അബുദാബി : കെ. എം. സി. സി. സംസ്ഥാന കമ്മിറ്റിയുടെ കേരള ഗൾഫ് സോക്കർ സെവൻസ് ഫുട്ബോൾ ടൂര്‍ണ്ണ മെന്റ് ഫെബ്രുവരി 12 വെള്ളി യാഴ്ച ഉച്ചക്കു ശേഷം മൂന്നു മണി മുതല്‍ അബുദാബി സായിദ് സ്പോർട്സ് സിറ്റി ഗ്രൗണ്ടിൽ നടക്കും. ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വിളിച്ചു ചേര്‍ത്ത വാർത്താ സമ്മേളന ത്തിലാണ് സംഘാട കർ ഇക്കാര്യം അറിയിച്ചത്
ജില്ലാ അടിസ്ഥാന ത്തിൽ ആറു ടീമു കളിലായി ഇന്ത്യ യിലെ മുൻ നിര ഫുട് ബോൾ താരങ്ങൾ പങ്കെടു ക്കുന്ന ടൂര്‍ണ്ണ മെന്റിൽ ഫൈനൽ ഉൾ പ്പെടെ ഒൻപത് മൽസര ങ്ങള് ആയിരിക്കും നടക്കുക.
കാസർ ഗോഡ് സ്ട്രൈക്കേഴ്സ്, കണ്ണൂർ ഫൈറ്റേഴ്സ്, കോഴിക്കോട് ചാലഞ്ചേഴ്സ്, മലപ്പുറം സുൽത്താൻസ്, പാലക്കാട് കിക്കേഴ്സ്, തൃശൂർ വാരി യേഴ്സ് എന്നീ പേരു കളിൽ കളിക്കള ത്തിൽ ഇറങ്ങുന്ന ടീമു കൾക്ക് ഇന്ത്യൻ മുൻ ക്യാപ്റ്റൻ ഐ. എം. വിജയൻ, കേരള ടീം മുൻ ക്യാപ്റ്റൻ ആസിഫ് സഹീർ, ഹബീബ് റഹ്മാൻ, മുഹമ്മദ് റാഫി, ജോപോൾ അഞ്ചേരി, ഇന്ത്യൻ മുൻ സ്ട്രൈക്കർ കരികേശ് മാത്യു എന്നിവർ നേതൃത്വം നല്‍കും.
ആദ്യ ലീഗ് മൽസരം 20 മിനിറ്റും നോക്കൗട്ട് മൽസരങ്ങൾ 30 മിനിറ്റും ദൈർഘ്യ മുള്ളതും ഫൈനൽ മത്സരം ഒരു മണിക്കൂർ ദൈർഘ്യ വു മായി രിക്കും.
ഏഴു പേർ കളിക്കുന്ന ടീമിൽ നാലു പേർ നിർബന്ധ മായും ഇന്ത്യ ക്കാർ ആയിരിക്കണം എന്നും മറ്റു മൂന്നു കളിക്കാ രായി മറ്റു നാട്ടു കാരെ പങ്കെടു പ്പിക്കാം എന്നും സംഘാടകർ അറിയിച്ചു.
വിജയി കൾക്ക് 10,000 ദിർഹ വും ട്രോഫിയും രണ്ടാം സ്ഥാന ക്കാര്‍ക്ക് 5,000 ദിർഹ വും ട്രോഫിയും സമ്മാ നിക്കും.
അബുദാബി കെ. എം. സി. സി. സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് നസീർ ബി. മാട്ടൂൽ, ജനറൽ സെക്രട്ടറി ഷുക്കൂറലി കല്ലിങ്ങൽ, ട്രഷറർ സി. സമീർ, അഷ്റഫ് പൊന്നാനി, വി. കെ. ഷാഫി തുടങ്ങിയവർ വാർത്താ സമ്മേളന ത്തിൽ സംബന്ധിച്ചു.