അബുദാബി : ദേശീയ അന്തർദേശീയ തലങ്ങളിൽ നിരവധി അംഗീകാര ങ്ങൾ നേടിയ ‘ചായില്യം’ എന്ന സിനിമ യുടെ സംവിധായകൻ മനോജ് കാനക്ക് പയ്യന്നൂർ സൗഹൃദ വേദി അബുദാബി ചാപ്ടർ സ്വീകരണം നൽകി.
പയ്യന്നൂർ സൗഹൃദ വേദി പ്രസിഡന്റ് വി. ടി. വി. ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. പി. കെ. ഗോപാലകൃഷ്ണൻ, കെ. ടി. പി. രമേശ്, വി. കെ. ഷാഫി, എം. അബ്ദുൽ സലാം, ഇ. ദേവദാസ്, ജനാർദ്ദന ദാസ് കുഞ്ഞിമംഗലം, സുരേഷ് ബാബു, ജയന്തി ജയരാജ്, സുമേഷ് എന്നിവർ പ്രസംഗിച്ചു.
സൗഹൃദ വേദി യുടെ ഉപഹാരം ഏറ്റു വാങ്ങിയ മനോജ് കാന സ്വീകരണ ത്തിന് നന്ദി പറഞ്ഞു. കെ. കെ. അനിൽ കുമാർ സ്വാഗതവും ഷിജു കാപ്പാടൻ നന്ദിയും പറഞ്ഞു.