ഹൃദയ കീർ‌ത്തനം പ്രകാശനം ചെയ്തു

February 18th, 2015

devotional-song-hrudhaya-keerthanam-release-ePathram
ഷാർജ : ഭക്തി ഗാന ആല്‍ബമായ ‘ഹൃദയ കീർത്തനം’ പ്രകാശനം ചെയ്തു. ഷാർജ സെന്റ്‌ മൈക്കിള്‍സ് ദേവാലയ ത്തിൽ വെച്ചു നടന്ന ചടങ്ങില്‍ ആദ്യ കോപ്പി, ഫാദർ മാത്യു കണ്ടത്തിൽ ബിജു പാറപ്പുറ ത്തിനു നല്‍കി കൊണ്ട് പ്രകാശനം നിര്‍വ്വഹിച്ചു.

ജിമ്മി ജോൺ അടൂർ രചിച്ച് ഫാദർ ഷാജി തുമ്പേച്ചിറയിലും സാം കടമ്മനിട്ടയും ചേർന്ന് സംഗീതം നിർ‌വഹിച്ച്, മാർക്കോസ്, കെസ്റ്റർ, അഞ്ജു ജോസ്, എലിസബത്ത് രാജു തുടങ്ങി യവർ ആലപിച്ച ഹൃദയ കീർത്തനം സാം കടമ്മനിട്ട മ്യൂസിക്‌ പ്രൊഡക്ഷൻസും ജെ. ജെ. മീഡിയയും കൂടി യാണ് വിപണി യിൽ എത്തിക്കുന്നത്.

- pma

വായിക്കുക: , ,

Comments Off on ഹൃദയ കീർ‌ത്തനം പ്രകാശനം ചെയ്തു

ദൃശ്യം 2015 : ലോഗോ പ്രകാശനം ചെയ്തു

February 18th, 2015

minister-chennithala-release-logo-of-drishyam-2015-ePathram
അബുദാബി : കലാ സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തന മേഖല യില്‍ ഒരു വ്യാഴ വട്ട ക്കാലമായി നിറ സാന്നിധ്യമായ സോഷ്യല്‍ ഫോറം അബുദാബി യുടെ പന്ത്രണ്ടാമത് വാര്‍ഷിക ആഘോഷ മായ ‘ദൃശ്യം 2015’-ന്റെ ലോഗോ പ്രകാശനം കേരള ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിച്ചു.

സോഷ്യല്‍ ഫോറം പ്രസിഡന്റ് ഡോ. മനോജ് പുഷ്‌കര്‍, അബ്ദുള്‍ അസീസ് മൊയ്തീന്‍, അനൂപ് നമ്പ്യാര്‍, സന്തോഷ്, മുജീബ് അബ്ദുള്‍ സലാം, സാബു അഗസ്റ്റിന്‍, അനീഷ് ഭാസി തുടങ്ങിയവര്‍ ലോഗോ പ്രകാശന ചടങ്ങില്‍ സംബന്ധിച്ചു.

മാര്‍ച്ച് 13 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് അബുദാബി നാഷണല്‍ തിയേറ്ററില്‍ സംഘടിപ്പിക്കുന്ന ‘ദൃശ്യം 2015’ എന്ന കലാ സന്ധ്യയില്‍ സാംസ്കാരിക സമ്മേളനവും പരിപാടി യില്‍ വെച്ച് വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ വ്യക്തിത്വ ങ്ങളെ ആദരിക്കുകയും പ്രശസ്ത സാഹിത്യ കാരനും ചലച്ചിത്ര പ്രവര്‍ത്ത കനുമായ പി. പത്മ രാജന്റെ പേരിലുള്ള പുരസ്‌കാരവും സമ്മാനിക്കും.

- pma

വായിക്കുക: , , , ,

Comments Off on ദൃശ്യം 2015 : ലോഗോ പ്രകാശനം ചെയ്തു

ഖത്തറിൽ ‘അസർമുല്ല’ ഫെബ്രുവരി 20 ന്

February 18th, 2015

qatar-stage-show-asar-mulla-ePathram
ദോഹ : ഗൾഫ് മലയാളി ഡോട്ട് കോം പത്താം വാർഷിക ത്തിൻറെ ഭാഗ മായി ക്വാളിറ്റി ഗ്രൂപ്പ് അവതരിപ്പിക്കുന്ന ”ഹോട്ട് ചിക്കൻ അസർമുല്ല” എന്ന സംഗീത നിശ, ഫെബ്രുവരി 20 വെള്ളിയാഴ്ച രാത്രി 7 മണിക്ക് ദോഹ അൽ അറബി വോളിബോൾ ഇൻഡോർ സ്റ്റേഡിയ ത്തിൽ അരങ്ങേറും എന്ന് സംഘാടകർ അറിയിച്ചു.

മാപ്പിള പ്പാട്ടിലെ പഴയതും പുതിയതു മായ തെരഞ്ഞെടുത്ത ഒരുപിടി മനോഹരമായ ഗാനങ്ങൾ ആസ്വാദകർക്ക് പകർന്നേകുവാൻ കണ്ണൂർ ഷെരീഫ്, ആദിൽ അത്തു, ആബിദ് കണ്ണൂർ, രഹന, സിന്ധു പ്രേംകുമാർ എന്നിവർ അണിനിരക്കുന്നു. നബീലും സംഘവും പിന്നണി നയിക്കുന്ന പരിപാടിയിൽ ആസഫ് അലി അവതാരകന്‍ ആയിരിക്കും.

മാപ്പിളപ്പാട്ടിലെ എക്കാലത്തെയും ഹിറ്റുകളായ ഗാനങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ടുള്ള അസർ മുല്ല എന്ന പരിപാടി വിജയി പ്പി ക്കാനുള്ള ഒരുക്ക ത്തിലാണ് സംഘാടകർ.

പരിപാടി യിലേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രി ക്കുന്ന തായിരിക്കും. ടിക്കറ്റ് നിരക്ക് (ഖത്തർ റിയാൽ) 250, 75, 50, 30 എന്നിങ്ങനെയാണ്.

വിശദ വിവരങ്ങള്‍ക്ക് : 443 15 833, 666 14 796, 664 99 809.

ടിക്കറ്റുകൾ ലഭ്യമാകുന്ന സ്ഥലങ്ങൾ : ക്വാളിറ്റി ഹൈപ്പർ മാർക്കറ്റ്, അൽ റവാബി ഹൈപ്പർ മാർക്കറ്റ്, അൽസമാൻ എക്സ്ചേഞ്ച്, സിറ്റി എക്സ്ചേഞ്ച്, സൗദി ഹൈപ്പർ മാർക്കറ്റ്, ഹോട്ട് ചിക്കൻ, റൂസിയ ഗ്രൂപ്പ്, എം. ആർ. എ. റെസ്റ്റോറൻറ്, ഇന്ത്യൻ കോഫീ ഹൌസ്.

തയ്യാറാക്കിയത് ; കെ. വി. അബ്ദുല്‍ അസീസ്‌ -ചാവക്കാട്, ദോഹ- ഖത്തര്‍.

- pma

വായിക്കുക: , ,

Comments Off on ഖത്തറിൽ ‘അസർമുല്ല’ ഫെബ്രുവരി 20 ന്

ലോക കപ്പ് ക്രിക്കറ്റ് : വിപണിയും സജീവം

February 18th, 2015

world-cup-cricket-items-in-lulu-hyper-markets-ePathram
അബുദാബി : ലോക കപ്പ് ക്രിക്കറ്റ് തുടങ്ങിയതോടെ യു. എ. ഇ. മാർക്കറ്റിൽ ക്രിക്കറ്റ് അനുബന്ധ ഉത്പന്നങ്ങള്‍ക്ക് വിപണി യിൽ മികച്ച മുന്നേറ്റം എന്ന് പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃംഗല യായ ലുലു ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. എ. അഷ്‌റഫ് അലി അറിയിച്ചു.

ലോക കപ്പിനെ ആവേശ ത്തോടെ സ്വീകരിക്കുന്ന ക്രിക്കറ്റ് പ്രേമി കളാണ് യു. എ. ഇ. യില്‍ കൂടുതലും. അത് കൊണ്ട് തന്നെ ഇവരെ മുന്നില്‍ കണ്ട് ജഴ്സികളും മറ്റു ക്രിക്കറ്റ് അനുബന്ധ ഉത്പന്നങ്ങളും ഒരുക്കി യിട്ടുണ്ട്.

ലുലുവിന്റെ എല്ലാ പ്രധാന ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും യു. എ. ഇ. ഇന്ത്യ, ഓസ്‌ട്രേലിയ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, അഫ്ഘാനിസ്ഥാന്‍, സ്‌കോട്ട്‌ലന്‍ഡ് അയര്‍ലന്‍ഡ്, സിംബാബ്വേ തുടങ്ങി മുഴുവന്‍ ടീമുകളുടെയും ജെഴ്‌സികള്‍ വില്പന യ്ക്കുണ്ട്.

മിഡില്‍ ഈസ്റ്റിലെ ലുലുവിന്റെ നൂറിലധികം ശാഖകളിലൂടെ ക്രിക്കറ്റ് ഉത്പന്നങ്ങള്‍ എല്ലാവരിലേക്കും എത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on ലോക കപ്പ് ക്രിക്കറ്റ് : വിപണിയും സജീവം

സുന്ദര്‍ മേനോന് ഓണററി ഡോക്ടറേറ്റ്

February 17th, 2015

sunder-menon-doctorate-epathram

ദുബായ്: പ്രമുഖ വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ടി. എ. സുന്ദര്‍ മേനോന് അമേരിക്കയിലെ യൂറോപ്യന്‍ കോണ്ടിനെന്റല്‍ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. മൂന്ന് ദശാബ്ദ കാലമായി ഗള്‍ഫ് മേഖലയുടെ സാമ്പത്തിക വളര്‍ച്ചക്ക് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് അദ്ദേഹത്തെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചത്. യു. എ. ഇ., ഖത്തര്‍, പനാമ, ഇന്ത്യ എന്നിവിടങ്ങളില്‍ ബിസിനസ്സ് നടത്തുന്ന സണ്‍‌ ഗ്രൂപ്പ് ഇന്റര്‍നാഷ്ണലിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ് സുന്ദര്‍ മേനോന്‍.

ഷാര്‍ജയിലെ ഇന്ത്യന്‍ ട്രേഡ് ആന്റ് എക്സിബിഷന്‍ സെന്ററും ദുബയിലെ ഹാലി മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സിസും ചേര്‍ന്ന് പാം അറ്റ്ലാന്റിസ് ഹോട്ടലില്‍ സംഘടിപ്പിച്ച കോണ്വൊക്കേഷനില്‍ ഇ. സി. യു. വിന്റെ എക്സിക്യൂട്ടീവ് ഗവര്‍ണ്ണര്‍ ജനറല്‍ പ്രൊഫ. റാല്ഫ് തോമസ്, ഡെപ്യൂട്ടി വൈസ് ചാന്‍സലര്‍ ജോഫ്രെ അര്‍തര്‍ ക്ലാര്‍ക്ക് എന്നിവരുടെ സാന്നിധ്യത്തില്‍ പ്രശസ്ത വ്യക്തികള്‍ പങ്കെടുത്ത പ്രൌഢമായ ചടങ്ങില്‍ വച്ചായിരുന്നു ബഹുമതി നല്‍കിയത്.

sunder-menon-honoured-epathram

ഒരു ബ്രിട്ടീഷ് ഓയില്‍ കമ്പനിയില്‍ മാനേജരായി ഔദ്യോഗിക ജീവിതം ആരംഭിച്ച് പിന്നീട് സ്വപ്രയത്നം കൊണ്ട് ബിസിനസ്സില്‍ വന്‍ വിജയം നേടിയ ആളാണ് സുന്ദര്‍ മേനോന്‍. “ബിസിനസ്സില്‍ ശത്രുക്കളില്ല മത്സരാര്‍ഥികളേ ഉള്ളൂ, നന്നായി പ്രാക്ടീസ് ചെയ്ത് പോരായ്മകള്‍ പരിഹരിച്ച് ആത്മ വിശ്വാസത്തോടെയും ആത്മാര്‍ഥതയോടെയും മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ വിജയിക്കും” എന്നാണ് സുന്ദര്‍ മേനോന്റെ തത്വം. വിവിധ രാജ്യങ്ങളിലായി പരന്നു കിടക്കുന്ന അദ്ദേഹത്തിന്റെ ബിസിനസ്സ് ശൃംഖലയില്‍ നൂറു കണക്കിനു പേര്‍ ജോലിയെടുക്കുന്നു. ഫോബ്സ് മാഗസിന്റെ ഗള്‍ഫ് മേഖലയില്‍ ഉള്ള മികച്ച നൂറ് ബിസിനസ്സുകാരുടെ പട്ടികയിലും അദ്ദേഹം ഇടം പിടിച്ചിട്ടുണ്ട്.

ബിസിനസ്സില്‍ മാത്രമല്ല സാമൂഹ്യ സാംസ്കാരിക രംഗത്തും തന്റേതായ സാന്നിധ്യം അദ്ദേഹം അറിയിച്ചിട്ടുണ്ട്. തൃശ്ശൂര്‍ പൂരത്തിന്റെ അണിയറക്കാരില്‍ പ്രധാനിയാണ്. പെയ്‌ന്‍ ആന്റ് പാലിയേറ്റീവ് പോലുള്ള സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കി ആതുര സേവന രംഗത്തും സജീവമാണ്. തൃശ്ശൂര്‍ അടിയാട്ട് കുടുംബാംഗമായ സുന്ദര്‍ മേനോന്റെ പിതാവ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ടും സൌത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ. ജി. എമും , ട്രെയിനിംഗ് കോളേജ് പ്രിസിപ്പലും ആയിരുന്ന എം. സി. എസ്. മേനോന്‍ ആണ്. അമ്മ ജയ മേനോന്‍. ശ്യാമളയാണ് ഭാര്യ. മക്കള്‍ സ്വാതി പ്രവീണ്‍, സഞ്ജയ് മേനോന്‍.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് 110 മണിക്കൂര്‍ സംഗീത യജ്ഞ ത്തിനു തുടക്കമായി
Next »Next Page » ലോക കപ്പ് ക്രിക്കറ്റ് : വിപണിയും സജീവം »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine