ചിരന്തന മാധ്യമ പുരസ്കാരങ്ങള്‍

June 22nd, 2014

chiranthana-media-awards-2013-sadik-kavil-saneesh-leo-ePathram
ദുബായ് : ചിരന്തന സാംസ്‌കാരിക വേദി ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്ത കര്‍ക്കായി നല്‍കുന്ന ചിരന്തന – യു. എ. ഇ. എക്‌സ്‌ചേഞ്ച് മാധ്യമ പുരസ്കാര ങ്ങള്‍ പ്രഖ്യാപിച്ചു.

മലയാള മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടര്‍ സാദിഖ് കാവില്‍, റിപ്പോര്‍ട്ടര്‍ ടി. വി. ഗള്‍ഫ് ബ്യൂറോ ചീഫ് സനീഷ് നമ്പ്യാര്‍, റേഡിയോ മി എഫ്. എം. വാര്‍ത്താ വിഭാഗം മേധാവി ലിയോ രാധാ കൃഷ്ണന്‍, ഗള്‍ഫ് മാധ്യമം ദുബായ് യൂണിറ്റ് സീനിയര്‍ സബ് എഡിറ്റര്‍ അന്‍വറുല്‍ ഹഖ് എന്നി വര്‍ക്കാണ് 2013-ലെ മാധ്യമ പുരസ്‌കാര ങ്ങള്‍ സമ്മാനിക്കുക.

സ്വര്‍ണ മെഡലും പ്രശംസാ പത്രവും അടങ്ങിയ പുരസ്‌കാരം അടുത്ത മാസം ദുബായില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും എന്ന്‍ ചിരന്തന ഭാരവാഹികള്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ചിരന്തന മാധ്യമ പുരസ്കാരങ്ങള്‍

വി. ടി. വി. ദാമോദരന് നാടന്‍ കലാ പുരസ്‌കാരം

June 22nd, 2014

vtv-damodaran-epathram
അബുദാബി : പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും കോല്‍ക്കളി പരിശീലക നുമായ വി. ടി. വി. ദാമോദരന്‍ കൊടക്കാട് കലാ നികേതന്റെ നാടന്‍ കലാ പുരസ്‌കാര ത്തിന് അര്‍ഹനായി.

അയ്യായിരം രൂപയും പ്രശസ്തി പത്രവും അടങ്ങു ന്നതാണ് പുരസ്‌കാരം. ജൂലായ് ആറിന് കൊടക്കാട്ട് നടക്കുന്ന ചടങ്ങില്‍ സാഹിത്യകാരന്‍ സി. വി. ബാലകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിക്കും.

പയ്യന്നൂരിന്റെ തനത് നാടൻ കലാ രൂപമായ പയ്യന്നൂർ കോൽക്കളി വിദേശത്ത്‌ പരിശീലി പ്പിക്കുക യും അവതരിപ്പി ക്കുകയും ചെയ്ത തിന് കേരള ഫോക് ലോർ അക്കാദമി അദ്ദേഹ ത്തെ പുരസ്കാരം നല്കി ആദരി ച്ചിരുന്നു.

കോൽക്കളി പ്രചാരണ ത്തിനും സാമൂഹ്യ പ്രവർത്തന ത്തിനും നാട്ടിലും വിദേശത്തു മായി നിര വധി പുരസ്കാര ങ്ങൾ അദ്ദേഹത്തെ തേടി എത്തി യിട്ടുണ്ട്.

ഫോക് ലോര്‍ അക്കാദമി അവാര്‍ഡ്‌ ജേതാവും 2010 ലെ മലയാള ഭാഷാ പാഠശാല യുടെ  പ്രവാസി സംസ്കൃതി പുരസ്കാര ജേതാവും അക്ഷയ ദേശീയ പുരസ്കാര ജേതാവു കൂടിയായ വി. ടി. വി. എന്ന ചുരുക്ക പ്പേരില്‍ അറിയ പ്പെടുന്ന ദാമോദരൻ,  പയ്യന്നൂർ സൌഹൃദ വേദി അബുദാബി ചാപ്റ്റർ പ്രസിഡന്റ്‌, ഗാന്ധി സാഹിത്യ വേദി പ്രസി ഡന്റ്‌  എന്ന നില യിലും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ച വെച്ചിട്ടുള്ളത്.

നിരവധി കലാ – സാമൂഹ്യ – ജീവ കാരുണ്യ പ്രസ്ഥാന ങ്ങളുടെ അമര ക്കാരന്‍ കൂടിയാണ്  നടനും പത്ര പ്രവർത്ത കനു മായ വി. ടി. വി.

- pma

വായിക്കുക: , ,

Comments Off on വി. ടി. വി. ദാമോദരന് നാടന്‍ കലാ പുരസ്‌കാരം

എം. എ. യൂസഫലി യുടെ വിജയത്തിനായി കൂട്ടായ്മ

June 22nd, 2014

ma-yousufali-epathram
അബുദാബി : ചേംബര്‍ ഓഫ് കോമ്മേഴ്സ് തെരഞ്ഞെ ടുപ്പില്‍ മത്സരി ക്കുന്ന പ്രമുഖ വ്യവ സായി എം. എ. യൂസഫലി യെ വിജയിപ്പി ക്കണം എന്ന് അബു ദാബി യിലുള്ള ഒരു വിഭാഗം ഗ്രോസറി ഉടമകള്‍ വാർത്താ സമ്മേളന ത്തിൽ ആവശ്യപ്പെട്ടു.

അബുദാബി യെ ലോകോത്തര നിലവാര മുള്ള നഗര മാക്കുന്ന തിന്റെ ഭാഗ മായും ഇവിടെ യുള്ള വാണിജ്യ വ്യാപാര സ്ഥാപന ങ്ങള്‍ ഉന്നത നിലവാരം പുലര്‍ ത്താനും ഉപഭോക്താ ക്കള്‍ക്ക് അന്താരാഷ്ട്ര സേവന സൗകര്യ ങ്ങള്‍ നല്‍കാനുമായി നടപ്പിലാക്കുന്ന വിഷന്‍ 2030 പദ്ധതി യുടെ ഭാഗ മായി അബുദാബി യിലെ ഗ്രോസറികള്‍ അടക്കമുള്ള ചെറു കിട സ്ഥാപന ങ്ങള്‍ നവീകരിക്കാന്‍ അബുദാബി ഗവണ്‍മെന്റ് തീരു മാനി ച്ചപ്പോള്‍ അത് എം. എ. യൂസ ഫലി യുടെ സമ്മര്‍ദം കൊണ്ടാ ണെന്ന് ചിലര്‍ വ്യാപക മായി പ്രചരിപ്പിച്ചത് തെറ്റാണെന്ന് ചെറു കിട കച്ചവട ക്കാര്‍ അബുദാബി യില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ അറി യിച്ചു.

ഇത് ഗ്രോസറി കള്‍ക്ക് ഗുണകര മായിട്ടു തന്നെ യാണ് വന്നിരി ക്കുന്നത്. ചെറു കിട സ്ഥാപന ങ്ങളോടൊപ്പം വന്‍ കിട വ്യാപാര സ്ഥാപന ങ്ങള്‍ ക്കും ആധുനിക വത്കരണ നിയമം ബാധക മായിട്ടുണ്ട്.

എം. എ. യൂസഫലി അബുദാബി ചേംബര്‍ ഓഫ് കോമ്മേഴ്സിലെ നിലവിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്ന നില യിലും വ്യവസായി എന്ന നില യിലും പ്രവാസി ഇന്ത്യന്‍ സമൂഹ ത്തില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. അത് കൊണ്ട് തന്നെ അദ്ദേഹം വീണ്ടും ചേംബർ ഡയരക്ടർ ബോർഡിലേക്ക് വരേണ്ടത് ഇന്ത്യൻ സമൂഹ ത്തിന്റെ ആവശ്യമാണ്‌ എന്നും ഗ്രോസറി ഉടമകൾ പറഞ്ഞു.

അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടന്ന വാര്‍ത്താ സമ്മേളന ത്തില്‍ പി. കെ. അഹമ്മദ്, അബ്ദു റഹിമാന്‍ ഹാജി, സി. എച്ച്. അഷറഫ്, എം. എം. നാസര്‍, പി. കുഞ്ഞ ബ്ദുള്ള ഹാജി, പി. എം. അബ്ദുള്‍ ഗഫൂര്‍, ഉസ്മാന്‍ കൊളവയല്‍, അബൂബക്കര്‍ പുത്തൂര്‍, കെ. എം. മുഹമ്മദ് കുഞ്ഞി, കെ. പി. മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , ,

Comments Off on എം. എ. യൂസഫലി യുടെ വിജയത്തിനായി കൂട്ടായ്മ

ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു

June 22nd, 2014

അബുദാബി : ഇന്ത്യന്‍ സ്കൂളുകളിൽ നിന്നും സി. ബി. എസ്. ഇ. കേരള സിലബസു കളില്‍ 10, 12 ക്ളാസു കളില്‍ എല്ലാ വിഷയ ങ്ങളിലും എ പ്ളസ് നേടി വിജയിച്ച വിദ്യാര്‍ത്ഥി കളെ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റർ ആദരിച്ചു.

സെന്റർ പ്രസിഡന്റ് പി. ബാവാ ഹാജി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യൻ എംബസ്സി യിലെ സെക്കണ്ട് സെക്രട്ടറി ഡി. എസ്. മീണ, മുഖ്യാതിഥി ആയിരുന്നു.

വിദ്യാഭ്യാസ പ്രോല്‍സാ ഹനത്തിന്റെ ഭാഗമായി അബുദാബി യിലെ ഇന്ത്യൻ സ്കൂളു കളിൽ നിന്നും ഉന്നത വിജയം നേടിയ എല്ലാ വിദ്യാര്‍ത്ഥി കള്‍ക്കും സ്കോളസ്റ്റിക് അവാർഡുകൾ സമ്മാനിച്ചു.

അബുദാബി യിലെ എട്ട് ഇന്ത്യൻ സ്കൂളു കളിലെ പ്രിൻസിപ്പൽമാരും അദ്ധ്യാപകരും രക്ഷിതാ ക്കളും ചടങ്ങിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു

റമദാൻ വ്രതം ജൂണ്‍ 29 മുതൽ

June 22nd, 2014

ramadan-epathram ഷാര്‍ജ : റമദാൻ വ്രതത്തിന് ജൂണ്‍ 29 ഞായറാഴ്ച തുടക്കമാകും എന്ന് ഷാര്‍ജ വാന നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ജൂണ്‍ 27 ന് വെള്ളിയാഴ്ച സൂര്യാസ്തമയ ത്തിന് മുന്‍പു തന്നെ ചന്ദ്രന്‍ അസ്തമി ക്കുന്നതിനാല്‍ അന്ന് മാസ പ്പിറവി കാണാൻ സാധ്യത ഇല്ലാ എന്നും ആയതിനാൽ ശഅബാന്‍ മുപ്പത് പൂര്‍ത്തി യാക്കി ഞായറാഴ്ച മുതൽ റമദാൻ മാസം ആരംഭിക്കും.

- pma

വായിക്കുക: ,

Comments Off on റമദാൻ വ്രതം ജൂണ്‍ 29 മുതൽ


« Previous Page« Previous « ആണവ ഭീഷണി : അറബ് മേഖലാ ഉച്ച കോടി അബുദാബി യിൽ
Next »Next Page » ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു »



  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine