സ്മാര്‍ട്ട് സിറ്റി ഉല്‍ഘാടനം അടുത്ത വര്‍ഷം മാര്‍ച്ചില്‍

May 1st, 2014

അബുദാബി : കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയുടെ ഒന്നാം ഘട്ടം 2015 മാർച്ച് 25 ന് ഉത്ഘാടനം ചെയ്യും എന്ന് ടീകോം സി. ഇ. ഒ. അബ്ദുല്‍ ലത്തീഫ് അല്‍മുല്ല.

അബുദാബി യില്‍ നടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗ ത്തിനു ശേഷ മാണ് പ്രഖ്യാപനം ഉണ്ടായത്.

സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലി ക്കുട്ടി, എം. എ. യൂസഫലി, സ്മാര്‍ടി സിറ്റി എം. ഡി. ബാജു ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

സംസ്ഥാന സർക്കാറിന്റെ സ്വപ്ന പദ്ധതി യാണ് ഇതെന്നും പദ്ധതി യുടെ ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിത മായി തീര്‍ക്കാന്‍ നിര്‍ദേശം നല്‍കി യിട്ടുണ്ടെന്നും ഇതോടെ അയ്യായിരം പേർക്ക് ജോലി നല്കാൻ സാധിക്കു മെന്നും മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പദ്ധതി യുടെ പൂർത്തീ കരണ ത്തിനു സാമ്പത്തിക ലഭ്യത ഒരു പ്രശ്നമാവില്ലാ എന്നും ആവശ്യാനുസരണം ഫണ്ട് ലഭ്യമാക്കും എന്നും അബ്ദുല്‍ ലത്തീഫ് അല്‍മുല്ല കൂട്ടി ച്ചേർത്തു.

തൊഴിൽ രഹിതരായ യുവ ജന ങ്ങൾക്ക്‌ തൊഴിൽ അവസര ങ്ങൾ സൃഷ്ടിക്കുക യാണ് പ്രധാന ലക്‌ഷ്യം എന്ന് ഡയരക്ടർ ബോർഡ് അംഗവും എം. കെ. ഗ്രൂപ്പ് ചെയര്മാനു മായ എം. എ. യൂസഫലി പറഞ്ഞു.

സ്മാർട്ട് സിറ്റി യുടെ പരിഗണന യിൽ വന്നിട്ടുള്ള വിവിധ പദ്ധതി കളെ കുറിച്ച് പഠിക്കാനും നിക്ഷേപ ങ്ങളുടെ വിശ്വാസ്യത യെ പറ്റി വില യിരുത്താനുമായി ഐ. ടി. പ്രിൻസിപ്പൽ സെക്രട്ടറി പി. എച്ച്. കുര്യൻ, ടീകോം പ്രതിനിധി കളായ അനിരുദ്ധ് ധാംകെ, സഞ്ജയ്‌ ഘോസ്ല എന്നിവരെ നിയമിച്ചതായും മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സ്മാർട്ട് സിറ്റി സി. ഇ. ഓ. ജിജോ ജോസഫ്, എം. ഡി. ബാജു ജോർജ്ജ് എന്നിവരും ബോർഡ് യോഗ ത്തിൽ പങ്കെടുത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്പോര്‍ട്ടിംഗ് അബുദാബി സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ്

May 1st, 2014

sevens-foot-ball-in-dubai-epathram
അബുദാബി : സ്പോര്‍ട്ടിംഗ് അബുദാബി സംഘടിപ്പിക്കുന്ന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് മെയ് രണ്ട് വെള്ളിയാഴ്ച അബുദാബി ആംഡ് ഫോഴ്സ് ഓഫീസേഴ്സ് ക്ളബ്ബില്‍ വെച്ച് നടക്കും.

മൂന്നാമത് ഇ. എം. സി. സി. ട്രോഫി ക്കു വേണ്ടി എട്ടു ഗ്രൂപ്പു കളിലായി 24 ടീമുകള്‍ കളിക്കള ത്തിലിറങ്ങും.

യൂണിവേഴ്സിറ്റി, സംസ്ഥാന തലങ്ങളിലെ മികച്ച കളിക്കാര്‍ വിവിധ എമിറേറ്റു കളില്‍ നിന്നുള്ള ടീമു കള്‍ക്കായി ജഴ്സി അണിയും എന്ന് അബുദാബി യില്‍ നടത്തിയ വാര്‍ത്താ സമ്മേളന ത്തില്‍ സംഘാടകര്‍ അറിയിച്ചു.

വെള്ളിയാഴ്ച വൈകുന്നേരം മൂന്നു മണി മുതൽ തുടങ്ങുന്ന ടൂര്‍ണ്ണമെന്റ് ഉത്ഘാടന ചടങ്ങിൽ ഇ. എം. സി. സി. മാനേജിംഗ് ഡയരക്ടർ വി. സി. ചാക്കോ, ഇത്തി സലാത്ത് എച്ച്. ആർ. മാനേജർ ഹമദ് അൽ റയാമി, തഖ് രീര്‍ മാനേജര്‍ അബ്ദുൽ ലത്തീഫ് അൽ അസാസി തുടങ്ങിയവർ അതിഥികൾ ആയിരിക്കും.

നാല്പതു വയസ്സു പിന്നിട്ട കളിക്കാര്‍ക്കു വേണ്ടി പ്രത്യേക മല്‍സരവും ഈ ടൂര്‍ണ്ണമെന്റിന്റെ ഭാഗമായി തന്നെ സംഘടി പ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ യു. എ. ഇ. യില്‍ ജോലി ചെയ്യുന്ന പഴയ കാല ഫുട്ബോള്‍ താര ങ്ങളായ നിരവധി പ്രമുഖ കളിക്കാര്‍ ഈ “വെറ്ററന്‍സ്” ടൂര്‍ണ്ണ മെന്റില്‍ പങ്കെടുക്കും.

കേരളാ ടീം മുന്‍ ചാമ്പ്യന്‍ ബിജു, പ്രവീണ്‍, എസ്. ബി. ടി., ടൈറ്റാനിയം ടീമുകള്‍ക്കു വേണ്ടി കളിച്ചിരുന്ന ഷഫീഖ്, ഷമീര്‍ മങ്കട തുടങ്ങിവര്‍ ഈ ടൂര്‍ണമെന്റിന്റെ ഭാഗമായി കളിക്കളത്തിലിറങ്ങും.

മികച്ച ടീം കൂടാതെ മികച്ച കളിക്കാരന്‍, ഗോള്‍ കീപ്പര്‍, ഡിഫന്‍ഡര്‍, ടോപ്പ് സ്കോറര്‍, തുടങ്ങിയ വ്യക്തിഗത വിഭാഗ ങ്ങളില്‍ ട്രോഫിയും സമ്മാനിക്കും.

ടൂര്‍ണ്ണമെന്റിനെ കുറിച്ചു വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഇ. എം. സി. സി.മാനേജിംഗ് ഡയറക്ടര്‍ വി. സി. ചാക്കോ, റിയാസ് വെങ്ങാശ്ശേരി, അരുണ്‍ മാത്യു, യാസിര്‍ കെ. കെ. തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കമായി

May 1st, 2014

abudhabi-international-book-fair-logo-ePathram
അബുദാബി : ഇരുപത്തി നാലാമത് അന്താരാഷ്ട്ര പുസ്തക മേളക്ക് അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ തുടക്കമായി.

യു. എ. ഇ. സാംസ്‌കാരിക യുവ ജനക്ഷേമ വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക്ക് അല്‍ നഹ്യാന്‍ ഉദ്ഘാടനം ചെയ്ത അന്താരാഷ്ട്ര പുസ്തകോത്സവ ത്തിൽ 57 രാജ്യങ്ങളിൽ നിന്നുള്ള 33 ഭാഷകളിലായി ശാസ്ത്രം, സാഹിത്യം, വിവര്‍ത്തനം, സിനിമ തുടങ്ങി വിവിധ വിഭാഗങ്ങളിലായി അഞ്ചു ലക്ഷം പുസ്തക ങ്ങളുടെ പ്രദർശനവും വിപണനവു മാണ് ലക്ഷ്യമിടുന്നത്.

കുട്ടികളെ ഉദ്ധേശിച്ച് വിവിധ പ്രസാധകരുടെ ആയിര ക്കണക്കിന് പുസ്തകങ്ങൾ ഈ പ്രദർശന ത്തിലുണ്ട്. കുട്ടികളില്‍ സാഹിത്യാഭിരുചി വര്‍ധിപ്പിക്കാൻ വേണ്ടി 30 ലക്ഷം ദിര്‍ഹ ത്തിന്റെ പുസ്തകങ്ങള്‍ സൗജന്യമായി നല്കാന്‍ യു. എ. ഇ. കിരീടാവകാശിയും സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറു മായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവ് നല്കിയിട്ടുണ്ട്.

മേള യിൽ പുസ്തക പ്രസാധന രംഗത്തെ പുത്തന്‍ പ്രവണത കള്‍ കണ്ടു മനസ്സി ലാക്കാനും അതോടൊപ്പം അച്ചടി യുടെ പഴയകാല മാതൃക കൾ പരിചയപ്പെടാനും ഇവിടെ അവസരം ഒരുക്കി യിട്ടുണ്ട്.

കേരള ത്തില്‍ നിന്ന് പ്രമുഖ പണ്ഡിതന്‍ ബാവ മുസലി യാര്‍, മാധ്യമ പ്രവര്‍ത്ത കനും കഥാകൃത്തുമായ കെ. എം. അബ്ബാസ് എന്നിവരും പുസ്തകോല്‍സവ ത്തില്‍ പ്രഭാഷണം നടത്തും.

1125 പ്രസാധകർ പങ്കെടുക്കുന്ന മേള മെയ് അഞ്ച് വരെ നീണ്ടു നില്‍ക്കും.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

വിഷു ഈസ്റ്റര്‍ മേയ് ദിന ആഘോഷം

May 1st, 2014

അബുദാബി : കേരള സോഷ്യല്‍ സെന്റര്‍ പുതിയ ഭരണ സമിതി യുടെ പ്രവര്‍ത്തനോദ്ഘാടനവും വിഷു- ഈസ്റ്റര്‍ -മെയ് ദിന ആഘോഷവും വ്യാഴാഴ്ച രാത്രി എട്ടരയ്ക്ക് കെ. എസ്. സി. അങ്കണത്തിൽ നടക്കും.

അലിഗഢ് സര്‍വ കലാ ശാല ഡോക്ടറേറ്റ് നല്‍കി ആദരിച്ച പ്രമുഖ വ്യവസായി എം. എ. യൂസഫലി, എന്‍ ആര്‍ ഐ ഒാഫ് ദ് ഇയര്‍ പുരസ്കാര ജേതാവ് വൈ. സുധീര്‍ കുമാര്‍ ഷെട്ടി, കെ. മുരളീധരന്‍ എന്നിവരെയും ചടങ്ങില്‍ ആദരിക്കും.

സംഘഗാനം, വിഷുക്കണി, ഉയിര്‍ത്തെഴുന്നേല്‍പ്പ്, വില്ലടിച്ചാന്‍ പാട്ട്, നൃത്ത നൃത്യ ങ്ങള്‍ തുടങ്ങിയ കലാ പരിപാടി കളും നടക്കും.

കെ. എസ്. സി. വെബ്സൈറ്റ് പ്രകാശനവും സെന്റര്‍ മുഖ പ്രസിദ്ധീ കരണം പ്രവാസി യുടെ നാല്‍പതാം വാര്‍ഷിക പ്പതിപ്പിന്റെ വിതരണോദ്ഘാടനവും നടക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സമാജം തെരഞ്ഞെടുപ്പില്‍ ചട്ടലംഘനം : മനോജ് പുഷ്‌കര്‍

April 29th, 2014

അബുദാബി : മലയാളി സമാജം തെരഞ്ഞെടുപ്പില്‍ കള്ള വോട്ട് ചെയ്യുന്നു എന്നാരോപിച്ച് വോട്ടു ചെയ്യാനെത്തിയ അംഗ ങ്ങളെ ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു എന്നാരോപിച്ച് സമാജം മുന്‍ പ്രസിഡണ്ടും പരാജയ പ്പെട്ട സ്ഥാനാര്‍ത്ഥി യുമായ മനോജ് പുഷ്‌കര്‍, എതിര്‍ പാനലിന് എതിരെ അബുദാബി സാമൂഹിക ക്ഷേമ മന്ത്രാലയ ത്തില്‍ പരാതി നല്‍കുമെന്ന് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ജിത്തു കുമാര്‍, സുരേഷ് ഭാസി, സനീഷ്, സോണി വിവേക്, രഞ്ജിത്ത്, നളിന്‍ കുമാര്‍, മനോജ് കൃഷ്ണന്‍, സന്തോഷ് കുമാര്‍ എന്നീ അംഗങ്ങളെ യാണ് കള്ളവോട്ടര്‍മാരെന്ന പേരില്‍ തടഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചത്. ഈ പ്രവര്‍ത്തന ത്തിനു നേതൃത്വം നല്‍കിയ ഷിബു വര്‍ഗീസ്, മുന്‍ വൈസ് പ്രസിഡന്റ് സതീഷ് കുമാര്‍ എന്നിവരുടെ പേരിലായിരി ക്കും പരാതി നല്‍കുക

ഫലപ്രഖ്യാപനം നടന്ന ദിവസം രാവിലെ പുതുതായി തിരഞ്ഞെടുക്ക പ്പെട്ട പ്രസിഡന്റ് ഷിബു വര്‍ഗീസിന്റെ നേതൃത്വ ത്തില്‍ ഒരു പറ്റം ആളുകള്‍ തന്റെ മുറിയില്‍ അനധികൃത മായി പ്രവേശിച്ച് രേഖകള്‍ നശിപ്പിക്കുകയും ചെയ്തതായി മനോജ് പുഷ്‌കര്‍ ആരോപിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നന്ദാദേവിക്ക് കെ. വി. സൈമണ്‍ അവാര്‍ഡ്
Next »Next Page » വിഷു ഈസ്റ്റര്‍ മേയ് ദിന ആഘോഷം »



  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine