ആണവ ഭീഷണി : അറബ് മേഖലാ ഉച്ച കോടി അബുദാബി യിൽ

June 21st, 2014

sheikh-saif-bin-zayed-al-nahyan-ePathram
അബുദാബി : രാസ, ജൈവ, വികിരണ, ആണവ ഭീഷണി കള്‍ നേരിടുന്നതി നുള്ള അറബ് മേഖലാ ഉച്ച കോടി അബു ദാബി യിൽ നടന്നു.

അബുദാബി ഇത്തിഹാദ് ടവര്‍ ഹോട്ടലില്‍ നടക്കുന്ന ഉച്ച കോടി, യു. എ. ഇ. ഉപ പ്രധാന മന്ത്രി യും ആഭ്യന്തര മന്ത്രി യുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉദ്ഘാടനം ചെയ്തു.

യു. എ. ഇ. ഉള്‍പ്പെടെ യുള്ള ജി. സി. സി. രാജ്യങ്ങളിൽ നിന്നുള്ള മന്ത്രി മാരും നയ തന്ത്ര ജ്ഞരും അണ്ടര്‍ സെക്രട്ടറി മാരും മുതിര്‍ന്ന പ്രതി രോധ സേനാ ഉദ്യോഗ സ്ഥരും സംബന്ധിച്ചു.

യു. എ. ഇ. ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലഫ്റ്റനന്റ് ജനറല്‍ – സെയ്ഫ് അബ്ദുല്ലാ അല്‍ ഷാഫര്‍, ദുബായ് പൊലീസ് ആന്‍ഡ് ജനറല്‍ സെക്യൂരിറ്റി ഡപ്യൂട്ടി ചെയര്‍മാന്‍ – ലഫ്റ്റനന്റ് ജനറല്‍ ദാഹി ഖല്‍ഫാന്‍ അല്‍ തമീം, മേജര്‍ ജനറല്‍ ഖലീഫാ ഹാരെബ് അല്‍ ഖേയ് ലി, റാസല്‍ഖൈമ പൊലീസ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ശൈഖ്താലിബ് ബിന്‍ സഖര്‍ അല്‍ ഖാസിമി യും പൊലീസ് ഡിപ്പാര്‍ട്ട്മെന്റിലെ ഉന്നത ഉദ്യോഗ സ്ഥരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

- pma

വായിക്കുക: ,

Comments Off on ആണവ ഭീഷണി : അറബ് മേഖലാ ഉച്ച കോടി അബുദാബി യിൽ

പാസ്പോര്‍ട്ട് ബുക്കുകള്‍ക്കു ക്ഷാമം : പുതിയ പാസ്‌പോര്‍ട്ട് വൈകും

June 20th, 2014

indian-passport-cover-page-ePathram
അബുദാബി : ഇന്ത്യന്‍ എംബസി വഴിയും ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് വഴിയും പാസ്പോർട്ടിന് അപേക്ഷിച്ച വര്‍ക്കെല്ലാം പാസ്‌പോര്‍ട്ട് കിട്ടാൻ വൈകും.

36 പേജുള്ള ഒാര്‍ഡിനറി, 64 പേജുള്ള ജംബോ ബുക്ക്‌ ലെറ്റു കളുടെ ദൌര്‍ലഭ്യം ഇന്ത്യന്‍ പാസ്പോര്‍ട്ട് പുതുക്കാനും മറ്റും അപേക്ഷിച്ച വര്‍ക്കു കാല താമസം ഉണ്ടാക്കുന്നതായി അധികൃതര്‍ അറിയിച്ചു. പുതിയ പാസ്‌പോര്‍ട്ട് ബുക്ക് ഇന്ത്യയില്‍നിന്ന് എത്താന്‍ കാല താമസം ഉള്ളതിനാൽ ആണിത്.

സാധാരണ പാസ്‌ പോര്‍ട്ട് ഇല്ലാത്ത തിനാല്‍ 64 പേജുകള്‍ ഉള്ള പാസ്‌ പോര്‍ട്ട് മാത്ര മായി രിക്കും വരുന്ന ഏതാനും ആഴ്ച കളില്‍ ലഭിക്കുക.

ജൂലായ് മാസം അവസാനംവരെ ഈ സാഹചര്യം തുടരു മെന്നും പാസ്‌പോര്‍ട്ട് ലഭിക്കാന്‍ വൈകുന്നതിനുള്ള ഖേദവും പ്രകടി പ്പിച്ചു കൊണ്ട് വാര്‍ത്താ ക്കുറിപ്പ് ഇറക്കി.

- pma

വായിക്കുക: , ,

Comments Off on പാസ്പോര്‍ട്ട് ബുക്കുകള്‍ക്കു ക്ഷാമം : പുതിയ പാസ്‌പോര്‍ട്ട് വൈകും

ലൈഫ് കെയര്‍ ആശുപത്രിയില്‍ ഹെല്‍ത്തി റമദാന്‍ വീക്ക്

June 20th, 2014

അബുദാബി : റമദാൻ ദിനങ്ങൾക്ക് മുന്നോടിയായി കുടുംബ ങ്ങൾക്കും കുട്ടികൾക്കു മായി മുസഫ യിലെ ലൈഫ് കെയര്‍ ആശുപത്രി യില്‍ സൗജന്യആരോഗ്യ പരിശോധന നടത്തുന്നു.

പീഡിയാട്രിക്ക്, ഇന്റേണല്‍ മെഡിസിന്‍, ഒഫ്താല്‍ മോളജി, ഡെന്റല്‍, ഡെര്‍മെറ്റൊളജി എന്നീ വിഭാഗ ങ്ങളിലാണ് സൗജന്യ മായി ആരോഗ്യ പരിശോധന കള്‍ നടത്തുക.

ജൂണ്‍ 21 ശനിയാഴ്ച 10 മണി മുതൽ 2 മണി വരെയും ജൂണ്‍ 22 മുതൽ 26 വരെ രാവിലെ 11 മണിക്കും ഒരു മണിക്കും ഇട യിലും വൈകിട്ട് 5 മണിക്കും 7 മണിക്കും ഇട യിലും സൗജന്യ പരിശോധന നല്കും.

സന്ദർശ കർക്കായി വാഹന സൗകര്യവും ഒരുക്കി യിട്ടുണ്ട്.

കൂടുതൽ വിവര ങ്ങൾക്ക് 02 – 55 66 666 എന്ന നമ്പരിൽ ബന്ധപ്പെടുക.

- pma

വായിക്കുക: , ,

Comments Off on ലൈഫ് കെയര്‍ ആശുപത്രിയില്‍ ഹെല്‍ത്തി റമദാന്‍ വീക്ക്

മാർക്വേസിന്റെ സാഹിത്യ ലോകം

June 19th, 2014

gabriel-garcia-marquez-remembered-epathram

അബുദാബി: മലയാളിയുടെ സാഹിത്യ അഭിരുചികളെ അഴത്തിൽ സ്വാധീനിച്ച ലാറ്റിൻ അമേരിക്കൻ എഴുത്തുകാരൻ ഗാബ്രിയേൽ മാർക്വേസിന്റെ സംഭാവനകളെ കുറിച്ച അവലോകനവും സംവാദവും കേരള സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നു. പരിപാടിയിൽ പ്രമുഖ എഴുത്തുകാരനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ മേധാവിയുമായ പ്രൊഫ. ഡോ. പി. കെ. പോക്കറിനോടൊപ്പം നിരവധി സാംസ്ക്കാരിക പ്രവർത്തകരും സംബന്ധിക്കും.

21 ജൂൺ 2014, ശനിയാഴ്ച്ച വൈകുന്നേരം 8:30ന് അബുദാബി കേരള സോഷ്യൽ സെന്റർ മിനി ഹാളിൽ നടക്കുന്ന പരിപാടിയിലേക്ക് എല്ലാ സഹൃദയരേയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിക്കുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

നവ രസ വൈഭവം അരങ്ങേറി

June 19th, 2014

അബുദാബി : ഇന്ത്യന്‍ എംബസി സാംസ്‌കാരിക വിഭാഗ ത്തിന്റെ ആഭിമുഖ്യ ത്തില്‍ ഇന്ത്യന്‍ എംബസി യില്‍ നവ രസ വൈഭവം എന്ന പേരില്‍ നൃത്ത സന്ധ്യ അരങ്ങേറി.

പ്രശസ്ത നര്‍ത്തകി അനുപമ മോഹനും ശിഷ്യന്‍ ധര്‍മ രാജനും ചേര്‍ന്നാണ് നവ രസ വൈഭവം അവതരി പ്പിച്ചത്. അഷ്ടപദി, ഭാമ കലാപം, കണ്ണപ്പ ചരിതം എന്നീ കഥ കളാണ് അവതരി പ്പിച്ചത്.

എമിര്‍ കോം സി. ഇ. ഒ. അജയ്, ഫിനാന്‍സ് ചെയര്‍മാന്‍ മാധവന്‍ നായര്‍, എന്‍. എം. സി. ഗ്രൂപ്പ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പ്രശാന്ത് മാങ്ങാട് എന്നിവര്‍ ചേര്‍ന്ന് ചടങ്ങിന് ഭദ്രദീപം കൊളുത്തി. കുമാര്‍ അയ്യര്‍ ഉപഹാരം നല്‍കി.

- pma

വായിക്കുക: , , ,

Comments Off on നവ രസ വൈഭവം അരങ്ങേറി


« Previous Page« Previous « രക്ത ദാന ക്യാമ്പ്
Next »Next Page » മാർക്വേസിന്റെ സാഹിത്യ ലോകം »



  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine