പയ്യന്നൂർ സൗഹൃദ വേദിക്കു പുതിയ നേതൃത്വം

January 21st, 2025

 

 

logo-payyanur-souhruda-vedi-epathram
അബുദാബി : പയ്യന്നൂർ സൗഹൃദ വേദി അബുദാബി ചാപ്റ്റർ വാർഷിക ജനറൽ ബോഡി യോഗം മുസഫ റെയിൻബോ സ്റ്റീക്ക് ഹൗസിൽ വെച്ച് നടന്നു.

പ്രസിഡണ്ട് പി. ജ്യോതിഷ് കുമാർ അദ്ധ്യക്ഷത വഹിച്ച ജനറൽ ബോഡി യോഗത്തിൽ ജനറൽ സെക്രട്ടറി രാജേഷ് കോഡൂർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വി. ടി. വി. ദാമോദരൻ, ഹബീബ് റഹ്മാൻ, ബി. ജ്യോതി ലാൽ, ദിനേഷ് ബാബു, സുരേഷ് പയ്യന്നൂർ എന്നിവർ പ്രസംഗിച്ചു.

payyannur-sauhrudha-vedhi-2025-2026-year-committee-ePathram
പുതിയ ഭാരവാഹികളായി പി. ജ്യോതിഷ് കുമാർ (പ്രസിഡണ്ട്), പി. കെ. സതീഷ് (ജനറൽ സെക്രട്ടറി), വൈശാഖ് ദാമോദരൻ (ട്രഷറർ), പി എസ്. മുത്തലിബ്, പി. ദിലീപ് കുമാർ (വൈസ് പ്രസിഡണ്ട്), രഞ്ജിത്ത് പൊതുവാൾ, എൻ. ഇ. പ്രസാദ് (ജോയൻ്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞടുത്തു.

സുരേഷ് പയ്യന്നൂർ, ദിനേശ് ബാബു, സി. കെ. രാജേഷ്, അബ്ദുൾ ഗഫൂർ, രാജേഷ് പൊതുവാൾ, ഇ. സന്ദീപ്, രഞ്ജിത്ത് രാമൻ, രാജേഷ് കോഡൂർ, എം. വി. പ്രവീൺ കുമാർ, ഉമേശൻ, ഫവാസ് ഹബീബ്, എ. പി. പ്രമോദ്, എ. കെ. മനോജ് കുമാർ എന്നിവർ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ.

രക്ഷാധികാരികൾ : വി. ടി. വി. ദാമോദരൻ, ഹബീബ് റഹ്മാൻ, ബി. ജ്യോതിലാൽ.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് സീണണ്‍-13 : ജനുവരി 24, 25, 26 തിയ്യതികളില്‍

January 18th, 2025

abudhabi-india-social-center-isc-india-fest-season-13-ePathram

അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്റർ (ഐ. എസ്. സി.) സംഘടിപ്പിക്കുന്ന ഇന്ത്യാ ഫെസ്റ്റ് സീണണ്‍-13 ജനുവരി 24, 25, 26 തിയ്യതികളില്‍ (വെള്ളി, ശനി, ഞായർ) ഐ. എസ്. സി. യിൽ പ്രത്യേകം തയ്യാറാക്കുന്ന വിവിധ വേദികളിലായി നടക്കും എന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ജനുവരി 24 വെള്ളിയാഴ്ച രാത്രി 8 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീർ മുഖ്യ അതിഥി ആയിരിക്കും.

മൂന്നു ദിവസങ്ങളിലും ഇന്ത്യയിൽ നിന്നുള്ള പ്രമുഖ കലാ കാരന്മാർ അണി നിരക്കുന്ന വൈവിധ്യമാര്‍ന്ന സംഗീത നൃത്ത പരിപാടികൾ അരങ്ങേറും. രുചി വൈവിധ്യങ്ങൾ അടങ്ങുന്ന ഫുഡ് സ്റ്റാളുകളും അമ്പതിലധികം വാണിജ്യ സ്റ്റാളുകളും ഇന്ത്യാ ഫെസ്റ്റിനെ കൂടുതൽ ജനകീയമാക്കും.

india-social-center-india-fest-season-13-press-meet-ePathram

പത്ത് ദിർഹം വിലയുള്ള പ്രവേശന ടിക്കറ്റ് നറുക്കിട്ട് എടുത്ത് സ്വർണ്ണ നാണയങ്ങൾ, ടെലിവിഷന്‍, സ്മാര്‍ട് ഫോണ്‍, എയര്‍ ഫ്രയര്‍ തുടങ്ങി വിലപിടിപ്പുള്ളതും ആകർഷകങ്ങളുമായ നിരവധി സമ്മാനങ്ങളും നൽകും.

വൈകുന്നേരം ആറു മണിക്ക് തുടക്കമാവുന്ന ഇന്ത്യാ ഫെസ്റ്റ്, നമ്മുടെ രാജ്യത്തിന്റെ പൈതൃകവും സംസ്കാരവും ഇതര ദേശക്കാർക്കു കൂടി അനുഭവ ഭേദ്യമാക്കും വിധം തയ്യാറാക്കും എന്നും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും കലാ സാംസ്കാരിക പരിപാടികളും ഉൾക്കൊള്ളിക്കും എന്നും ഭാര വാഹികൾ അറിയിച്ചു.

ഐ. എസ്. സി. പ്രസിഡണ്ട് ജയറാം റായ്, ജനറൽ സെക്രട്ടറി രാജേഷ് ശ്രീധരന്‍, ട്രഷറർ ദിനേശ് പൊതുവാള്‍, വൈസ് പ്രസിഡണ്ടും ഇന്ത്യാ ഫെസ്റ്റ് കൺവീനറുമായ കെ. എം. സുജിത്ത്, എന്റർ ടൈൻമെന്റ് സെക്രട്ടറി അരുണ്‍ ആന്‍ഡ്രു വര്‍ഗീസ്, പ്രായോജക പ്രതിനിധികളായ അമല്‍ജിത്ത് എ. മേനോന്‍, ഡോ. തേജാ രാമ, റഫീഖ് കയനയിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

January 15th, 2025

golden-jubilee-celebration-of-abudhabi-mar-thoma-sunday-school-ePathram
അബുദാബി : മാർത്തോമാ സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. മാർത്തോമാ സഭ യുടെ സഫ്രഗൻ മെത്രാപ്പോലീത്ത റവ. ഡോ. യുയാക്കീം മാർ കൂറിലോസ് സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. ‘വചനത്തിൽ വേരൂന്നുക ക്രിസ്തുവിൽ പുഷ്പിക്കുക’ എന്ന പ്രമേയത്തെ മുൻ നിർത്തിയാണ് ആഘോഷങ്ങൾ.

അബുദാബി മാർത്തോമാ ഇടവക വികാരി റവ. ജിജോ സി. ഡാനിയേൽ അദ്ധ്യക്ഷത വഹിച്ചു. ഇടവക സഹ വികാരി റവ. ബിജോ എബ്രഹാം തോമസ്, ഇടവക വൈസ് പ്രസിഡണ്ട് ജോസഫ് മാത്യു, ജനറൽ കൺവീനർ വർഗ്ഗീസ് മാത്യു എന്നിവർ പ്രസംഗിച്ചു. ഡോ. സിനി ഷാജി സ്വാഗതവും വചനാ ആൻ നന്ദിയും പ്രകാശിപ്പിച്ചു.

സുവർണ്ണ ജൂബിലി യുടെ ഭാഗമായി നടത്തപ്പെടുന്ന വിവിധ പദ്ധതികളുടെ വിശദാംശങ്ങളും പ്രഖ്യാപിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം

January 15th, 2025

pets-must-be-register-in-abu-dhabi-tamm-portal-ePathram
അബുദാബി : പട്ടികളും പൂച്ചകളും അടക്കമുള്ള എമിറേറ്റിലെ വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം എന്ന് അധികൃതർ. TAMM പോർട്ടലിൽ ഇതിനുള്ള സൗകര്യം ലഭ്യമാണ് എന്നും 2025 ഫെബ്രുവരി 3 മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കും എന്നും അധികൃതർ. വ്യക്തിഗത വളർത്തു മൃഗഉടമകൾക്ക് പിഴയില്ലാതെ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ഒരു വർഷത്തെ ഗ്രേസ് പിരീഡ് ഉണ്ടായിരിക്കും.

വളർത്തു മൃഗങ്ങളുടെ ക്ഷേമം മെച്ചപ്പെടുത്തുക, വാർഷിക വാക്സിനേഷനുകൾ, മൈക്രോചിപ്പിംഗ്, പതിവ് വെറ്റിനറി പരിശോധനകൾ എന്നിവ കാര്യക്ഷമം ആക്കുവാനും വളർത്തു മൃഗങ്ങളുടെ റെക്കോർഡുകൾ ട്രാക്ക് ചെയ്യുക, അലഞ്ഞു തിരിയുന്ന മൃഗങ്ങളുടെ എണ്ണം കുറക്കുക തുടങ്ങിയവയാണ് രജിസ്ട്രേഷന് പിന്നിലുള്ള ഉദ്ദേശ ലക്ഷ്യങ്ങൾ.

മൈക്രോ ചിപ്പ് ചെയ്ത പൂച്ചകളെയും നായ്ക്കളെയും വളർത്തു മൃഗ ഉടമകൾ ഒരു പുതിയ മൃഗ ഉടമസ്ഥത സേവനത്തിന് കീഴിൽ TAMMൽ രജിസ്റ്റർ ചെയ്യണം.

പൂച്ചകളും നായ്ക്കളും ഉള്ള സ്ഥാപനങ്ങൾ ആറു മാസത്തിനുള്ളിൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ രജിസ്ട്രേഷൻ സൗജന്യം ആയിരിക്കും. രജിസ്‌ട്രേഷൻ പൂർത്തിയായി ക്കഴിഞ്ഞാൽ, ചെവിയിൽ ഘടിപ്പിക്കാവുന്ന പെറ്റ് ടാഗ് നൽകും. ഏതെങ്കിലും സാഹചര്യത്തിൽ വളർത്തു മൃഗങ്ങളെ നഷ്ടപ്പെട്ടാൽ അവയെ കണ്ടെത്തുവാൻ ഈ ചിപ്പ് വഴി സാധിക്കും.

പെറ്റ് ഷോപ്പുകൾ, ബ്രീഡിംഗ് സൗകര്യങ്ങൾ, ഷെൽട്ടറുകൾ എന്നിവക്കും രജിസ്‌ട്രേഷൻ നിർബന്ധമാണ്. രജിസ്റ്റർ ചെയ്ത വളർത്തു മൃഗങ്ങൾക്ക് മാത്രമേ ഭാവിയിൽ വെറ്ററിനറി സേവനങ്ങൾ, മൃഗ സംരക്ഷണ സൗകര്യങ്ങൾ, പൊതു ഇടങ്ങളിലേക്കുള്ള പ്രവേശനം എന്നിവ ലഭിക്കുകയുള്ളൂ.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു

January 15th, 2025

salim-chirakkal-book-release-of-k-k-sree-pilicode-ePathram
അബുദാബി : എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ കെ. കെ. ശ്രീ. പിലിക്കോട് രചിച്ച ലേഖന സമാഹാരം ‘ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ’ പ്രകാശനം ചെയ്തു. അബുദാബി മലയാളി സമാജം സാഹിത്യ വിഭാഗം പ്രവർത്തന ഉദ്ഘാടന ചടങ്ങിൽ വെച്ച് സമാജം പ്രസിഡണ്ട് സലിം ചിറക്കൽ പ്രകാശന കർമ്മം നിർവ്വഹിച്ചു. നാടക പ്രവർത്തകനും എഴുത്തുകാരനുമായ കെ. വി. ബഷീർ പുസ്തകം ഏറ്റു വാങ്ങി.

സമാജം ഭാരവാഹികളായ മഹേഷ്, ഷാജഹാൻ ഹൈദരലി, ലാലി സാംസൺ, കൂടാതെ ടി. പി. ഗംഗാധരൻ, സുരേഷ് പയ്യന്നൂർ, എ. എം. അൻസാർ ചടങ്ങിൽ സംബന്ധിച്ചു. പുസ്തക രചയിതാവ് കെ. കെ. ശ്രീ. പിലിക്കോട് എഴുത്തു വഴികളെ ക്കുറിച്ച് സംസാരിച്ചു.

പ്രവാസം എന്ന രൂപകത്തെ ആഴത്തിൽ വരച്ചിടുകയും പ്രവാസി മലയാളികൾ നേരിടുന്ന സമകാലിക ജീവിത പ്രശ്നങ്ങളെ പരിശോധിക്കുകയും ചെയ്യുന്ന പതിനേഴ് ലേഖനങ്ങൾ അടങ്ങിയതാണ് ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

59 of 1,378|«10205859607080»|

« Previous Page — « Previous « മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
Next » — Next Page » വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം »



  • അക്ഷര ജാലകം അവാർഡ് സമ്മാനിച്ചു
  • ആയുർവ്വേദ ദിനാചരണം സംഘടിപ്പിച്ചു
  • ബുക്കിഷ് : സൃഷ്ടികൾ ക്ഷണിക്കുന്നു
  • ഇനി ഞായറാഴ്ചകളിലും പാസ്സ് പോർട്ട് ലഭിക്കും
  • ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം അന്തരിച്ചു
  • സ്വർഗ്ഗത്തിന്റെ സ്വർണ്ണ വാതിലുകൾ പ്രകാശനം ചെയ്തു
  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine