അബുദാബി : കേരളാ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച ചിന്ത രവി സ്മാരക ഹ്രസ്വ ചലച്ചിത്രോത്സവ ത്തില്‍ മികച്ച ചിത്രമായി യുവ കലാ സാഹിതി ഷാര്‍ജ യുടെ ഒബ്‌സഷനും രണ്ടാമത്തെ ചിത്രമായി മാത്യു കുര്യന്റെ അകലെ നിന്നൊരാളും തെരഞ്ഞെടുക്കപ്പെട്ടു.
ഒബ്‌സഷന്‍ സംവിധാനം ചെയ്ത സലിം റഹ്മാനും ഹര്‍ഷന്‍ ആതിര പ്പള്ളി യുമാണ് മികച്ച സംവിധായകര്‍.
ഒബ്‌സഷനില്‍ രാമേട്ടനായി അഭിനയിച്ച റാം രാജിനെ മികച്ച നടനായും വേക്ക് അപ് കാളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി യായി വേഷമിട്ട നയീമ ഷിജു വിനെ മികച്ച നടി യായും തെരഞ്ഞെടുത്തു.
മികച്ച തിരക്കഥ : വേക്ക് അപ്പ് കാള്‍ (റാഫി ഹുസൈന്‍), പശ്ചാത്തല സംഗീതം : അകലെ നിന്നൊരാള്‍, എഡിറ്റിംഗ് : ഒബ്‌സഷന്‍ (ആഷിഖ് സലിം, സുനില്‍ രാജ്), ഛായാഗ്രഹണം : അകലെ നിന്നൊരാള്‍ (ജിതിന്‍ പാര്‍ത്ഥന്‍, മാത്യു കുര്യന്‍) എന്നിങ്ങനെ യാണ് മറ്റ് പുരസ്‌കാരങ്ങള്‍.
വിവിധ പരിപാടി കളോടെ ഒരാഴ്ച നീണ്ടു നിന്ന ചലച്ചിത്രോത്സവ ത്തില്‍ മധു കൈതപ്ര ത്തിന്റെ ഏകാന്തവും രണ്ടാം ദിവസം ഫാറൂഖ് അബ്ദു റഹ്മാന്റെ കളിയച്ഛനും പ്രദര്‍ശിപ്പിച്ചു.
സമാപന ദിവസം നടന്ന ചലച്ചിത്ര ക്ലാസില്‍ ഹ്രസ്വ ചലച്ചിത്ര ത്തിന്റെ വിവിധ വശങ്ങളെ ക്കുറിച്ച് ഫാറൂഖ് അബ്ദുറഹ്മാന്‍ സംസാരിച്ചു.