അബുദാബി : യു. ഡി. എഫ്. മദ്യ നയം തിരുത്തി യതിലൂടെ കെ. എം. മാണി കോഴ വാങ്ങി മദ്യ മുതലാളിമാര്‍ക്ക് കീഴടങ്ങി യിരിക്കുക യാണ് എന്ന സത്യം സര്‍ക്കാര്‍ തന്നെ സമ്മതി ക്കുക യാണ് എന്നും നയം മാറ്റ ത്തിലൂടെ കേരളം കണ്ട ഏറ്റവും വലിയ ഷണ്ഡനായ മുഖ്യ മന്ത്രി യാണ് താനെന്ന് ഉമ്മന്‍ ചാണ്ടി ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുക യാണ് എന്നും ഐ. എം. സി. സി. ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
മദ്യ നയ ത്തില്‍ മുസ്ലിം ലീഗ് നിലപാട് ഇരട്ടത്താപ്പ് ആണെന്നും മദ്യ നിരോധനം പ്രഖ്യാപിച്ച പ്പോള്‍ അതിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ മത്സരിച്ച മുസ്ലിം ലീഗ് ഇപ്പോള്‍ നിലപാട് മയപ്പെടുത്തിയ തി ന്റെ കാരണം ജനങ്ങളോട് വ്യക്തമാക്കണം എന്നും ഐ. എം. സി. സി. നാഷണല്‍ കമ്മറ്റി ഭാരവാഹി കളായ ടി. എസ്. ഗഫൂര്‍ ഹാജി, നൌഷാദ്ഖാന്‍ പാറയില്‍, മുസ്തഫ തൈക്കണ്ടി തുടങ്ങിയവര്‍ അറിയിച്ചു.