പ്രവാസി ഭാരതി 810 എ. എം. : ഗള്‍ഫില്‍ ആദ്യമായി മലയാളം ഡിജിറ്റല്‍ റേഡിയോ പ്രക്ഷേപണം

January 21st, 2016

pravasi-bharathi-810-am-radio-abudhabi-ePathram
അബുദാബി : മലയാളം ഡിജിറ്റല്‍ റേഡിയോ പ്രവാസി ഭാരതി 810 എ. എം. അബു ദാബി യില്‍ നിന്നു പ്രക്ഷേ പണം ആരംഭിക്കുന്നു.

അബുദാബി മീഡിയ സോണ്‍ അതോറിറ്റി കേന്ദ്രീകരിച്ചു പ്രവര്‍ത്തി ക്കുന്ന ഡി. ആര്‍. എം. റേഡിയോ പ്രക്ഷേപണ ത്തിന്റെ ഔപ ചാരിക ഉല്‍ഘാടനം വെള്ളി യാഴ്ച വൈകു ന്നേരം 7 നു നാഷണല്‍ തിയറ്ററില്‍ സാംസ്‌കാരിക മന്ത്രി കെ. സി. ജോസഫ് നിര്‍ വ്വഹിക്കും.

മുൻ കേന്ദ്ര മന്ത്രി ഒ. രാജഗോപാൽ, എം. എം. ഹസ്സൻ, സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്കാ രിക രംഗ ത്തെ പ്രമുഖർ സംബ ന്ധിക്കും.

ഡി. ആർ. എം. സാങ്കേതിക വിദ്യ ഉപ യോഗിച്ചുള്ള ലോക ത്തിലെ ആദ്യ മലയാളം റേഡിയോ പ്രക്ഷേ പണ മാണ് പ്രവാസി ഭാരതി. വിനോദ ത്തിനും വിജ്ഞാന ത്തിനും പ്രാധാന്യം നൽകി ഇരുനൂറു കിലോ വാട്ട് പ്രക്ഷേപണ ശേഷി യുള്ള നിലയ ത്തിലൂ ടെ പ്രവാസി കളുടെ ശബ്ദ മായി മാറുക യാണ് ലക്‌ഷ്യം എന്നും ചെയർമാൻ നൗഷാദ് അബ്ദുൾ റഹ്മാൻ അറി യിച്ചു.

എല്ലാ ജി. സി. സി. രാജ്യങ്ങളിലും ഇതു ലഭ്യമാണെന്നു എം.ഡി. യും ജനറൽ മാനേജരു മായ കെ. ചന്ദ്രസേന നും പറഞ്ഞു. മാനേജിംഗ് പാര്‍ട്‌ണര്‍ നാദാ അല്‍ മമാരി, വിനോദ് മാജിദ്, വാസു മനോഹരന്‍, മൊഹ്‌സിന്‍ ഹബീബ് എന്നിവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: ,

Comments Off on പ്രവാസി ഭാരതി 810 എ. എം. : ഗള്‍ഫില്‍ ആദ്യമായി മലയാളം ഡിജിറ്റല്‍ റേഡിയോ പ്രക്ഷേപണം

ജ്വാല റിപ്പബ്ലിക് ദിനാഘോഷം ഷാര്‍ജ യില്‍

January 21st, 2016

logo-sharjah-jwala-kala-samskarika-vedhi-ePathram
ഷാര്‍ജ : ജ്വാല കലാ സാംസ്കാരിക വേദി ഇന്ത്യന്‍ റിപ്പബ്ലിക് ദിന ആഘോഷം വിപുല മായ പരിപാടി കളോടെ സംഘടിപ്പിക്കുന്നു.

ജനുവരി 22 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ ഷാര്‍ജ മര്‍ഹബ റിസോര്‍ട്ടില്‍ ആരംഭി ക്കുന്ന ആഘോഷ പരിപാടി യില്‍ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

കുട്ടി കള്‍ക്കായി ചിത്ര രചന, പ്രശ്നോത്തരി തുടങ്ങിയ മല്‍സര ങ്ങള്‍ സംഘടിപ്പി ച്ചിട്ടുണ്ട് എന്നും പ്രമുഖ മാധ്യമ പ്രവര്‍ത്തക നായ പി. പി. ശശീന്ദ്രന്‍ കുട്ടി കളുമായി സം വദിക്കും എന്നും ചെയര്‍മാന്‍ ബാലകൃഷ്ണന്‍ മാരം കാവ് അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക് : 050 56 81 701

- pma

വായിക്കുക: , , , ,

Comments Off on ജ്വാല റിപ്പബ്ലിക് ദിനാഘോഷം ഷാര്‍ജ യില്‍

ആരോഗ്യ ബോധവത്കരണ സെമിനാര്‍ : ‘മാറുന്ന പ്രവാസം, മറക്കുന്ന ആരോഗ്യം’

January 21st, 2016

health-awareness-camp-body-care-ePathram
അബുദാബി :ആരോഗ്യ സം രക്ഷണ ത്തിന്റെ പ്രാധാന്യവും പ്രവാസി കളിലെ ആരോഗ്യ പരിപാലനവും മുന്‍ നിറുത്തി ആരോഗ്യ ബോധവ ല്‍കരണ ത്തിന്റെ ഭാഗ മായി ഇന്ത്യന്‍ ഇന്റര്‍ നാഷണല്‍ കള്‍ച്ചറല്‍ ഫോറം (ഐ. സി. എഫ്.) വിവിധ സ്ഥല ങ്ങളിലായി ‘മാറുന്ന പ്രവാസം മറക്കുന്ന ആരോഗ്യം’ എന്ന പ്രമേയ ത്തില്‍ നടത്തി വരുന്ന കാമ്പ യിന്റെ ഭാഗ മായി സെമിനാര്‍ സംഘടി പ്പിക്കുന്നു.

ജനുവരി 22 വെള്ളിയാഴ്ച വൈകുന്നേരം 7.30 ന് മദീന സായിദ് ഷോപ്പിംഗ് സെന്റര്‍ പാര്‍ട്ടി ഹാളില്‍ നടക്കുന്ന പരിപാടി യില്‍ വിദഗ്ദ ഡോക്ടര്‍ മാരും പ്രവാസി സംഘടനാ നേതാ ക്കളും സംബന്ധിക്കും.

ഐ. സി. എഫ്. മുഖ പത്രമായ ‘പ്രവാസി വായന’ ആരോഗ്യ സ്പെഷ്യല്‍ പതിപ്പ്, കാമ്പയിന്റെ ഭാഗമായി വിതരണം ചെയ്യും.

വിശദ വിവരങ്ങള്‍ക്ക് : 055 – 87 31 034

- pma

വായിക്കുക: , ,

Comments Off on ആരോഗ്യ ബോധവത്കരണ സെമിനാര്‍ : ‘മാറുന്ന പ്രവാസം, മറക്കുന്ന ആരോഗ്യം’

പ്രവർത്തക കൺ വെൻഷൻ സംഘടി പ്പിച്ചു

January 20th, 2016

indian-cultural-society-abudhabi-ePathram
അബുദാബി : ഇന്ത്യൻ കൾചറൽ സൊസൈറ്റി അബു ദാബി ഘടക ത്തിനു കീഴിൽ തൃശ്ശൂർ ജില്ലാ പ്രവർ ത്തക കൺ വെൻഷൻ അബു ദാബി ഖാലി ദിയ യിൽ സംഘടി പ്പിച്ചു.

ഫക്രുദ്ദീൻ തങ്ങളുടെ അദ്ധ്യക്ഷത യിൽ ചേർന്ന യോഗ ത്തിൽ സെൻട്രൽ കമ്മിറ്റി വൈസ്‌ പ്രസിഡന്റ്‌ ഹസ്സൻ മുഖ്യ പ്രഭാഷണവും നടത്തി. ‘റൗണ്ട്‌ ദ ടേബിൾ’ എന്ന പേരിൽ സംഘടി പ്പിച്ച ചർച്ച യിൽ ജില്ലാ പ്രസിഡന്റ്‌ അസീസ്‌ പന്താവൂർ, സ്റ്റേറ്റ്‌ കമ്മിറ്റി ജോ.സെക്രട്ടറി റൗഫ്‌, ഫിനാസ്‌ കല്ലിങ്ങൽ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

സമകാലിക വിഷയ ങ്ങളിൽ പ്രവർത്ത കരുടെ ആഴ ങ്ങളി ലുള്ള അറിവും, രാജ്യത്തെ ഓരോ സംഭവ ങ്ങ ളിലും പുലർ ത്തുന്ന പ്രവാസി കളുടെ ജാഗ്രത ക്കും തെളിവ് ആയി രുന്നു വ്യക്ത മായ നിർദ്ദേശ ങ്ങളും അഭിപ്രായ ങ്ങളും ഉരു ത്തിരിഞ്ഞ റൗണ്ട്‌ ദ ടേബിൾ എന്ന ചർച്ച.

ജില്ലാ സെക്രട്ടറി ഷാനവാസ്‌ സ്വാഗതവും അയ്യൂബ്‌ മുസഫ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on പ്രവർത്തക കൺ വെൻഷൻ സംഘടി പ്പിച്ചു

ഫുട്ബോൾ ഫെസ്റ്റ് 2016 വെള്ളിയാഴ്ച

January 20th, 2016

thalipparamba-kmcc-foot-ball-fest-2016-ePathram
അബുദാബി : തളിപ്പറമ്പ് മുനിസിപ്പല്‍ കെ. എം. സി. സി. കമ്മിറ്റി സംഘടിപ്പിക്കുന്ന ”ഫുട്ബോൾ ഫെസ്റ്റ്-2016” ഡിസംബര്‍ 22 വെള്ളിയാഴ്ച നടക്കും എന്നു ഭാര വാഹി കള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറി യിച്ചു.

അബുദാബി ആംഡ് ഫോഴ്സ് ഓഫീസേഴ്സ് ക്ലബ്ബ് സ്റ്റേഡിയ ത്തില്‍ വെച്ച് നടക്കുന്ന ഹബീബ് റഹ്മാൻ സ്മാരക എവർ റോളിംഗ് ട്രോഫിക്ക് വേണ്ടി യുള്ള മത്സര ങ്ങളിൽ യു. എ. ഇ. യിലെ വിവിധ എമിറേറ്റു കളില്‍ നിന്നു ള്ള 16 ടീമുകൾ മാറ്റു രക്കും.

ഉച്ചക്കു ശേഷം 2.30 മുതല്‍ ആരംഭിക്കുന്ന ഫുട്ബോള്‍ മേള, ലീഗ് അടിസ്ഥാന ത്തിലാണ് നടക്കുക. വിജയി കളാവുന്ന ടീമുകൾക്ക് 4000 ദിർഹം ക്യാഷ് പ്രൈസും ട്രോഫിയും റണ്ണര്‍ അപ്പ് ആവുന്ന വര്‍ക്കു 2000 ദിർഹം ക്യാഷ് പ്രൈസും ട്രോഫി യും സമ്മാനിക്കും.

ടൂര്‍ണ്ണ മെന്‍റില്‍ നിന്ന് ലഭിക്കുന്ന വരുമാനം ജീവ കാരുണ്യ പ്രവര്‍ ത്തന ങ്ങള്‍ക്ക് ഉപയോ ഗിക്കും എന്നും ഉദ്ഘാടന – സമാപന ചടങ്ങു കളില്‍ സ്വദേശി – പ്രവാസി പ്രമുഖര്‍ സംബന്ധിക്കും എന്നും ഭാര വാഹി കള്‍ അറി യിച്ചു.

യു. എം. ശറഫുദ്ദീന്‍, ഷഫീക്ക് ഷംസുദ്ദീന്‍, ഷബീര്‍, ടി. സി. ലത്തീഫ്, അപ്പെക്സ് ഗ്രൂപ്പ് എം. ഡി. ഹിഷാം, യൂണി വേഴ്സല്‍ ആശു പത്രി പ്രതി നിധി കളായ ഡോ. രാജീവ്, സജ്ജാദ്, ബെസ്റ്റ് ഓട്ടോപാര്‍ട്ട്സ് എം.ഡി. കുഞ്ഞി രാമന്‍ നായര്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ സംബ ന്ധിച്ചു.

- pma

വായിക്കുക: ,

Comments Off on ഫുട്ബോൾ ഫെസ്റ്റ് 2016 വെള്ളിയാഴ്ച


« Previous Page« Previous « ബാഡ്മിന്റണ്‍ ടൂര്‍ണ്ണ മെന്റ് : ആദ്യ പാദ മത്സര ങ്ങൾക്ക് സമാപന മായി
Next »Next Page » പ്രവർത്തക കൺ വെൻഷൻ സംഘടി പ്പിച്ചു »



  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine