ദോഹ : പ്രമുഖ സംവിധായകന്‍ സലാം കൊടിയ ത്തൂരിന്റെ ‘ഖുബ്ബൂസ്’ എന്ന ഹോം സിനിമ ഖത്തറിൽ പ്രകാശനം ചെയ്തു.
കെ. എം. സി. സി. സെക്രട്ടറി നിഅ്മതുല്ല കോട്ടക്കൽ, ലാവിഷ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഷാനു മോൻ എന്നിവർ ചേർന്നാണ് ഖത്തർ കാറ്റര്‍ കാറ്ററിംഗ് ഹാളില്‍ നടന്ന ചടങ്ങിൽ സി. ഡി. യുടെ പ്രകാശനം നിർവ്വഹിച്ചത്. വി. പി. റഷീദ്, നജീബ്, അസ്‌കറലി തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ സംബന്ധിച്ചു. ചിത്ര ത്തിന്റെ പ്രിവ്യൂ വും നടന്നു. അമാനുല്ല വടക്കാങ്ങര പരിപാടി കൾ ക്ക് നേതൃത്വം നല്കി.
പ്രേക്ഷകരെ ചിരിപ്പി ക്കുകയും ചിന്തിപ്പി ക്കുകയും ചെയ്യുന്ന മുഴു നീള കോമഡി ചിത്രമായ ഖുബ്ബൂസ്, അനുഗ്രഹീത നടൻ സിദ്ധീഖ് കൊടിയ ത്തൂരിന്റെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധേയ മാണ്.
ഖത്തറിൽ ഖുബ്ബൂസിന്റെ കോപ്പികള്‍ ആവശ്യമുള്ളവര്‍ മീഡിയ പ്ലസ് ഓഫീസുമായി 44 32 48 53 എന്ന നമ്പറില്‍ ബന്ധ പ്പെടേണ്ട താണ്.
– കെ. വി. അബ്ദുൽ അസീസ് ചാവക്കാട്, ഖത്തർ