത്തി വെക്കും.

ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ അവസാനിച്ച്, ഹിജ്‌റ കലണ്ടർ ദുൽ ഹജ്ജ് 14 നു ശേഷം ഉംറ തീര്‍ത്ഥാടനം പുനഃരാരംഭിക്കും എന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഹജ്ജ് പെര്‍മിറ്റ് കൈവശമുള്ളവര്‍, ഹറം പള്ളിയിലും പരിസരങ്ങളിലും ജോലി ചെയ്യുന്നവർ, മക്കയില്‍ താമസ അനുമതി ലഭിച്ച വ്യക്തികള്‍ക്കും മാത്രമാണ് മക്കയിലേക്ക് പ്രവേശനം സാദ്ധ്യമാവുക.

ഹജ്ജ് തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാനും സമാധാനത്തോടെയും സുരക്ഷിതത്വത്തോടെയും ഹജ്ജ് കര്‍മ്മം നിർവ്വഹിക്കുവാനും വേണ്ടിയാണ് ഈ നടപടിക്രമങ്ങൾ എന്നും മന്ത്രാലയം അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു

April 14th, 2025

indian-media-vps-health-home-for-pravasi-karuthal-bhavanam-ePathram

അബുദാബി : അന്തിയുറങ്ങാൻ അടച്ചുറപ്പുള്ള വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ചു നൽകുവാൻ ഒരുങ്ങി അബുദാബിയിലെ മാധ്യമ കൂട്ടയ്മയായ ഇന്ത്യൻ മീഡിയ അബുദാബി(ഇമ).

ഗൾഫിലെ പ്രമുഖ സംരംഭകനും വി. പി. എസ്. ഹെൽത്ത് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ നൽകുന്ന പിന്തുണയോടെ 15 ലക്ഷം ഇന്ത്യൻ രൂപ ചെലവിൽ വീട് ഒരുക്കുകയാണ്.

30 വർഷത്തിൽ അധികം പ്രവാസിയായി ജീവിച്ചിട്ടും സ്വന്തമായി ഒരു വീട് എന്ന സ്വപ്‍നം സഫലമാവാതെ പോയ നിർദ്ധനരായ പ്രവാസിക്ക് നാട്ടിൽ ഒരു വീട് നിർമ്മിച്ച് നൽകും എന്ന് ഇന്ത്യൻ മീഡിയ കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടന ചടങ്ങിൽ ഇമയുടെ ‘കരുതൽ’ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിനായി അർഹരായ പ്രവാസിയെ കണ്ടെത്തുവാനുള്ള ശ്രമത്തിലാണ് ഇമ പ്രവർത്തകർ

ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഇമ പ്രസിഡണ്ട് സമീർ കല്ലറ, ജനറൽ സെക്രട്ടറി റാഷിദ് പൂമാടം എന്നിവരുമായി ബന്ധപ്പെടാം.

ഫോൺ : (00971 55 801 8821)

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി

April 11th, 2025

rajapuram-holy-family-high-school-old-students-group-ePathram

അബുദാബി: കാസർകോട് ജില്ലയിലെ രാജപുരം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ അബുദാബി ഘടകത്തിൻ്റെ 2024 വർഷത്തെ ജനറൽ ബോഡി യോഗം അൽ റഹ്ബ ഫാമിലി പാർക്കിൽ വച്ച് നടന്നു.

പ്രസിഡണ്ട് സജിൻ പുള്ളോലിക്കൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനോദ് പാണത്തൂർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വിശ്വൻ ചുള്ളിക്കര 2025 – 2026 പ്രവർത്തന വർഷത്തേക്കുള്ള കമ്മിറ്റി പാനൽ അവതരിപ്പിച്ചു.

മനീഷ് ആദോപള്ളി (പ്രസിഡണ്ട്), ലിന്റോ ഫിലിപ്പ് (സെക്രട്ടറി), രഞ്ജിത്ത് രാജു (ട്രഷറർ) എന്നിവരെ പ്രധാന ഭാരവാഹികളായി തെരഞ്ഞെടുത്തു.

സണ്ണി ജോസഫ് ഒടയഞ്ചാൽ, മനോജ് മരുതൂർ (രക്ഷാധി കാരികൾ). സജിൻ പുള്ളോലിക്കൽ, ജോബി മെത്താനത്ത് (അഡ്വൈസർമാർ), ജിതേഷ് മുന്നാട് (വൈസ് പ്രസിഡണ്ട്), ജൻഷിൽ പി. ജെ. (ജോയിന്റ് സെക്രട്ടറി), ഷൗക്കത്തലി (ജോയിന്റ് ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.

വിശ്വൻ ചുള്ളിക്കര, വിനീത് കോടോത്ത്, ഹനീഫ് വണ്ണാത്തിക്കാനം, ബെന്നി പൂക്കറ, വിനോദ് പാണത്തൂർ, അഷറഫ് കള്ളാർ, ഷെരീഫ് ഒടയൻ ചാൽ, ജോഷി മെത്താനത്ത്, സാലു പോൾ, ജോയ്സ് മാത്യു, സെബാസ്റ്റ്യൻ മൈലക്കൽ എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

48 of 1,378|«10204748496070»|

« Previous Page — « Previous « ലോഗോ പ്രകാശനം ചെയ്തു
Next » — Next Page » വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു »



  • അക്ഷര ജാലകം അവാർഡ് സമ്മാനിച്ചു
  • ആയുർവ്വേദ ദിനാചരണം സംഘടിപ്പിച്ചു
  • ബുക്കിഷ് : സൃഷ്ടികൾ ക്ഷണിക്കുന്നു
  • ഇനി ഞായറാഴ്ചകളിലും പാസ്സ് പോർട്ട് ലഭിക്കും
  • ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം അന്തരിച്ചു
  • സ്വർഗ്ഗത്തിന്റെ സ്വർണ്ണ വാതിലുകൾ പ്രകാശനം ചെയ്തു
  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine