ബോധവല്‍കരണ ക്ളാസ്സ് : ‘പോലീസിന്റെ കൂട്ടുകാര്‍’ സംഘടിപ്പിച്ചു

April 19th, 2014

awareness-from-abudhabi-police-ePathram
അബുദാബി : പോലീസിനെ കുട്ടികള്‍ക്ക് അടുത്തറി യാന്‍ ഉതകുന്ന വ്യത്യസ്ഥമായ ഒരു പരിപാടി ‘പോലീസിന്റെ കൂട്ടുകാര്‍’ എന്ന പേരില്‍ അബുദാബി പോലീസ് സംഘടി പ്പിച്ചു.

സ്‌കൂള്‍ അവധി ദിവസ ങ്ങളില്‍ കുട്ടി കള്‍ക്കായി പലതരം വിനോദ, വിജ്ഞാന കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ക്കൊണ്ടാണ് അബുദാബി പോലീസിലെ സാംസ്‌ കാരിക, സാമൂഹിക വകുപ്പിന്റെ ആഭിമുഖ്യ ത്തില്‍ ‘പോലീസിന്റെ കൂട്ടുകാര്‍’ എന്ന പേരില്‍ ബോധവല്‍കരണ ക്ളാസ്സ് നടത്തിയത്.

ക്രിയാത്മക മായ ഇടപെടലു കളിലൂടെ സാമൂഹിക ജീവിത ത്തില്‍ എല്ലാ പ്രശ്‌ന ങ്ങളെയും അതിജീവിക്കു വാനുള്ള പ്രാപ്തി കുട്ടികളില്‍ ഉണ്ടാക്കി എടുക്കുക എന്നതായിരുന്നു പരിപാടി യുടെ ലക്ഷ്യം.

ഏഴിനും പതിന്നാലിനും ഇട യില്‍ പ്രായമുള്ള അറുപതോളം കുട്ടികളാണ് അവധിക്കാല ബോധവല്‍കരണ പരിപാടി യുടെ ഭാഗമായത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മാര്‍ക്കേസിന്റെ വേര്‍പാടില്‍ അനുശോചിച്ചു

April 19th, 2014

അബുദാബി : മാജിക്കല്‍ റിയലിസ ത്തിലൂടെ വിഭ്രമ ജനകമായ സാഹിത്യ ലോകം അനുവാചകര്‍ക്കായി തുറന്നിട്ട ലോക പ്രശസ്ത സാഹിത്യ കാരനും നോബല്‍ സമ്മാന ജേതാവുമായ ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്വിസിന്റെ വേര്‍പാടില്‍ അബുദാബി കേരള സോഷ്യല്‍ സെന്റര്‍ അനുശോചിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദുഃഖ വെള്ളി ആചരിച്ചു

April 18th, 2014

ദുബായ് : യേശു ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണകള്‍ ഉണർത്തി ക്രൈസ്തവർ ദുഃഖ വെള്ളി ആചരിച്ചു.

ദുബായ് സെന്റ്‌ തോമസ്‌ ഓർത്തഡോൿസ്‌ കത്തീഡ്രലിൽ നടന്ന ദുഃഖ വെള്ളി ശുശ്രൂഷകൾക്ക് മലങ്കര ഓർത്ത ഡോൿസ്‌ സഭ യുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ്‌ ദ്വിദീയൻ കാതോലിക്കാ ബാവാ മുഖ്യ കാർമ്മികത്വം വഹിച്ചു.

രാവിലെ 7:30-ന് പ്രഭാത നമസ്കാര ത്തോടെ ആരംഭിച്ച ശുശ്രൂഷ യിൽ പ്രദക്ഷിണം, സ്ളീബാ, കുരിശു കുമ്പിടീൽ, കബറടക്കം തുടങ്ങിയ ശുശ്രൂഷ കളിൽ നൂറു കണക്കിന് വിശ്വാസി കൾ പങ്കെടുത്തു. ശുശ്രൂഷ കൾക്ക് ശേഷം കഞ്ഞി നേർച്ചയും നടന്നു.

ഇടവക വികാരി ഫാ. ടി. ജെ. ജോണ്‍സണ്‍, സഹ വികാരി ഫാ. ലെനി ചാക്കോ, ഫാ. നെൽസണ്‍ ജോണ്‍ എന്നിവർ സഹ കാർമികത്വം വഹിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ക്രിക്കറ്റ് പരിശീലനത്തിനായി പുതിയ കളിസ്ഥലങ്ങള്‍ നിര്‍മ്മിക്കും : ടി. സി. മാത്യു

April 18th, 2014

അബുദാബി : സ്‌കൂള്‍ കുട്ടികള്‍ക്ക് ക്രിക്കറ്റ് പരിശീലനം നടത്താന്‍ പുതിയ കളിസ്ഥല ത്തിനായി ഇന്ത്യന്‍ അംബാസഡ റുമായി ചര്‍ച്ച നടത്തുമെന്ന് നാഷണല്‍ ക്രിക്കറ്റ് അക്കാദമി ചെയര്‍മാനും ഐ. പി. എല്‍. ഗവേണിങ് കമ്മിറ്റി അംഗവും കേരളാ ക്രിക്കറ്റ് അസോസി യേഷന്‍ പ്രസിഡന്റുമായ ടി. സി. മാത്യു പറഞ്ഞു.

ഐ. പി. എല്‍. മത്സര ങ്ങളുടെ ഭാഗമായി അബുദാബി യില്‍ എത്തിയ അദ്ദേഹം മുസ്സഫയിലെ എമിറേറ്റ്‌സ് ഫ്യൂച്ചര്‍ ഇന്റര്‍നാഷണല്‍ അക്കാദമി യിലെ വിദ്യാര്‍ത്ഥി കളുമായി നടത്തിയ കൂടിക്കാഴ്ച യിലാണ് ഇക്കാര്യം വ്യക്ത മാക്കിയത്.

ക്ളാസ് മുറിയില്‍ മാത്രം ഇരുന്നുകൊണ്ട് വിദ്യാഭ്യാസം പൂര്‍ണമാവില്ല. ഒരു നല്ല വിദ്യാര്‍ഥിക്ക് മാത്രമേ നല്ല കളികാരനാകാനും നല്ല കളിക്കാരനേ നല്ല വിദ്യാര്‍ഥി യാവാനും സാധിക്കൂ എന്നും അദ്ദേഹം കുട്ടികളെ ഓര്‍മ്മിപ്പിച്ചു. ക്രിക്കറ്റുമായി ബന്ധപ്പെട്ട കുട്ടികളുടെ പലതരം ചോദ്യങ്ങള്‍ക്കും അദ്ധേഹം മറുപടി നല്‍കി.

തെരഞ്ഞെടുപ്പ് അടക്കമുള്ള പല കാരണങ്ങളാല്‍ ഇന്ത്യക്ക് പുറത്ത് ഐ. പി. എല്‍. മത്സരങ്ങള്‍ നടത്താന്‍ തീരുമാനിച്ചപ്പോള്‍, യു. എ. ഇ. ക്ക് പുറമേ ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളും പട്ടിക യില്‍ ഉണ്ടായിരുന്നു.

ടിക്കറ്റുകളെല്ലാം ചുരുങ്ങിയ സമയത്തിനുള്ളില്‍ വിറ്റു പോയത് ഇവിടെയുള്ള ജനങ്ങളുടെ ക്രിക്കറ്റിനോടുള്ള താത്പര്യ മാണ് കാണിക്കുന്നത് എന്നും കളിയുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ഇടപാടുകളിലും വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എമിറേറ്റ്സ് ഫ്യൂച്ചര്‍ ഇന്റര്‍നാഷണല്‍ അക്കാദമി ചെയര്‍മാന്‍ ഡോക്റ്റര്‍ ഫ്രാന്‍സിസ് ക്ളീറ്റസ്, ഡോക്ടര്‍ സിജി അബ്ദീശോ, സ്കൂള്‍ പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സാഹിത്യം : അവശത അനുഭവിക്കുന്നവരുടെ ശബ്ദമാവണം എന്ന് ഓണക്കൂര്‍

April 17th, 2014

അബുദാബി : സമൂഹ ത്തില്‍ അവശത അനുഭവിക്കുന്ന വരുടെ ശബ്ദം ആയിരിക്കണം സാഹിത്യ സൃഷ്ടികള്‍ എന്ന് പ്രമുഖ സാഹിത്യ കാരന്‍ ഡോ.ജോര്‍ജ് ഓണക്കൂര്‍. അബുദാബി മലയാളി സമാജ ത്തിന്റെ സാഹിത്യ പുരസ്‌കാരം ഏറ്റു വാങ്ങി സംസാരിക്കുക യായിരുന്നു അദ്ദേഹം.

പ്രണയ ത്തെക്കുറിച്ച് എഴുതി ക്കൊണ്ട് തുടങ്ങിയ താന്‍ സമൂഹ ത്തില്‍ പാര്‍ശ്വവത്കരിക്ക പ്പെട്ട സ്ത്രീകളുടെ വേദന കള്‍ എഴുതി ത്തുടങ്ങിയ പ്പോള്‍ ആണ് സാഹിത്യ നിയോഗം തിരിച്ചറിഞ്ഞത് എന്ന് അദ്ദേഹം പറഞ്ഞു.

ലോക ത്തിന്റെ ഏതു കോണില്‍ എത്തിയാലും മലയാള ത്തെ മുറുകെ പ്പിടിക്കുന്ന നമ്മുടെ പുതു തലമുറ പ്രതീക്ഷ യാണെന്നും നമ്മുടെ മക്കളെ ഭാഷയെ സ്‌നേഹിക്കുന്ന വരായി വളര്‍ത്തി എടുക്കണം എന്നും അദ്ദേഹം പ്രവാസി കളെ ഓര്‍മ്മിച്ചു

സമാജം പ്രസിഡന്റ് മനോജ് പുഷ്‌കര്‍ സാഹിത്യ പുരസ്‌കാരം സമ്മാനിച്ചു. ജനറല്‍ സെക്രട്ടറി ഷിബു വര്‍ഗീസ് പ്രശസ്തി പത്രം സമര്‍പ്പിച്ചു. ട്രഷറര്‍ എം. യു. ഇര്‍ഷാദ് കാഷ് അവാര്‍ഡ് സമ്മാനിച്ചു. സാഹിത്യവിഭാഗം സെക്രട്ടറി ഷാനവാസ് കടക്കല്‍ നന്ദി പ്രകാശിപ്പിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കെ. എസ്. സി. ഭരണ സമിതി നിലവില്‍ വന്നു
Next »Next Page » ക്രിക്കറ്റ് പരിശീലനത്തിനായി പുതിയ കളിസ്ഥലങ്ങള്‍ നിര്‍മ്മിക്കും : ടി. സി. മാത്യു »



  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine