ചാവക്കാട് പ്രവാസി ഫോറം മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

March 27th, 2015

chavakkad-pravasi-forum-medical-camp-ePathram
ഷാര്‍ജ : യു. എ. ഇ. യിലെ ചാവക്കാട് നിവാസി കളുടെ കൂട്ടായ്മ യായ ചാവക്കാട് പ്രവാസി ഫോറവും ആസ്റ്റര്‍ മെഡിക്കല്‍ ഗ്രൂപ്പും സംയുക്ത മായി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് വേറിട്ട ഒരു അനുഭവമായി.

ഷാര്‍ജ സജ യിലെ ഒരു ഉള്‍പ്രദേശത്ത് കൃത്യമായ രേഖകൾ ഒന്നും കൈവശം ഇല്ലാതെ കഴിഞ്ഞു കൂടുന്ന ഒരു പറ്റം തൊഴിലാളി കള്‍ക്ക് ഇടയിലാണ് ചാവക്കാട് പ്രവാസി ഫോറം മെഡിക്കൽ ക്യാമ്പ് ഒരുക്കിയത്.

അധികൃതര്‍ പിടിക്ക പ്പെടുമോ എന്ന ഭയ ത്താല്‍ അസുഖം വന്നാല്‍ പോലും ഡോക്ടറെ സമീപി ക്കാത്ത ഇവര്‍ക്ക് തങ്ങളുടെ താവള ത്തില്‍ തന്നെ പ്രവാസി ഫോറം സന്നദ്ധ പ്രവർ ത്ത കരുടെ നേതൃത്വ ത്തിൽ മെഡിക്കല്‍ സംഘം വന്നെത്തി യപ്പോള്‍ ആദ്യം ഭയന്ന് മാറി.

പിന്നീട് മുന്നൂറോളം പേര്‍ തങ്ങളുടെ ആരോഗ്യ നില ഭദ്രമാക്കു വാന്‍ മുന്നിട്ടിറങ്ങി. അഞ്ഞൂറോളം തൊഴിലാളി കള്‍ക്ക് മരുന്നും ഉച്ച ഭക്ഷണവും നൽകി.

ഫോറം വൈസ് ചെയര്‍മാന്‍ ഡോക്ടര്‍ കെ. എ. നാസര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. വളണ്ടിയര്‍ ക്യാപ്റ്റന്‍ ഷാഫി, തൊഴിലാളികളെ നിയന്ത്രി ക്കാന്‍ നേതൃത്വം നല്‍കി. ആസ്റ്റര്‍ മെഡിക്കല്‍ ഗ്രൂപ്പിലെ ഉദയ്, ഹരികുമാര്‍ എന്നിവര്‍ ക്യാമ്പിന് മേല്‍ നോട്ടം വഹിച്ചു.

അടിയന്തിര മായി തുടര്‍ ചികിത്സ ആവശ്യ മുള്ള വിവിധ രാജ്യ ക്കാരായ എട്ടോളം പേര്‍ക്ക് പ്രവാസി ഫോറം സൗജന്യ ചികിത്സ വാഗ്ദാനം ചെയ്തിട്ടുണ്ട്. നാട്ടിലും യു. എ. ഇ.യിലു മായി ഒട്ടനവധി ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങള്‍ ചാവക്കാട് പ്രവാസി ഫോറം നടത്തി യിട്ടുണ്ട്.

യു. എ. ഇ. യില്‍ പല യിട ങ്ങളിലായി ഇത്തരം ക്യാമ്പുകള്‍ ഇനിയും സംഘടി പ്പിക്കുവാന്‍ പദ്ധതി കള്‍ തയ്യാറാക്കി യിട്ടുണ്ട് എന്നും പ്രവാസി ഫോറം ചെയര്‍മാന്‍ കമാല്‍ കാസിം അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on ചാവക്കാട് പ്രവാസി ഫോറം മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

സമാജം അംഗങ്ങൾക്കായി ഉല്ലാസ യാത്ര

March 27th, 2015

abudhabi-malayalee-samajam-logo-epathram അബുദാബി : മലയാളി സമാജം അംഗങ്ങ ള്‍ക്കും അവരുടെ കുടുംബ ങ്ങള്‍ക്കു മായി അല്‍വത്ഭ പാര്‍ക്കി ലേക്ക് ഉല്ലാസ യാത്ര സംഘടി പ്പിക്കുന്നു. മാർച്ച് 27 വെള്ളിയാഴ്ച വൈകീട്ട് മൂന്നു മണിക്ക് പുറപ്പെടുന്ന ഉല്ലാസ യാത്രയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 056 32 89 076 എന്ന നമ്പറില്‍ ബന്ധപ്പെടണം എന്ന് സമാജം ജനറല്‍ സെക്രട്ടറി സുരേഷ് പയ്യന്നൂര്‍ അറിയിച്ചു.

- pma

വായിക്കുക:

Comments Off on സമാജം അംഗങ്ങൾക്കായി ഉല്ലാസ യാത്ര

സമര്‍പ്പണം : നാടോടി നൃത്തോല്‍സവം

March 27th, 2015

samarppanam-folk-dance-festival-2015-ePathram അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ വെച്ച് ചെട്ടിക്കുളങ്ങര അമ്മ പ്രവാസി സേവാ സമിതി എന്ന കൂട്ടായ്മ സംഘടിപ്പിക്കുന്ന ‘സമര്‍പ്പണം’ എന്ന നാടോടി നൃത്തോല്‍സവം വെള്ളിയാഴ്ച രാവിലെ എട്ടു മണി മുതല്‍ ആരംഭിക്കും. കുത്തിയോട്ടം ചുവടും പാട്ടും, തായമ്പക ക്കച്ചേരി, കഞ്ഞി സദ്യ എന്നിവയും നടക്കും.

വിവരങ്ങള്‍ക്ക് : സഞ്ജീവ് നായര്‍ 050 61 51 464

- pma

വായിക്കുക: , ,

Comments Off on സമര്‍പ്പണം : നാടോടി നൃത്തോല്‍സവം

കെ. എസ്. സി. വാര്‍ഷിക യോഗം

March 26th, 2015

ksc-logo-epathram
അബുദാബി : കേരളാ സോഷ്യല്‍ സെന്റര്‍ 44 -ാം വാര്‍ഷിക ജനറല്‍ ബോഡി യോഗം, മാര്‍ച്ച് 26 വ്യാഴാഴ്ച രാത്രി എട്ട് മണിക്ക് അബുദാബി സാമൂഹിക കാര്യ മന്ത്രാലയം പ്രതിനിധി യുടെ സാന്നിദ്ധ്യത്തില്‍ നടക്കും.

ജനറല്‍ ബോഡി യോഗത്തില്‍ 60 ശതമാനം അംഗ ങ്ങളും സംബന്ധിച്ചാല്‍ മാത്രമേ യോഗ നടപടികള്‍ മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയുക യുള്ളൂ എന്ന മന്ത്രാലയ ത്തിന്റെ കര്‍ശന നിര്‍ദേശം ഉള്ളതിനാല്‍ മുഴുവന്‍ അംഗ ങ്ങളേയും യോഗത്തിന് എത്തിക്കു വാനുള്ള ശ്രമത്തി ലാണ് ഭാരവാഹി കള്‍ എന്ന് ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി പറഞ്ഞു.

വാര്‍ഷിക റിപ്പോര്‍ട്ട്, വരവ് ചെലവ് കണക്കുകള്‍, ഓഡിറ്റ് റിപ്പോര്‍ട്ട് എന്നിവയുടെ അവതരണവും ചര്‍ച്ച യുമാണ് ആദ്യം. തുടര്‍ന്ന് ഭരണ സമിതിയെ തെരഞ്ഞെടുക്കും.

കേരളാ സോഷ്യല്‍ സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അബുദാബി ശക്തി തിയറ്റേഴ്‌സ്, യുവ കലാ സാഹിതി, ഫ്രണ്ട്‌സ് എ. ഡി. എം. എസ്, കല അബുദാബി എന്നീ സംഘടനകള്‍ സമവായ ത്തിലൂടെ കണ്ടെത്തിയ വര്‍ ആയിരിക്കും ഇത്തവണ ഭാരവാഹികളായി ചുമതല യേല്‍ക്കുന്നത്.

- pma

വായിക്കുക: , ,

Comments Off on കെ. എസ്. സി. വാര്‍ഷിക യോഗം

ബാബുരാജ് സ്മാരക ഫുട്‌ബോള്‍ മേള അബുദാബിയില്‍

March 26th, 2015

sevens-foot-ball-in-dubai-epathram
അബുദാബി : അകാലത്തില്‍ അന്തരിച്ച ഫുട്‌ബോള്‍ താരം സി. കെ. ബാബു രാജിന്റെ സ്മരണാര്‍ത്ഥം അബുദാബി യില്‍ പയ്യന്നൂര്‍ സൗഹൃദ വേദി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.

അബുദാബി ആംഡ് ഫോഴ്‌സ് ക്ലബ്ബ് മൈതാനത്ത് മാര്‍ച്ച് 27 വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണി മുതലാണ് 5 എ സൈഡ് ഫുട്ബാള്‍ ടൂര്‍ണമെന്റ്. 24 ടീമുകള്‍ പങ്കെടുക്കും.

കേരള സംസ്ഥാന ടീമിലും കെ. എസ്. ഇ. ബി. അടക്കമുള്ള പ്രമുഖ ക്ലബ്ബു കളിലും കളിച്ചിരുന്ന മികച്ച ഗോള്‍ കീപ്പര്‍ ആയിരുന്നു രണ്ടു വര്‍ഷം മുമ്പ് ബൈക്ക് അപകട ത്തില്‍ അന്തരിച്ച ബാബുരാജ്. പയ്യന്നൂര്‍ അന്നൂര്‍ സ്വദേശി യായിരുന്ന അദ്ദേഹ ത്തിന്റെ സ്മരണ യ്ക്കായി പയ്യന്നൂരില്‍ വിവിധ സംഘടന കളും ക്ലബ്ബുകളും ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടി പ്പി ച്ചു വരുന്നുണ്ട്. രാജ്യത്തിന് പുറത്ത് ഇതാദ്യമായാണ് ഒരു പരിപാടി നടക്കുന്നത്.

വിവരങ്ങള്‍ക്ക് ഫോണ്‍ : 050 32 72 371. ( പി. എസ്. മുത്തലീബ്)

- pma

വായിക്കുക: , , ,

Comments Off on ബാബുരാജ് സ്മാരക ഫുട്‌ബോള്‍ മേള അബുദാബിയില്‍


« Previous Page« Previous « ഹ്രസ്വ ചലച്ചിത്രോത്സവം : ഒബ്‌സഷന്‍ മികച്ച ചിത്രം
Next »Next Page » കെ. എസ്. സി. വാര്‍ഷിക യോഗം »



  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine