അബുദാബി : മെര്‍സ് കൊറോണാ വൈറസ് വളരെ ഗുരുതരവും ജീവ ഹാനി വരുത്തുന്നതുമായ രോഗാണുവാണ്. മെര്‍സ് രോഗ വ്യാപന ത്തിന് എതിരെ ലോകാരോഗ്യ സംഘടന യുടെ മുന്നറിയിപ്പും മുന്‍കരുതല്‍ നടപടികളും കണക്കി ലെടുത്തു യു എ ഇ യിലും പ്രതിരോധ നടപടികള്‍ ശക്തമാക്കി.
ആശുപത്രി കള്‍ കേന്ദ്രീകരിച്ചാണു നടപടി. രാജ്യത്തെ സ്വകാര്യ കമ്പനി കളും സാംസ്കാരിക സാമൂഹിക സംഘടന കളും കൊറോണാ വൈറസിന് എതിരെയുള്ള ബോധവല്‍ക്കരണം സര്‍ക്കാര്‍ ഒാഫിസു കളിലും പൊതു മേഖലാ സ്ഥാപന ങ്ങളിലും ശക്തമാക്കി.
മെര്‍സ് കൊറോണാ വൈറസ് പരക്കുന്ന തിനെതിരെ എല്ലാ വിഭാഗം ജന ങ്ങളും ജാഗ രൂകരാകണ മെന്ന മുന്നറി യിപ്പാണു വേള്‍ഡ് ഹെല്‍ത്ത് ഒാര്‍ഗനൈസേഷന്‍ രാജ്യാന്തര തല ത്തില്‍ നടത്തുന്നത്.