സംഗീത സന്ധ്യ’നിലാവ് പോലെ’ ശനിയാഴ്ച

January 9th, 2016

അബുദാബി : മാർത്തോമ്മാ ഇടവക ഗായക സംഘ ത്തിന്റെ നാൽപ്പ താമതു വാർഷിക പരിപാടി കളുടെ ഭാഗ മായി ഒരുക്കുന്ന സംഗീത സന്ധ്യ ‘നിലാവ് പോലെ’ ജനുവരി 9 ശനി യാഴ്ച വൈകുന്നേരം 7 മണി മുതൽ മുസ്സഫ മാർത്തോമ്മാ ദേവാലയ ത്തിൽ നടക്കും.

സഭ യുടെ സംഗീത വിഭാഗ മായ ഡിപ്പാർട്ട്മെന്റ് ഓഫ് മ്യുസിക് ആൻഡ്‌ കമ്മ്യുണി ക്കേഷൻ ഡയറക്ടർ റവ. സാജൻ പി. മാത്യു സംഗീത പരി പാടി ക്ക് നേതൃത്വം നൽകും.

അർബുദ രോഗ ത്തിൽ നിന്നും അത്ഭുത രോഗ ശാന്തി നേടിയ റവ. സാജൻ പി. മാത്യു രചിച്ചു ഈണം നൽകിയ ഗാന ങ്ങളുടെ അവതരണ മാകും പരിപാടി യുടെ മുഖ്യ ആകർഷണം.

അബുദാബി മാർത്തോമ്മാ ഗായക സംഘം ക്രൈസ്തവ ഭക്തി ഗാന ങ്ങളിൽ നിന്നും പഴയതും പുതിയതു മായ ഗാനങ്ങൾ ആലപിക്കും

പ്രസിഡന്റ്‌ റവ. പ്രകാശ് എബ്രഹാം, വൈസ് പ്രസിഡന്റ്‌ റവ. ഐസ്സക് മാത്യു, സെക്രട്ടറി കോശി വിളനിലം, ജനറൽ കണ്‍വീനർ റോയ് ജോർജ്‌, സിജി ജോർജ്, റിനോഷ് മാത്യു, ഷീജ രാജു എന്നിവർ അടങ്ങുന്ന കമ്മറ്റി പരിപാടിക്ക് നേതൃത്വം നൽകും.

- pma

വായിക്കുക: , ,

Comments Off on സംഗീത സന്ധ്യ’നിലാവ് പോലെ’ ശനിയാഴ്ച

കായിക താര ങ്ങള്‍ക്ക് ഇന്ത്യന്‍ സ്കൂളില്‍ വരവേല്‍പ്പ് നല്‍കി

January 9th, 2016

അബുദാബി : അഖിലേന്ത്യാ സി. ബി. എസ്. ഇ. അത് ലറ്റിക്ക് മീറ്റിൽ വിജയം നേടിയ കായിക താര ങ്ങള്‍ക്ക് അബു ദാബി ഇന്ത്യന്‍ സ്കൂളില്‍ ഉജ്ജ്വല വരവേല്‍പ്പ് നല്‍കി.

ഛത്തിസ്‌ ഗഡിലെ റായ്പൂരില്‍ നടന്ന ഇരുപതാ മത് അഖിലേന്ത്യാ സി. ബി. എസ്. ഇ. അത് ലറ്റിക്ക് മീറ്റില്‍ 4 x 100 റിലേ മത്സര ത്തില്‍ അഞ്ച് മലയാളി പെണ്‍ കുട്ടികള്‍ അടങ്ങുന്ന അബു ദാബി ഇന്ത്യന്‍ സ്കൂൾ ടീമാണ് വിജയി കളായത്.

കൊല്ലം അഞ്ചല്‍ സ്വദേശി മാത്യൂസ്‌ പി. ജോണ്‍ – ആഷ ദമ്പതി കളുടെ മകള്‍ അലെയ്ക റിയ മാത്യൂസ്‌, റാന്നി സ്വദേശി ഫിലിപ്പ് സത്യജിത് – മിനി ദമ്പതി കളുടെ മകള്‍ ധന്യ മറിയ ഫിലിപ്പ്, പത്തനം തിട്ട സ്വദേശി നജീബ് കരീം – ഷിറാസ് ദമ്പതി കളുടെ മകള്‍ അഫ്രീന്‍ നജീബ്, കണ്ണൂര്‍ സ്വദേശി ശ്രീലക്ഷ്മണന്‍ – ഷീജ ദമ്പതിക ളുടെ മകള്‍ ചൈതന്യ കല്ലു വളപ്പില്‍, കുന്നം കുളം സ്വദേശി അബ്ദുല്‍ ലത്തീഫ് – ഷൈല ദമ്പതി കളുടെ മകള്‍ ഐഷ ഹനാ എന്നീ പെണ്‍ കുട്ടി കളാണ് അഭിമാന നേട്ട ത്തിന് അര്‍ഹ രായത്.

ഫൈനലില്‍ റിക്കാര്‍ഡ് നേട്ട ത്തോടെ യാണ് ഈ പെണ്‍ കുട്ടികള്‍ സ്വര്‍ണ്ണം കൊയ്തത്. മലയാളി യായ സഞ്ചു ഷാജി ജോര്‍ജ് ആയിരുന്നു ടീമിന്‍റെ പരിശീലക.

- pma

വായിക്കുക: , , ,

Comments Off on കായിക താര ങ്ങള്‍ക്ക് ഇന്ത്യന്‍ സ്കൂളില്‍ വരവേല്‍പ്പ് നല്‍കി

മാറുന്ന പ്രവാസം ; മറക്കുന്ന ആരോഗ്യം – ബോധ വൽകരണ ക്യാമ്പ്

January 9th, 2016

അൽ ഐൻ : ഇന്ത്യൻ കൾച്ചറൽ ഫൌണ്ടേഷൻ (ഐ. സി. എഫ്.) അലൈൻ സെൻട്രൽ കമ്മിറ്റി സംഘടി പ്പിക്കുന്ന ആരോഗ്യ ബോധ വൽകരണ ക്യാമ്പ് ജനുവരി 9 ശനി യാഴ്ച വൈകുന്നേരം 6.30 ന് അലൈൻ യൂണി വേഴ്സിറ്റി സോഷ്യൽ ക്ലബ്ബ് ഓഡിറ്റോ റിയ ത്തിൽ വെച്ച് നടക്കും.

‘മാറുന്ന പ്രവാസം ; മറക്കുന്ന ആരോഗ്യം’ എന്ന വിഷയം ചർച്ച ചെയ്യുന്ന ബോധ വൽകരണ ക്യാമ്പിൽ, കോഴി ക്കോട് മെഡിക്കൽ കോളേജ് ജീവ കാരുണ്യ പ്രവർത്തന വിഭാഗം ‘സഹായി’ യുടെ ഡയരക്ടർ അബ്ദുള്ള സഅദി ചെറുവാടി മുഖ്യ പ്രഭാഷണം നടത്തും.

വിശദ വിവരങ്ങൾക്ക് : 050 59 32 326

- pma

വായിക്കുക: , ,

Comments Off on മാറുന്ന പ്രവാസം ; മറക്കുന്ന ആരോഗ്യം – ബോധ വൽകരണ ക്യാമ്പ്

ഉത്തര്‍ പ്രദേശില്‍ ആയിരം കോടി രൂപ ലുലു ഗ്രൂപ്പ് നിക്ഷേപിക്കും

January 7th, 2016

lulu-group-ma-yousuf-ali-in-up-pravasi-divas-ePathram
അബുദാബി : ലുലു ഗ്രൂപ്പ് ഉത്തര്‍ പ്രദേശില്‍ ആയിരം കോടി രൂപ യുടെ നിക്ഷേപം നടത്തും എന്നും തലസ്ഥാന മായ ലക്‌നൗവില്‍ ഷോപ്പിംഗ് മാള്‍, പഞ്ച നക്ഷത്ര ഹോട്ടല്‍, കണ്‍ വെന്‍ഷന്‍ സെന്റര്‍ എന്നിവ പണിയും എന്നും ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം. എ. യൂസഫലി അറി യിച്ചു. ആഗ്ര യില്‍ നടന്ന പ്രഥമ യു. പി. പ്രവാസി ദിവസ് സമ്മേളന വേദി യിലാണ് അദ്ദേഹം ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ഒരു ബിസിനസ്സു കാരന്‍ എന്ന നിലയില്‍ നിരവധി രാജ്യ ങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ട്. യൂറോപ്പ്, ഏഷ്യ, തുടങ്ങിയ രാജ്യങ്ങളില്‍ മലയാളി കൾക്കു പുറമെ ഉത്തര്‍ പ്രദേശു കാരെ യും ധാരാള മായി കണ്ടിട്ടുണ്ട്.

ഉത്തര്‍ പ്രദേശു മായി വളരെ അടുത്ത ബന്ധ മാണ് തനിക്കുള്ളത്. നിലവില്‍ തങ്ങളുടെ ഭക്ഷ്യ സംസ്‌കരണ യൂണിറ്റു കളില്‍ രണ്ടായിര ത്തോളം യു. പി. ക്കാര്‍ ജോലി ചെയ്യുന്നു.

ഉത്തര്‍ പ്രദേശില്‍ 3000 പേര്‍ക്ക് പുതു തായി ജോലി സാദ്ധ്യത നല്‍കും എന്നും യൂസഫലി പറഞ്ഞു. ഉത്തര്‍ പ്രദേശിനുള്ള യൂസു ഫലി യുടെ വാഗ്ദാന ത്തെ നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്യു ന്നതായി മുഖ്യമന്ത്രി അഖിലേഷ് യാദവ് വ്യക്തമാക്കി.

നിരവധി സർവ്വ കലാ ശാലകൾ തനിക്കു ഡോക്ടറേറ്റ് വെച്ചു നീട്ടി എങ്കിലും അലീഗഡ് സർവ്വ കലാ ശാല യില്‍ നിന്നു മാത്ര മാണ് സ്വീകരിച്ചത്.

വിദ്യാര്‍ത്ഥി കളുടെ ആരോഗ്യം മെച്ച പ്പെടുത്താന്‍ കായിക മേഖല കളില്‍ അടിസ്ഥാന സൗകര്യം വേണം. അതു കൊണ്ടു തന്നെ സർവ്വ കലാ ശാല യില്‍ ആണ്‍ കുട്ടി കളുടെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് പണി യാന്‍ അഞ്ച് കോടി നല്‍കി. പെണ്‍ കുട്ടി കളുടെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് പണിയാന്‍ അഞ്ച് കോടി നല്‍കും എന്നും എം. എ. യൂസഫലി അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on ഉത്തര്‍ പ്രദേശില്‍ ആയിരം കോടി രൂപ ലുലു ഗ്രൂപ്പ് നിക്ഷേപിക്കും

ന്യൂ ഇന്ത്യാ അഷ്വറന്‍സ് കമ്പനി യുടെ അബുദാബി ഓഫീസ് റീം ഐലന്‍ഡി ലേക്ക് മാറുന്നു

January 7th, 2016

logo-the-new-india-assurance-co-abudhabi-ePathram അബുദാബി : ഇന്ത്യാ ഗവണ്മെ ന്റിന്റെ ഉടമസ്ഥത യില്‍ ഉള്ള ന്യൂ ഇന്ത്യാ അഷ്വ റന്‍സ് കമ്പനി യുടെ അബു ദാബി ശാഖ, തങ്ങളുടെ പ്രവര്‍ത്തനം വിപുല പ്പെടു ത്തുന്ന തിന്റെ ഭാഗ മായി റീം ഐലന്‍ഡി ലെ അല്‍ തമൂഹ് ടവറി ലേക്ക് മാറുന്നു. ജനുവരി 7 വ്യാഴാഴ്ച വൈകുന്നേരം 5 മണി ക്ക് നടക്കുന്ന ചടങ്ങില്‍ കമ്പനി ചെയര്‍മാനും മാനേജിംഗ് ഡയരക്ടറു മായ ജി. ശ്രീനിവാസന്‍ പുതിയ ഓഫീസ് ഉത്ഘാടനം ചെയ്യും.

g-sreenivasan-ceo-and-md-of-the-new-india-assurance-co-ePathram

ന്യൂ ഇന്ത്യാ അഷ്വറന്‍സ് കമ്പനി ചെയര്‍മാനും മാനേജിംഗ് ഡയരക്ടറുമായ ജി. ശ്രീനിവാസന്‍

ന്യൂ ഇന്ത്യാ അഷ്വറന്‍സ് കമ്പനി 1973 മുതല്‍ അബു ദാബി യില്‍ പ്രവര്‍ത്തി ച്ചു വരുന്നു. യു. എ. ഇ. യില്‍ ആരോഗ്യ പരിരക്ഷാ ഇന്‍ഷുറന്‍സ് മേഖല യിലും സേവനം ആരംഭി ക്കാന്‍ പദ്ധതി യിടുന്ന കമ്പനി, ഉപഭോക്താ ക്കള്‍ക്ക്‌ മെച്ച പ്പെട്ട സേവന ങ്ങള്‍ നല്കുന്ന തിന്റെ ഭാഗ മായാണ് ആധുനിക സജ്ജീ കരണ ങ്ങളോടെ പുതിയ ഓഫീസ് റീം ഐലന്‍ഡില്‍ പ്രവര്‍ ത്തനം തുടങ്ങു ന്നത് എന്ന് അധികൃതര്‍ വാര്‍ത്താ സമ്മേള ന ത്തില്‍ അറി യിച്ചു. അല്‍ ഐനി ലേക്ക് പ്രവര്‍ത്തനം വ്യാപി പ്പിക്കാനും പദ്ധതി ഉണ്ടെന്നും അവര്‍ കൂട്ടി ച്ചേര്‍ത്തു.

വിശദ വിവരങ്ങള്‍ക്ക് :

Tel : 02 – 64 40 428, 050 – 616 00 17, 050 – 790 46 12

- pma

വായിക്കുക: ,

Comments Off on ന്യൂ ഇന്ത്യാ അഷ്വറന്‍സ് കമ്പനി യുടെ അബുദാബി ഓഫീസ് റീം ഐലന്‍ഡി ലേക്ക് മാറുന്നു


« Previous Page« Previous « കേരള ഗൾഫ് സോക്കർ സെവൻസ് ഫുട്‌ബോൾ ടൂര്‍ണ്ണ മെന്റ് അബുദാബി യിൽ
Next »Next Page » ഉത്തര്‍ പ്രദേശില്‍ ആയിരം കോടി രൂപ ലുലു ഗ്രൂപ്പ് നിക്ഷേപിക്കും »



  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine