സ്വകാര്യ മേഖലയില്‍ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

June 30th, 2016

ramadan-epathram അബുദാബി : ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് യു. എ. ഇ.യിലെ സ്വകാര്യ മേഖല യില്‍ രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ശവ്വാല്‍ ഒന്ന്, രണ്ട് തീയതി കളിലാണ് അവധി. മനുഷ്യ വിഭവ ശേഷി – സ്വദേശി വത്കരണ വകുപ്പ് മന്ത്രി സഖര്‍ ബിന്‍ ഗോബാശ് സഈദ് ഗോബാശ് ആണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ജൂലൈ ആറ് ബുധനാഴ്ച ഈദുല്‍ ഫിത്വര്‍ (ശവ്വാല്‍ ഒന്ന്) എങ്കില്‍ ബുധന്‍, വ്യാഴം ദിവസ ങ്ങള്‍ അവധിയും തുടര്‍ന്നു വരുന്ന വെള്ളി, ശനി ദിവസങ്ങള്‍ വാരാന്ത്യ അവധി ദിനങ്ങളു മായതി നാല്‍ സ്വകാര്യ മേഖല യിലെ ജീവന ക്കാര്‍ക്ക് നാല് ദിവസം പെരുന്നാള്‍ അവധി ലഭിക്കും.

ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്ക് ജൂലായ് മൂന്ന് ഞായര്‍ മുതല്‍ ജൂലായ് ഏഴു വ്യാഴം വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലായ് ഒന്നും രണ്ടും ജൂലായ് 8, 9 വാരാന്ത്യ അവധി ദിനങ്ങ ളായതിനാല്‍ ഫലത്തില്‍ പത്തു ദിവസം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അബുദാബി വിമാന ത്താവളത്തില്‍ ഇ – ഗേറ്റ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി

June 28th, 2016

abudhabi-emigration-e-gate-ePathram
അബുദാബി : അന്താരാഷ്ട്ര വിമാന ത്താവളം വഴി യാത്ര ചെയ്യുന്ന എല്ലാ യാത്ര ക്കാര്‍ക്കും ഇ – രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി.

അടുത്ത ദിവസ ങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ഇതിനുള്ള നടപടി കള്‍ക്കായി വിമാനം പുറ പ്പെടുന്ന തിന് മൂന്ന് മണിക്കൂര്‍ മുമ്പ് എത്തണം എന്നും അധികൃതര്‍ നിര്‍ദേശിച്ചു.

ഈദുല്‍ ഫിത്വര്‍ അവധിയും വേനലവധിയും പ്രമാണിച്ച് വിമാന ത്താവളം വഴി അടുത്ത ദിവസ ങ്ങളി ലെ യാത്ര ക്കാരുടെ വര്‍ദ്ധന കൂടി കണക്കി ലെടു ത്താണ് ഈ തീരു മാനം. ഇത്തവണ ത്തെ പെരുന്നാള്‍ അവധിക്ക് 85,000 ആളു കളാണ് അബുദാബി വിമാനത്താവളം വഴി യാത്ര ചെയ്യുക.

അബുദാബി എയര്‍പോര്‍ട്ടിലെ ‘സ്മാര്‍ട്ട് ട്രാവല്‍’ പദ്ധതി ഉപയോഗ പ്പെടു ത്തുവാന്‍ ഇ – ഗേറ്റ് റജിസ്ട്രേഷന്‍ ചെയ്യാന്‍ യാത്ര ക്കാരോട് നിര്‍ദ്ദേശിച്ചിരുന്നു.

യാത്രാ സംബന്ധമായ രേഖ കളുടെ ക്രമീകര ണ വുമായി ബന്ധ പ്പെട്ട സമയ ലാഭം ലക്ഷ്യമാക്കി യാണ് സ്മാര്‍ട്ട് ട്രാവല്‍ സംവിധാനം നിലവില്‍ വന്നത്.

ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്താല്‍ മുഴുവന്‍ യാത്രാ അനു ബന്ധ പ്രക്രിയ കളും എളുപ്പത്തില്‍ നടപ്പാക്കി യാത്ര ചെയ്യാന്‍ ഇതിലൂടെ സാധിക്കും.

ഇ – രജിസ്ട്രേഷന് വേണ്ടി യുള്ള സംവിധാന ങ്ങള്‍ ചെക്ക് ഇന്‍ ഏരിയ കളിലെ കൗണ്ടറു കളില്‍ എല്ലാം ഏര്‍പ്പെടു ത്തിയിട്ടുണ്ട് എന്നും അധികൃതര്‍ വ്യക്ത മാക്കി.

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മാധ്യമ പ്രവർത്ത കരുടെ ഉത്തര വാദിത്വം ഏറുന്നു : ടി. പി. സീതാറാം

June 27th, 2016

ima-committee-2016- inauguration-tp-seetharam-ePathram
അബുദാബി : ഇന്ത്യ – യു. എ. ഇ. ബന്ധങ്ങൾ വിപുലവും ദൃഢ വും വൈവിധ്യ പൂർണ്ണ വും ആഴമേറിയതു മാകുന്ന വർത്തമാന കാലഘട്ട ത്തിൽ മാധ്യമ പ്രവർത്ത കരുടെ ഉത്തര വാദി ത്വവും വർദ്ധിക്കുക യാണെന്നു ഇന്ത്യൻ സ്ഥാനപതി ടി. പി. സീതാറാം അഭിപ്രായപ്പെട്ടു. ഇന്ത്യൻ മീഡിയ അബുദാബി (ഇമ) യുടെ ഈ വർഷ ത്തെ പ്രവർത്തന ങ്ങളുടെ ഉത്‌ഘാടനം നിർവ ഹിച്ചു സംസാരി ക്കുക യായിരുന്നു അദ്ദേഹം.

ഇന്ത്യ – യു. എ. ഇ. തല ബന്ധങ്ങൾ വിപുലീകരി ക്കുന്ന തിന്റെ ഭാഗ മായി ഇന്ത്യ ക്കാരായ പ്രവാസി കളുടെ പ്രശ്ന ങ്ങളിൽ കേന്ദ്ര സർക്കാർ കൂടുതൽ ഫല പ്രദമായി നേരിട്ടു ഇടപെടാൻ ആലോചി ക്കുക യാണ്. 2016 ജൂൺ 28 നു കേന്ദ്ര വിദേശ കാര്യ മന്ത്രാലയം സ്ഥാനപതി മാരുടെ യോഗം വിളി ച്ചിരി ക്കുകയാണ്.

അടുത്ത മാസം പ്രവാസി കളുടെ വിദ്യാഭ്യാസ വിഷയ ങ്ങളെ സംബന്ധിച്ച ചർച്ചകളും നടക്കുന്നു. ഷാർജ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഉൾപ്പെടെ നിരവധി പേരെ ഇതിലേക്ക് ക്ഷണി ച്ചിട്ടു ണ്ട്.  ഇത്തരം ചർച്ച കളിൽ ഗുണ പരമായ തീരുമാന ങ്ങൾ ഉരുത്തിരി യുന്നതിനു മാധ്യമ പ്രവർത്തകർ ജാഗ്രത പുലർത്തണ മെന്ന് സ്ഥാനപതി നിർദ്ദേശിച്ചു.

ഇന്ത്യ – യു. എ. ഇ. തല ബന്ധങ്ങൾ എക്കാലത്തെയും ഉയർന്ന തല ങ്ങളിലാണ് ഇപ്പോൾ പുരോഗമിച്ചു വരുന്നത്.

അന്താരാഷ്ട്ര യോഗാ ദിനാചരണ ത്തിൽ പങ്കെടുത്തു യു. എ. ഇ. ടോളറൻസ് മന്ത്രി ശൈഖാ ലുബ്‌ന അൽ ഖാസ്മി നടത്തിയ പ്രസംഗ ത്തിലെ പരാമർശ ങ്ങൾ ഇന്ത്യ ക്കാരുടെ അഭിമാനം ഉയർ ത്തു ന്നതാണ്. യോഗ യെ അംഗീകരിച്ചു കൊണ്ട് മന്ത്രി പറഞ്ഞത് ഇന്ത്യൻ സമൂഹ ത്തിന്റെ ഇത്തരം മാതൃക കളെ അനുകരി ക്കാനല്ല, യു എ ഇ യിലെ പൊതു സമൂഹ ത്തിന്റെ ജീവിത രീതി യുടെ ഭാഗ മാക്കാനാണ് ലക്ഷ്യമിടുന്നത് എന്നാണ്.

ഇന്ത്യ – യു. എ. ഇ. തല ബന്ധങ്ങളുടെ സാക്ഷ്യ പത്ര ങ്ങളായ നിരവധി മാറ്റ ങ്ങൾക്കു ഏതാനം നാളു കൾ ക്കകം ഇന്ത്യൻ സമൂഹം സാക്ഷി കളാകുമെന്നും സ്ഥാന പതി സൂചിപ്പിച്ചു.

ഇന്ത്യൻ സ്ഥാന പതി കാര്യാലയ ത്തിന്റെ പ്രവർത്തന ങ്ങൾ പരമാവധി സുതാര്യ മായി നടത്താനാണ് ശ്രമി ച്ചിട്ടുള്ള തെന്നു പറഞ്ഞ സ്ഥാനപതി, അടുത്ത കാലത്തു ണ്ടായ കേന്ദ്ര മന്ത്രി മാരു ടെ സന്ദർശന ങ്ങളിലെ വിവര ങ്ങൾ മാധ്യമ ങ്ങൾക്കു നൽകാൻ സാധി ക്കാതി രുന്ന തിന്റെ കാരണ ങ്ങളും വിശദമാക്കി. ഇന്ത്യ യിലെ രാഷ്ട്രീയ സംസ്കാര ത്തിൽ സംഭവിച്ച മാറ്റ ങ്ങളും ആതിഥേയ രാഷ്ട്ര ത്തിന്റെ താൽപ്പര്യ ങ്ങളും ഇതിൽ കാരണ മായി ട്ടുണ്ട്.

ഇന്ത്യൻ മീഡിയ അബുദാബി പ്രസിഡന്റ് അനിൽ സി. ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുനീർ പാണ്ഡ്യാല, ട്രഷറർ സമീർ കല്ലറ എന്നിവർ സംസാരിച്ചു. മീഡിയ പ്രവർത്ത കരും കുടുംബാംഗ ങ്ങളും ചേർന്നു നടത്തിയ ഇഫ്‌താർ വിരുന്നിൽ സ്ഥാന പതി ടി. പി. സീതാറാമും പത്നി ദീപ സീതാറാമും സംബന്ധിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മനസ്സിന് സ്ഥൈര്യം നല്‍കിയത് റമദാന്‍ വ്രതം : ടി. എന്‍. പ്രതാപന്‍

June 26th, 2016

tuhfathul-mujahideen-present-to-prathapan-ePathram
അബുദാബി : തന്‍െറ മനസ്സിന് സ്ഥൈര്യം നല്‍കിയത് റമദാന്‍ വ്രതം ആണെന്ന് കോണ്‍ഗ്രസ്സ് നേതാവും മുന്‍ എം. എല്‍. എ. യുമായ ടി. എന്‍. പ്രതാപന്‍. ആയുസ്സുള്ള കാല ത്തോളം റമദാന്‍ വ്രതം എടുക്കും എന്നും അദ്ദേഹം പറഞ്ഞു.

ഫ്രന്‍ഡ്സ് ഓഫ് ടി. എന്‍. എന്ന കൂട്ടായ്മ, അബുദാബി ഇസ്ലാമിക് കള്‍ച്ചറല്‍ സെന്‍ററില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം.

ചെറുപ്പത്തില്‍ കൂട്ടു കാരോടുള്ള ഐക്യ ദാര്‍ഢ്യ മായാണ് വ്രതം തുടങ്ങിയത്. പിന്നീട് ഇസ്ലാമിനെ കുറിച്ച് പഠിച്ചു. അത് വ്രതം എടു ക്കുവാന്‍ കൂടുതല്‍ പ്രോത്സാഹനമായി.

ഖുര്‍ആനിന്‍െറ ‘ഹേ, മനുഷ്യാ’ എന്ന സംബോധന തന്നെ ഏറെ സ്വാധീനി ച്ചിട്ടുണ്ട്. എന്നാല്‍, ഇസ്ലാമിനെ കുറിച്ച് അങ്കണ വാടി ക്കുട്ടിയുടെ അറിവ് മാത്രമേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

ഇസ്ലാമില്‍ തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച രണ്ട് കര്‍മ്മ ങ്ങളാണ് സകാത്തും വ്രതവും. ആത്മീയ മായ പവിത്രത യാണ് വ്രതാനുഷ്ടാനം സമ്മാനി ക്കുന്നത്. അതിനാല്‍ വ്രതം പ്രകടനാത്മകത യാവരുത്. വലതു കൈ കൊടു ക്കുന്നത് ഇടതു കൈ അറിയരുത് എന്നാണ് തന്‍െറ വീക്ഷണം. അതിനാല്‍, പരസ്യ മായി റിലീഫ് നല്‍കുന്ന പരിപാടി കളില്‍ പങ്കെടു ക്കാറില്ല.

എല്ലാ മത ങ്ങളിലെയും നന്മയെ താന്‍ സ്വാംശീകരിക്കാറുണ്ട്. ശബരി മല യിലേക്ക് തീര്‍ഥാടനം ചെയ്യാറുണ്ട്. വേളാങ്കണ്ണിയും തനിക്ക് അന്യമല്ല. ഇസ്ലാം സാഹോദര്യ ത്തിന്‍െറ യും സഹിഷ്ണുത യുടെയും സമാധാന ത്തിന്‍െറയും മതം ആണെന്നും ടി. എന്‍. പ്രതാപന്‍ പറഞ്ഞു.

ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് പി. ബാവ ഹാജി സംഗമം ഉദ്ഘാടനം ചെയ്തു. ഫ്രന്‍ഡ്സ് ഓഫ് ടി. എന്‍. ചെയര്‍മാന്‍ കെ. എച്ച്. താഹിര്‍ അദ്ധ്യക്ഷത വഹിച്ചു. ഫാത്തിമ ഗ്രൂപ്പ് ചെയര്‍ മാന്‍ ഇ. പി. മൂസ ഹാജി, ഇസ്ലാമിക് കള്‍ച്ചറല്‍ സെന്‍റര്‍ പ്രസിഡന്‍റ് അബ്ദുല്ല ഹബീബ് എന്നിവര്‍ സംസാരിച്ചു.

ടി. എന്‍. പ്രതാപന് ‘തുഹ്ഫത്തുല്‍ മുജാഹിദീന്‍’ ഗ്രന്ഥം വി. പി. കെ. അബ്ദുല്ല സമ്മാനിച്ചു.

മുനീബ് ഖിറാഅത്ത് നടത്തി. ഉസ്മാന്‍ സഖാഫി സമാപന പ്രസംഗ വും പ്രാര്‍ഥനയും നടത്തി. ഫ്രന്‍ഡ്സ് ഓഫ് ടി.എന്‍. വൈസ് ചെയര്‍ മാന്‍ സിദ്ദീഖ് തളിക്കുളം സ്വാഗതവും കണ്‍വീനര്‍ ജലീല്‍ തളിക്കുളം നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഈദുല്‍ ഫിത്വർ 2016 ജൂലായ് ആറിന്

June 25th, 2016

ramadan-epathram ഷാര്‍ജ : ഈ വർഷത്തെ റമദാൻ വ്രതം 30 ദിവസം പൂർത്തി യാക്കി ജൂലായ് ആറിന് ആയി രിക്കും ഈദുല്‍ ഫിത്വർ ആഘോഷിക്കുക എന്ന് ഷാര്‍ജ ജ്യോതി ശാസ്ത്ര കേന്ദ്രം ഡയരക്ടര്‍ ഡോ. ഇബ്രാഹിം അല്‍ ജര്‍വാന്‍ അറിയിച്ചു.

റമദാൻ 29 നു (ജൂലായ് 4 തിങ്കളാഴ്ച) ചന്ദ്ര ക്കല പ്രത്യക്ഷ പ്പെടുമെങ്കിലും നഗ്ന നേത്ര ങ്ങള്‍ കൊണ്ട് ദൃശ്യ മാവു കയില്ല. അതു കൊണ്ട് ജൂലായ് 5 ചൊവ്വാഴ്ച, റമദാൻ 30 പൂര്‍ത്തി യാക്കേണ്ടി വരും.

തുടര്‍ന്ന് ബുധനാഴ്ച, ശവ്വാല്‍ ഒന്ന് ആയി പരിഗണിച്ച് ഈദുല്‍ ഫിത്വർ ആഘോഷിക്കാം. ജൂലായ് 4 തിങ്കളാഴ്ച, ചന്ദ്രക്കല പ്രത്യക്ഷപ്പെടുക ഉച്ചയ്ക്ക് 3.13 ന് ആയിരിക്കും എന്നാണ് നിരീക്ഷണം.

സൂര്യാസ്തമയ ത്തിന് ഏഴു മിനിറ്റ് മുമ്പെ ചന്ദ്രൻ മറയും എന്നതി നാലാണ് ചന്ദ്ര ക്കല നേരില്‍ ക്കാണുന്നത് അസാദ്ധ്യ മാക്കുന്നത് എന്നും ഡോ. ഇബ്രാഹിം അല്‍ ജര്‍വാന്‍ വിശദീകരിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഖുർ ആൻ പാരായണ മത്സര ങ്ങൾക്ക് തുടക്കമായി
Next »Next Page » മനസ്സിന് സ്ഥൈര്യം നല്‍കിയത് റമദാന്‍ വ്രതം : ടി. എന്‍. പ്രതാപന്‍ »



  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine