പൊടിക്കാറ്റിനും മഴക്കും സാദ്ധ്യത

November 24th, 2016

rain-in-dubai-ePathram
ദുബായ് : യു. എ. ഇ. യുടെ പടിഞ്ഞാറന്‍ മേഖല യില്‍ അടുത്ത മൂന്നു ദിവസം പൊടി ക്കാറ്റും കനത്ത മഴയും ഉണ്ടാകുവാന്‍ സാദ്ധ്യത എന്ന് മുന്നറി യിപ്പു മായി കാലാ വസ്ഥാ നിരീ ക്ഷണ കേന്ദ്രം.

രാജ്യത്ത് വടക്കു കിഴക്കന്‍ കാറ്റി ന്റെയും വടക്കു പടി ഞ്ഞാറന്‍ കാറ്റി ന്റെയും സാന്നിദ്ധ്യം ഉണ്ടെന്നും ഇത് വടക്കു ഭാഗ ത്തേക്കും കിഴക്കു ഭാഗ ത്തേയ്ക്കും വ്യാപി ച്ചേക്കും എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചൂണ്ടി ക്കാണി ക്കുന്നു.

കൂടിയ താപ നില 32 ഡിഗ്രി സെല്‍ഷ്യസ് വരെ യും കുറഞ്ഞ താപ നില 14 ഡിഗ്രി സെല്‍ഷ്യസ് വരെയും ആയി രിക്കും. റാസല്‍ ഖൈമ യിലും സമീപ പ്രദേശ ങ്ങളിലും പൊടി ക്കാറ്റിന് സാദ്ധ്യത ഉള്ള തിനാൽ വാഹനം ഓടി ക്കുന്നവർ കരുതൽ വേണം എന്നും അധി കൃതർ മുന്നറിയിപ്പ് നൽകി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വോളി ബോള്‍ ടൂര്‍ണ്ണമെന്റ്

November 24th, 2016

1-jimmi-george-volly-ball-2012-ePathram
അബുദാബി : തിരുവനന്തപുരം ജില്ല യിലെ പള്ളിക്കൽ ഗ്രാമ ത്തിലെ ‘ജാസ് വോളിബോൾ ക്ലബ്ബ്’ അംഗ ങ്ങള്‍ അബു ദാബി യില്‍ സംഘടി പ്പിക്കുന്ന ‘യു. എ. ഇ. പള്ളി ക്കൽ വോളി ലീഗ്’ നവംബര്‍ 25 വെള്ളിയാഴ്ച കേരള സോഷ്യൽ സെന്റർ ഗ്രൗണ്ടിൽ വെച്ച് നടത്തും എന്ന് സംഘാട കര്‍ അറിയിച്ചു.

രാവിലെ 9 മണി മുതൽ ആരംഭിക്കുന്ന മല്‍സര ത്തില്‍ അറുപത്തി അഞ്ചു കളിക്കാര്‍ ആറു ടീമു കള്‍ക്കായി ജഴ്സി അണിയും.

രാത്രി ഒൻപതു മണി വരെ മത്സരങ്ങൾ നടക്കും

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എട്ടിക്കുളം മൊട്ടക്കുന്ന് ബ്രദേഴ്സിന്റെ ഒന്നാം വാർഷികവും ഫുട്ബോൾ ഫെസ്റ്റും വെള്ളി യാഴ്ച

November 24th, 2016

sevens-foot-ball-in-dubai-epathram
അബുദാബി : ഫുട്ബോള്‍ ക്ലബ്ബായ എട്ടിക്കുളം മൊട്ട ക്കുന്ന് ബ്രദേഴ്സിന്റെ ഒന്നാം വാർഷിക ആഘോഷ വും ഫുട്ബോൾ ചാമ്പ്യന്‍ഷിപ്പും നവംബർ 25 വെള്ളി യാഴ്ച വൈകുന്നേരം 3 മണി മുതൽ രാത്രി 11 മണി വരെ അബു ദാബി ആംഡ് ഫോഴ്സ് ഓഫീ സേഴ്‌സ് ക്ലബ്ബ് സ്റ്റേഡി യ ത്തിൽ വെച്ച് നടത്തും എന്ന്‍ ഭാര വാഹികള്‍ അറി യിച്ചു.

വാര്‍ഷിക ആഘോഷ ങ്ങളുടെ ഭാഗ മായി നടത്തുന്ന വിവിധ മല്‍സര ങ്ങളി ലൂടെ കാണി കള്‍ക്കും സമ്മാന ങ്ങള്‍ നല്‍കും.

വിവരങ്ങള്‍ക്ക് : 050 591 2782, 055 1963 589

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വേറിട്ട അനുഭവ മായി അങ്ങാടി പി. ഒ. സംഗമം

November 24th, 2016

thrithala-mla-vt-balram-ePathram
ദുബായ് : പാലക്കാട് ജില്ല യിലെ പടിഞ്ഞാറങ്ങാടി സ്വദേശി കളുടെ പ്രവാസി കൂട്ടായ്മ ‘അങ്ങാടി പി. ഒ.’ യുടെ വാർഷിക ആഘോഷം തൃത്താല എം. എൽ. എ. അഡ്വ. വി. ടി. ബൽറാം ഉദ്ഘാടനം ചെയ്തു.

അങ്ങാടി പി. ഒ. പ്രസിഡണ്ട് ആരിഫ് ഒറവിൽ അദ്ധ്യ ക്ഷത വഹിച്ച ചടങ്ങിൽ യുവ തിര ക്കഥാ കൃത്തും നാടക രചയിതാവും ആയ ഹേമന്ദ് പടിഞ്ഞാറങ്ങാടി, സാമൂ ഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.

vt-balram-mla-inaugurate-angadi-po-sangamam-2016-ePathram.jpg

ചടങ്ങിൽ ബിസിനസ്സ് രംഗ ത്തെ മികവിനുള്ള അവാർഡു കൾ അൽ തമാം ഫുഡ്‌ സ്റ്റഫ് ചെയർമാൻ ഇസ്മായിൽ കോമത്ത്, സൈനുദ്ധീൻ കെ. വി., മാക്സ് പ്ലസ് ഗ്രൂപ്പ് എം. ഡി. അഡ്വ. അഹമ്മദ് ബഷീർ എന്നിവർക്ക് സമ്മാനിച്ചു.

സീനിയർ പ്രവാസി കളെ ആദരിക്കൽ, ഫുട്ബോൾ, ക്രിക്കറ്റ് മത്സര വിജയി കൾ ക്കുള്ള ട്രോഫി വിതരണം, കുട്ടി കളുടെ കലാ മത്സര വിജയി കൾ ക്കുള്ള സർട്ടി ഫിക്കറ്റ് വിതരണവും നടന്നു.

പരിപാടി യുടെ ഭാഗ മായി നടന്ന നോർക്ക രജിസ്ട്രേ ഷനിലും മെഡിക്കൽ ക്യാമ്പി ലും 400 ഓളം വരുന്ന പടിഞ്ഞാറങ്ങാടി യിൽ നിന്നുള്ള പ്രവാസി കൾ പങ്കെടുത്തു.

ഷഹീം ചാണയിലകത്ത്, മുസ്തഫ ഒ, അഹമ്മദ് ബഷീർ, ഫിറോസ്, ജസീം സി, അമാ നുല്ല, നൗഷാദ് പി. കെ, ഷബീബ് വി, ശിഹാബ്, രഞ്ജിത്, നൗഷാദ് കെ, ഫസലു ഒ, ഫസല് പി. കെ., ഷാജി, റഷീദ് പള്ളി യാലിൽ, ഷബീർ, മുത്തു, റൗഫ് കെ., എന്നിവർ സംസാരിച്ചു.

നജാത്തുള്ള പി. കെ. സ്വാഗതവും രഘു വി. വി. നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രവാസി വോട്ട് : തെരഞ്ഞെടുപ്പ് കമ്മീഷന്‍െറ സര്‍വ്വേ യില്‍ പങ്കെടുക്കു വാന്‍ അവസരം

November 23rd, 2016

vote-for-expat-ePathram

അബുദാബി : പ്രവാസി വോട്ട് പ്രാവര്‍ത്തിക മാക്കു വാന്‍ പൊതു ജന പിന്തുണ തേടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓണ്‍ ലൈന്‍ സര്‍വ്വേ നടത്തുന്നു. എവരി ഇന്ത്യന്‍ വോട്ട് കൗണ്ട്സ് ഡോട്ട് ഇന്‍ എന്ന പോര്‍ട്ടലി ലൂടെ യാണ് ഈ സര്‍വ്വേ.

പ്രോക്സി വോട്ട്, പോസ്റ്റല്‍ വോട്ട്, ഇ – വോട്ടിംഗ്, എംബസ്സി യി ലൂടെ  ബാലറ്റ് വഴി എന്നീ രീതി കളില്‍ പ്രവാസി വോട്ട് ഏതു രീതി യില്‍ വേണം എന്നതു സംബ ന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന ഓണ്‍ ലൈന്‍ സര്‍വ്വേ യില്‍ പ്രവാസി കള്‍ എല്ലാവരും പങ്കെടു ക്കണം എന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ വാര്‍ത്താ ക്കുറിപ്പിൽ അഭ്യർത്ഥിച്ചു.

ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ സുമായി സഹകരി ച്ചാണ് ഈ ഓണ്‍ ലൈന്‍ സര്‍വ്വേ. ഡിസംബര്‍ അവസാനം വരെ സര്‍വ്വേ യില്‍ പങ്കെടുക്കാം.

ഇതിന് കൂടുതൽ പ്രചാരണം നല്‍കുന്ന വര്‍ക്ക് പോയി ന്റു കള്‍ ലഭി ക്കുകയും കൂടുതല്‍ പോയിന്‍റ് നേടുന്ന വര്‍ക്ക് സമ്മാനം ലഭി ക്കുക യും ചെയ്യും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മാർത്തോമ്മാ ഇടവക കൊയ്ത്തുൽസവം വെള്ളിയാഴ്ച്ച
Next »Next Page » വേറിട്ട അനുഭവ മായി അങ്ങാടി പി. ഒ. സംഗമം »



  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
  • ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ
  • ബാബുരാജ് സ്മരണ : ‘ഇന്നലെ മയങ്ങുമ്പോൾ’ ഞായറാഴ്ച
  • സമദാനിയുടെ റമദാൻ പ്രഭാഷണം ഫെബ്രുവരി 21 ന്
  • ജലീൽ രാമന്തളിയുടെ പ്രവാസ ത്തുടിപ്പുകൾ പ്രകാശനം ചെയ്യുന്നു
  • ഇമ – വി. പി. എസ്. ഭവന പദ്ധതി : ആദ്യ വീടിന് തറക്കല്ലിട്ടു
  • ആരോഗ്യ പ്രവർത്തകർക്ക് സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
  • ഐ. സി. എ. ഐ. യുടെ ‘തരംഗ്-26’ ശ്രദ്ധേയമായി
  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine