ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി

March 25th, 2025

salam-pappinissery-meet-sheikh-hamad-bin-mohammed-al-sharqi-ruler-of-fujairah-ePathram

ഫുജൈറ: യു. എ. ഇ. സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി ഫുജൈറ രാജ കൊട്ടാരത്തിൽ ഒരുക്കിയ അത്താഴ വിരുന്നിലേക്ക് പ്രത്യേക ക്ഷണ പ്രകാരം മലയാളി വ്യവസായിയും യാബ് ലീഗൽ സർവ്വീസസ് സി. ഇ. ഒ. സലാം പാപ്പിനിശ്ശേരി പങ്കെടുത്തു റമദാൻ ആശംസകൾ നേർന്നു.

ഫുജൈറ കിരീട അവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി, സ്വദേശി പൗര പ്രമുഖർ, വാണിജ്യ വ്യവസായ സംരംഭകർ അടക്കം നിരവധി പേർ സുഹൂർ വിരുന്നിൽ സംബന്ധിച്ചിരുന്നു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി

March 20th, 2025

mohamed-bin-zayed-foundation-for-humanity-launched-ePathram

അബുദാബി : ജീവകാരുണ്യ പ്രവർത്തനങ്ങൾ ആഗോള തലത്തിൽ പ്രോത്സാഹിപ്പിക്കുവാൻ ലക്ഷ്യമിട്ട് യു. എ. ഇ. രൂപീകരിച്ച മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി എന്ന ജീവകാരുണ്യ സംഘടന ക്ക് തുടക്കമായി.

അന്തരിച്ച രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ചരമ വാർഷിക ദിനമായ റമദാൻ 19 നു ആചരിച്ചു വരുന്ന സായിദ് മാനവ സ്‌നേഹ ദിന ത്തോട് അനുബന്ധിച്ച് ആയിരുന്നു മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റിയുടെ പ്രഖ്യാപനം. ആഗോള കാരുണ്യ പദ്ധതികൾക്ക് നേതൃത്വം നൽകുന്നതിന് കഴിഞ്ഞ വർഷം സ്ഥാപിച്ച എർത്ത് സായിദ് ഫിലാന്ത്രോപീസ് എന്ന സംഘടനയുടെ കീഴിലാണ് ഫൗണ്ടേഷൻ പ്രവർത്തിക്കുക.

ആരോഗ്യത്തിലും സമഗ്ര വികസനത്തിലും സുസ്ഥിരമായ ശ്രമങ്ങൾ മുന്നോട്ട് കൊണ്ട് പോവുക എന്ന ലക്ഷ്യത്തോടെയാണ് ഫൗണ്ടേഷൻ സ്ഥാപിച്ചത്. വ്യക്തികളെയും സമൂഹങ്ങളെയും ശാക്തീകരിക്കുന്ന നൂതന പരിഹാരങ്ങൾക്കായി പ്രവർത്തിക്കും.

W A M & twitter

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ

March 19th, 2025

ek-nayanar-memorial-ramadan-foot-ball-season-4-ePathram
അബുദാബി : ശക്തി തിയ്യറ്റേഴ്സ് സംഘടിപ്പിച്ച നാലാമത് ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ മത്സര ങ്ങളിൽ സീനിയർ വിഭാഗത്തിൽ ശക്തി ഷാബിയ മേഖല ജേതാക്കളായി. സനയ്യ, ഖാലിദിയ മേഖലകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ നടന്ന മത്സരങ്ങളിൽ നാദിസിയ മേഖല വിജയികളായി. സനയ്യ മേഖല രണ്ടാം സ്ഥാനം നേടി.

മുഖ്യ അതിഥികളായി എത്തിച്ചേർന്ന ഇന്ത്യൻ ഫുട് ബോൾ താരം സി. കെ. വിനീത്, ഡി. വൈ. എഫ്. ഐ. സംസ്ഥാന സെക്രട്ടറി വി. കെ. സനോജ് എന്നിവർ ചേർന്ന് ടൂർണ്ണ മെന്റ് ഉദ്ഘാടനം ചെയ്തു.

ശക്തി ആക്ടിംഗ് പ്രസിഡണ്ട് അസീസ് ആനക്കര അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. എൽ. സിയാദ് സ്വാഗതം ആശംസിച്ചു. ടൂർണ്ണ മെന്റ് കോഡിനേറ്റർ ഷെറിൻ വിജയൻ നിയമാവലി വിശദീകരിച്ചു. സ്പോർട്സ് സെക്രട്ടറി ഉബൈദ് കൊച്ചനൂർ, പ്രായോജക പ്രതിനിധികൾ, ശക്തി മാനേജിംഗ് കമ്മിറ്റി-കെ. എസ്. സി. മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ശക്തി കുടുംബാംഗങ്ങൾ സംബന്ധിച്ചു.

മുതിർന്നവർക്കും (10 സീനിയർ) കുട്ടികൾക്കും (5 ജൂനിയർ) പ്രത്യേകം നടത്തിയ ഫുട് ബോൾ മത്സരങ്ങളിൽ യു. എ. ഇ. യിലെ 200 കളിക്കാർ പങ്കാളികളായി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ

March 18th, 2025

ramadan-kareem-iftar-dates-ePathram

ദുബായ് : മലബാർ പ്രവാസി ( യു. എ. ഇ.) ദുബായ് കറാമ മൻഖൂൾ പാർക്കി ൽ സംഘടിപ്പിച്ച സമൂഹ നോമ്പുതുറ സൗഹൃദ സ്നേഹ സംഗമമായി. പ്രസിഡണ്ട് അഡ്വ. അസീസ് തോലേരി അദ്ധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി മോഹൻ എസ്. വെങ്കിട്ട് ഉത്ഘാടനം ചെയ്തു.

മാധ്യമ പ്രവർത്ത കൻ നാസർ ബേപ്പൂർ റമദാൻ സന്ദേശം നൽകി. മൊയ്‌തു കുട്ട്യാടി, ഇ. കെ. ദിനേശൻ, അഡ്വ. മുഹമ്മദ് സാജിദ്, ഹാരിസ് സക്കറിയ പോൾ, ഷൈജ, സമീറ, ആബിദ, റെജി, അഡ്വ.ദേവദാസ്, ഇഖ്ബാൽ ചെക്യാട്, സുനിൽ പാറേമ്മൽ, ബഷീർ മേപ്പയൂർ സംസാരിച്ചു. സെക്രട്ടറി ശങ്കർ സ്വാഗതവും ട്രഷറർ ചന്ദ്രൻ പി. എം. നന്ദിയും പറഞ്ഞു.

മലബാറിലെ ആറ് ജില്ലകളിലെ പ്രവാസികളെ ഏകോപിപ്പിച്ചു ഒന്നര പതിറ്റാണ്ടോളമായി പ്രവർത്തി ക്കുന്ന യു. എ. ഇ. യിലെ പ്രമുഖ സൗഹൃദ കൂട്ടായ്മയാണ് മലബാർ പ്രവാസി (യു. എ. ഇ.). മലബാർ മേഖലയിലെ കലാ, സാംസ്കാരിക, സാമൂഹിക പ്രവർത്തകർ ഉൾപ്പെടെ സ്ത്രീകളും കുട്ടി കളും അടക്കം നൂറിൽ പരം ആളുകൾ പരിപാടിയിൽ പങ്കെടുത്തു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം

March 18th, 2025

ramadan-kareem-iftar-dates-ePathram

ദുബായ് : കുഞ്ഞാലിമരക്കാർ ഗ്രാമം ഇരിങ്ങൽ കോട്ടക്കൽ നിവാസി കളുടെ കൂട്ടായ്മ എമിറേറ്റ്സ്‌ കോട്ടക്കൽ വെൽഫെയർ അസോസിയേഷൻ (ഇഖ്‌വ) ദുബായ് അൽ തവാർ പാർക്കിൽ സംഘടിപ്പിച്ച ഇഫ്‌താർ സൗഹൃദ സംഗമം നിയാർക് ചെയർമാൻ അബ്ദുൽ ഖാലിഖ് ഉത്ഘാടനം ചെയ്തു. ജിനാസ് ഖാൻ വിശിഷ്ടാതിഥി ആയിരുന്നു.

ekwa-emirates-kottakkal-welfare-asociation-ifthar-meet-2025-ePathram

ഇഖ്‌വ പ്രസിഡണ്ട് അഡ്വ. മുഹമ്മദ് സാജിദ് അദ്ധ്യക്ഷത വഹിച്ചു. റിയാസ്, അബ്ഷർ, ഫസൽ, ഷിറാസ്, അബൂബക്കർ, സകരിയ്യ, നവാസ് എം. കെ., മുസ്തഫ യു. ടി. എന്നിവർ സംസാരിച്ചു.

സിറാജ് സി. പി., സിദ്ധീഖ്, ഷമീൽ, നജീർ, ഷാനു, ഷാഫി, ഷംനാസ്, മുഹമ്മദലി, ജാവീദ്, സമദ്, ജുനൈദ്, അജ്മൽ ടി. ടി., മുഹന്നദ് , തുടങ്ങിയവർ നേതൃത്വം നൽകി.

കുടുംബിനികൾ വീടുകളിൽ തയ്യാറാ ക്കിയ നാടൻ വിഭവങ്ങൾ ഇഫ്താറിന് കൊഴുപ്പേകി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറോളം പേർ ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമത്തിൽ പങ്കെടുത്തു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

49 of 1,37710204849506070»|

« Previous Page« Previous « അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
Next »Next Page » സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine