അബുദാബിയിൽ ‘ഇശലൊളി’ അരങ്ങേറും

November 9th, 2016

അബുദാബി : മര്‍ക്കസ് അബു ദാബി കമ്മിറ്റി സംഘടി പ്പിക്കുന്ന ‘ഇശലൊളി’ നവംബര്‍ 10 വ്യാഴാഴ്ച വൈകു ന്നേരം ഏഴു മണിക്ക് മദീന സായിദ് ലുലു പാര്‍ട്ടി ഹാളില്‍ വെച്ചു നടക്കും.

കേരള ഫോക് ലോര്‍ അവാര്‍ഡ്‌ ജേതാവും പ്രമുഖ മാപ്പിള കലാ കാരനും പ്രചാര കനു മായ കോയ കാപ്പാടും സംഘവും നേതൃത്വം നല്‍കുന്ന ‘ഇശ ലൊളി’ യില്‍ ആര്‍. എസ്. സി. സാഹിത്യോല്‍സവ് ജേതാക്ക ളായ ഷമ്മാസ് കാന്ത പുരം, നിയാസ് കാന്ത പുരം എന്നിവർ വിവിധ കലാ പരി പാടി കളും അവതരി പ്പിക്കും.

മര്‍സൂഖ് സഅദി പാപ്പിനിശ്ശേരി ഉത്ഘാടനം നിര്‍ വ്വഹിക്കും. ചടങ്ങില്‍ അബു ദാബിയിലെ കാലാ സാംസ്‌കാ രിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 050 – 97 37 547

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൊയ്ത്തുത്സവം : മാർത്തോമ്മാ ഇട വക യില്‍ ഒരുക്കങ്ങൾ ആരംഭിച്ചു

November 9th, 2016

abudhabi-marthoma-church-ePathram
അബുദാബി: മാർത്തോമ്മാ ഇടവക സംഘടി പ്പിക്കുന്ന കൊയ്ത്തുത്സവം – 2016 ന്റെ വിപുല മായ ഒരുക്ക ങ്ങൾ ആരംഭിച്ചു എന്ന് സംഘാടകര്‍ അറിയിച്ചു.

2016 നവംബർ 25 വെള്ളിയാഴ്ച്ച 3 മണി മുതൽ മുസ്സഫ മാർത്തോമ്മാ ദേവാലയ അങ്കണ ത്തിലാണ് പതി നായിര ത്തോളം പേർ പങ്കെ ടുക്കുന്ന ഭക്ഷ്യ – കലാ – കായിക – വിനോദ മേളക്ക് അരങ്ങൊരുങ്ങുന്നത്.

മാർത്തോമ്മാ സഭ യുടെ ചെന്നൈ – ബാംഗ്ലൂർ ഭദ്രാസന അധിപൻ ഡോ. മാത്യു മാർ മക്കാറിയോസ് കൊയ്ത്തു ല്‍സവ ത്തിന്റെ എൻട്രി – ഫുഡ് കൂപ്പണു കളുടെ വിതരണ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. ആദ്യ കൂപ്പണുകൾ ബിനു ജോൺ, മിഷേൽ ഫിലിപ്പ് എന്നിവർ ചേര്‍ന്ന് സ്വീകരിച്ചു.

റവ. പ്രകാശ് എബ്രഹാം (ചെയർമാൻ), റവ. ഐസക് മാത്യു (വൈസ് ചെയർമാൻ), പാപ്പച്ചൻ ദാനിയേൽ (ജനറൽ കൺ വീനർ), ഒബി വർഗീസ് (സെക്രട്ടറി), കണ്‍ വീനര്‍ മാരായ സുരേഷ് തോമസ്, പ്രവീൺ കുര്യൻ , ബിജു മാത്യു, ബിജു എബ്രഹാം, തോമസ് മാത്യു, ബിജു പി. ജോൺ, നിഖി തമ്പി, ജിബു ജോയ്, സിനി ഷാജി, സജി മാത്യൂസ് എന്നിവര്‍ അടങ്ങുന്ന കമ്മറ്റി യാണ് ഒരുക്ക ങ്ങൾക്ക് നേതൃത്വം നൽകുന്നത് .

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ചാള്‍സും കാമിലയും അബുദാബി യില്‍

November 8th, 2016

abu dhabi-visit-charles-prince-of wales-wife-camilla-ePathram

അബുദാബി : മൂന്നു ദിവസത്തെ ഗള്‍ഫ് പര്യടന ത്തിനിടെ ബ്രിട്ടിഷ് കിരീട അവകാശി ചാൾസ് രാജ കുമാരനും ഭാര്യ കാമില പാര്‍ക്കറും അബുദാബി യില്‍ എത്തി. വിദേശ കാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇരു വരേയും സ്വീകരിച്ചു.

പിന്നീട് അബുദാബി ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ് സന്ദര്‍ശിച്ചു. യു. എ. ഇ. യിലെ സഹിഷ്ണുതാ കാര്യ സഹമന്ത്രി ശൈഖ ലുബ്‌ന അല്‍ ഖാസിമിയും മറ്റു ഉദ്യോ ഗസ്ഥരും പൗര പ്രമുഖരും അവരോടൊപ്പം എത്തി യി രുന്നു. തുടര്‍ന്ന് മത സഹിഷ്ണുത ചര്‍ച്ച ചെയ്യുന്ന യോഗം ചേര്‍ന്നു.

വ്യത്യസ്ത മത വിഭാഗ ങ്ങളില്‍ നിന്നുള്ള അമ്പ തോളം പേര്‍ ചാള്‍സ് രാജ കുമാരനെയും കാമില യെയും കാണുന്ന തിനായി ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദില്‍ എത്തി യിരുന്നു.

– Image Credit : WAM

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പൊതു ജനങ്ങള്‍ക്കായി അല്‍ ഐന്‍ മരുപ്പച്ച തുറന്നു കൊടുത്തു

November 7th, 2016

al-ain-oasis-world-heritage-site-ePathram
അല്‍ ഐന്‍ : യുനെസ്കോ യുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ അല്‍ ഐന്‍ മരുപ്പച്ച പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. 2011 ലാണ് അല്‍ഐനിനെ യുനെസ്കോ യുടെ ലോക പൈതൃക പട്ടിക യിലേക്ക് തെര ഞ്ഞെടു ത്തത്.

വെങ്കല യുഗ ത്തിലെ ഹഫീത് ശവ കുടീര ങ്ങള്‍, ഹിലി യിലെ വാസ്തു ശില്‍പ ചാരുത യുള്ള താമസ സ്ഥല ങ്ങള്‍, ബിദ ബിന്‍ത് സഊദിലെ ചരിത്രാതീത അവ ശിഷ്ട ങ്ങള്‍, അല്‍ഐന്‍ ഒയാസിസ് അടക്കം ആറ് മരുപ്പച്ച കള്‍ എന്നിവ യാണ് ഈ പ്രദേശ ത്തിനെ പൈതൃക പട്ടിക യിലേക്ക് എത്തി ച്ചത്.

മരുപ്പച്ചയുടെ പാരിസ്ഥിതിക സംവിധാനം, ചരിത്ര പരമായ വികാ സം, രാജ്യ ത്തിന്റെ പൈതൃക ത്തിലും സാംസ്കാരികത യിലും അലൈന്‍ ഒയാസിസ് എന്ന ഈ പ്രദേശ ത്തിനുള്ള പ്രാധാന്യം എന്നിവ സന്ദര്‍ശ കര്‍ക്ക് മനസ്സി ലാക്കു വാനായി ഇവിടെ പരി സ്ഥിതി കേന്ദ്രം സ്ഥാപി ച്ചിട്ടുണ്ട്.

ഈന്തപ്പന തോട്ട ങ്ങളി ലേക്ക് വെള്ളം എത്തിക്കുന്ന കനാല്‍ സംവിധാന ങ്ങളും തോടു കളും ഇവിടെ എത്തുന്ന സന്ദര്‍ശ കര്‍ക്ക് വേറിട്ട ഒരു കാഴ്ച യാകും. മരുപ്പച്ച യില്‍ നിന്ന് ഉല്‍പാദി പ്പിക്കുന്ന വിവിധ സാധന ങ്ങള്‍ വില്പനക്കു വെച്ചി രിക്കുന്ന കട കളും കഫേ കളും റെസ്റ്റോറന്‍റുകളും അട ങ്ങുന്ന അല്‍ ഐന്‍ ഒയാസിസ്പ്ളാസ യും സന്ദര്‍ശ കര്‍ക്ക് ആസ്വാദ്യമാകും.

കിഴക്കന്‍ മേഖലയുടെ പ്രതിനിധി ശൈഖ് തഹ്നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്യാനാണ് അല്‍ ഐന്‍ മരുപ്പച്ച പൊതു ജനങ്ങള്‍ ക്കായി തുറന്നു കൊടുത്തത്. തുടര്‍ന്ന് അബുദാബി വിനോദ സഞ്ചാര വകുപ്പി ന്റെ (ടി. സി. എ) നേതൃത്വ ത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തന ങ്ങള്‍ അദ്ദേഹം നോക്കി ക്കണ്ടു.

ആഗോള വിനോദ ഞ്ചാര മേഖല യില്‍ അബുദാബി യുടെ സ്ഥാനം ഉയര്‍ത്തി യതില്‍ ടി. സി. എ വഹിച്ച പങ്കിനെ ശൈഖ് തഹ്നൂന്‍ അഭിനന്ദിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

വിനോദ സഞ്ചാരികളെ ആകര്‍ഷിക്കു വാന്‍ പദ്ധതി കളുമായി അബുദാബി ടൂറിസം

November 6th, 2016

abudhabi-tourism-global-destination-ePathram
അബുദാബി : വിദേശി കളേയും വിനോദ സഞ്ചാ രി കളെ ആകർഷി ക്കുവാ നായി അബു ദാബി ടൂറിസം ആൻഡ് കൾചർ അതോ റിറ്റി യുടെ ആഗോള പ്രചാ രണ കാമ്പ യില്‍ ആരം ഭിച്ചു.

കടലും കായലും ദ്വീപുകളും ഹരിത മേഖല കളും മല നിരകളും കണ്ടൽ കാടു കളും അടക്കം രാജ്യത്തെ പ്രകൃതി സുന്ദര ദൃശ്യ ങ്ങള്‍ എല്ലാം തന്നെ എട്ടു മാസം നീളുന്ന പ്രചാരണ ക്യാമ്പ യിനില്‍ ഇടം പിടിക്കും.

യു. എ. ഇ. കൂടാതെ ഇന്ത്യ, ചൈന, യു. കെ., ജർമ്മനി, യു. എസ്‌. എ. എന്നി വിട ങ്ങളിലും ജി. സി. സി. രാജ്യ ങ്ങ ളിലും പ്രചാരണം ഉണ്ടാവും എന്ന് ടൂറിസം വകുപ്പ് അധികൃതര്‍ വാര്‍ത്താ ക്കുറി പ്പില്‍ അറി യിച്ചു.

tca-abudhabi-tourism-authority-ePathram.jpg

അബു ദാബി ടൂറിസ ത്തി ന്റെ ഭാഗ മായി ക്രൂസ് അനു ഭവ ങ്ങൾ ഉയർ ത്തി ക്കാട്ടിയുള്ള വിഡിയോ കളും പ്രദർ ശിപ്പിക്കും. ടി. വി. പരസ്യ ങ്ങൾ, പ്രമോ ഷണല്‍ വീഡിയോ എന്നിവ യും വിവിധ മാളു കളി ലായി ഫോട്ടോ പ്രദർ ശന വും സംഘടി പ്പിക്കും.

-Image Credit : WAM  &  T C A

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഡോ. ശശി തരൂര്‍ കുട്ടികളുമായി സംവദിക്കും
Next »Next Page » പൊതു ജനങ്ങള്‍ക്കായി അല്‍ ഐന്‍ മരുപ്പച്ച തുറന്നു കൊടുത്തു »



  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine