അബുദാബി: ഇന്ത്യന്‍ മീഡിയ അബുദാബിയും ഗാന്ധി സാഹിത്യ വേദി യുടെയും സംയുക്താഭിമുഖ്യ ത്തില്‍ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയ ത്തിന്റെ സഹകരണ ത്തോടെ വിപുല മായ പരിപാടി കളോടെ ഗാന്ധി ജയന്തി ആചരിക്കുന്നു.
ഗാന്ധി ജയന്തി യോട് അനുബന്ധിച്ച് ഒക്ടോബര്‍ 1 വ്യാഴാഴ്ച വൈകീട്ട് 5 മണി മുതല്‍ ഖാലിദിയ യിലെ ബ്ലഡ് ബാങ്കില്‍ വെച്ച് രക്ത ദാന ക്യാംപ് നടത്തും. ഇന്ത്യന്‍ എംബസ്സി ഫസ്റ്റ് സെക്രട്ടറി ദിനേശ് കുമാര്‍ ഉദ്ഘാടനം ചെയ്യും.
കേരള ത്തിലെ എല്ലാ ജില്ല കളിലും സജീവ മായി പ്രവര്‍ ത്തിക്കുന്ന ഓള്‍ കേരള ബ്ലഡ് ഡോണേഴ്സ് അസ്സോസ്സി യേഷന്റെ യു. എ. ഇ. ഘടകം ഈ രക്ത ദാന ക്യാമ്പു മായി സഹ കരിക്കു കയും ഇവിടെ രക്തം നല്‍കുന്ന വര്‍ക്ക് AKBDA യുടെ പ്രിവിലേജ് കാര്‍ഡ് സമ്മാനി ക്കുന്നതു മായിരിക്കും.
മഹാത്മാ ഗാന്ധിയുടെ ജന്മദിനം ‘രാജ്യാന്തര അഹിംസാ ദിന’ മായി ആചരി ക്കുന്നതി ന്റെ ഭാഗമായി ഒക്ടോബര്‍ 2 വെള്ളിയാഴ്ച ഗാന്ധി ജയന്തി ദിന ത്തില്‍ വൈകീട്ട് 5 മണി മുതല്‍ ഇന്ത്യന്‍ എംബസി ഓഡിറ്റോറിയ ത്തില്‍ നടക്കുന്ന ‘രാജ്യാന്തര അഹിംസാ ദിനാ ചരണ സമ്മേളനം’ സ്ഥാനപതി ടി. പി. സീതാറാം ഉദ്ഘാടനം ചെയ്യും.
സ്‌കൂള്‍ വിദ്യാര്‍ത്ഥി കള്‍ക്ക് ഗാന്ധി സാഹിത്യം വിതരണം, ചിത്ര പ്രദര്‍ശനവും ഇതോടനുബന്ധിച്ചു നടക്കും. വിവിധ സംഘടനാ പ്രതിനിധികള്‍, എംബസി ഉദ്യോഗസ്ഥര്‍, സ്‌കൂള്‍ വിദ്യാ ര്‍ത്ഥി കള്‍, സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരും പങ്കെടുക്കും.
*സമാധാന പൂര്‍ണമായ ലോകം സാദ്ധ്യമാകും എന്ന്‍ ഗാന്ധിജി യുടെ ജീവിതം പഠിപ്പിച്ചു : ശൈഖ് നഹ്യാന്‍
*രാജ്യാന്തര അഹിംസാ ദിന ആചരണം : ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ ഉല്‍ഘാടനം ചെയ്യും
* രാഷ്ട്രത്തിന് ഗാന്ധി ജയന്തി, ലോകത്തിന് അന്താരാഷ്ട്ര അഹിംസാ ദിനം
* ലോക അഹിംസാ ദിനത്തില്‍ വായനക്കൂട്ടം പങ്ക് ചേരുന്നു