അബുദാബി : വിവിധ പ്രശ്നങ്ങള് ഉന്നയിച്ചു കൊണ്ട് യു. എ. ഇ. യിലെ നീലേശ്വരം സ്വദേശി കളുടെ കൂട്ടായ്മ, സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നിവേദനം അയച്ചു.
നീലേശ്വരം നഗര സഭ ആയിട്ട് നാല് വര്ഷം കഴിഞ്ഞെങ്കിലും ഒരു വികസനവും നീലേശ്വരത്ത് നടന്നിട്ടില്ല എന്നാണ് പ്രധാന പരാതി. തീര ദേശവും വന മേഖലയും കൂടുതലുള്ള നീലേശ്വരത്തെ പോലീസ് സ്റ്റേഷനില് ആവശ്യത്തിന് പോലീസുകാരില്ല.
പോലീസു കാരുടെ ക്ഷാമം സ്റ്റേഷന്റെ പ്രവര്ത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. സാമൂഹിക ദ്രോഹികളുടെ വിളയാട്ട മാണ് സ്റ്റേഷന് പരിധി യിലെ പല പ്രദേശ ങ്ങളിലും എന്നുള്ളത് നിവേദന ത്തിലൂടെ ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയില് പെടുത്തി യിട്ടുണ്ട്
സര്ക്കിള് പോലീസ് സ്റ്റേഷൻ ആണെങ്കിലും സാമൂഹിക ദ്രോഹികളെ അമര്ച്ച ചെയ്യാന് കഴിയുന്നില്ല. നീലേശ്വരം ആസ്ഥാന മായി പോലീസ് സബ് ഡിവിഷന് രൂപീകരിക്കണം എന്ന ആവശ്യ ത്തിന് രണ്ട് പതിറ്റാണ്ടു കളുടെ പഴക്കമുണ്ട്.
എന്നാല് മാറി വരുന്ന സര്ക്കാറുകള് ഉറപ്പ് നല്കാറുണ്ടെങ്കിലും ഇതു വരെ യാഥാര്ഥ്യ മായില്ല. സബ് ഡിവിഷന് രൂപീകരിക്കാൻ ആവശ്യ മായ നടപടികള് സ്വീകരിക്കണം എന്നാണ് നിവേദനത്തി ലെ പ്രധാന ആവശ്യം.