അബുദാബി : ഇന്ത്യന്‍ സ്കൂളുകളിൽ നിന്നും സി. ബി. എസ്. ഇ. കേരള സിലബസു കളില്‍ 10, 12 ക്ളാസു കളില്‍ എല്ലാ വിഷയ ങ്ങളിലും എ പ്ളസ് നേടി വിജയിച്ച വിദ്യാര്‍ത്ഥി കളെ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റർ ആദരിച്ചു.
സെന്റർ പ്രസിഡന്റ് പി. ബാവാ ഹാജി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യൻ എംബസ്സി യിലെ സെക്കണ്ട് സെക്രട്ടറി ഡി. എസ്. മീണ, മുഖ്യാതിഥി ആയിരുന്നു.
വിദ്യാഭ്യാസ പ്രോല്‍സാ ഹനത്തിന്റെ ഭാഗമായി അബുദാബി യിലെ ഇന്ത്യൻ സ്കൂളു കളിൽ നിന്നും ഉന്നത വിജയം നേടിയ എല്ലാ വിദ്യാര്‍ത്ഥി കള്‍ക്കും സ്കോളസ്റ്റിക് അവാർഡുകൾ സമ്മാനിച്ചു.
അബുദാബി യിലെ എട്ട് ഇന്ത്യൻ സ്കൂളു കളിലെ പ്രിൻസിപ്പൽമാരും അദ്ധ്യാപകരും രക്ഷിതാ ക്കളും ചടങ്ങിൽ സംബന്ധിച്ചു.