ദുബായ് : പാമ്പാടി സാഹിത്യ സഹൃദയ വേദി യുവ കവി കള്‍ക്കായി ഏര്‍പ്പെടു ത്തിയ കെ. വി. സൈമണ്‍ അവാര്‍ഡ്, പഞ്ച ഭൂതങ്ങളി ലലിയുമ്പോള്‍ എന്ന കവിതാ സമാഹാര ത്തിലൂടെ നന്ദാ ദേവി കരസ്ഥമാക്കി.
2011, 2012, 2013 വര്‍ഷ ങ്ങളില്‍ ആദ്യ പതിപ്പായി പ്രസിദ്ധീ കരിക്ക പ്പെട്ട കവിതാ സമാഹാര ത്തിനായിരുന്നു പുരസ്കാരം ഏര്‍പ്പെടുത്തിയത്. അവാര്‍ഡ് തുകയായ 5,001 രൂപയും പ്രശസ്തി പത്രവും ശില്പവും മേയ് 10ന് പാമ്പാടി യില്‍ നടക്കുന്ന സാഹിത്യ സമ്മേളന ത്തില്‍ വിതരണം ചെയ്യും.
മുന്‍പും പ്രവാസ ലോകത്തു നിന്നു നിരവധി പുരസ്കാരങ്ങള്‍ നേടിയ നന്ദാ ദേവി യുടെ ‘പഞ്ച ഭൂതങ്ങളി ലലിയുമ്പോള്‍’ എന്ന കവിത ക്ക് പാം സാഹിത്യ സഹകരണ സംഘം ഏര്‍പ്പെടുത്തിയ അക്ഷര തൂലിക പുരസ്കാരം ലഭിച്ചിട്ടുണ്ട്.
തൃശ്ശൂര്‍ ജില്ല യിലെ കുന്നംകുളം (ചൊവ്വന്നൂര്‍) സ്വദേശിനിയും നിരൂപക യുമായ ഷീജാ മുരളി യാണ് ‘നന്ദാദേവി’ എന്ന തൂലികാ നാമ ത്തില്‍ കവിത കള്‍ രചിക്കുന്നത്. ആനുകാലിക ങ്ങളില്‍ കവിത കളും ലേഖന ങ്ങളും എഴുതാറുണ്ട്. ദുബായ് ഗള്‍ഫ് ഇന്ത്യന്‍ ഹൈസ്കൂളിലെ മലയാളം അധ്യാപിക യാണ് നന്ദാ ദേവി.