ദുബായ് : അറബ് ലോകത്തെ ഏറ്റവും പ്രമുഖ രായ ഇന്ത്യ ക്കാരുടെ പട്ടിക യില്‍ മലയാളി വ്യവസായ പ്രമുഖനായ എം. എ. യൂസഫലി ഒന്നാം സ്ഥാനത്ത്.
ഫോബ്സ് മാസിക പുറത്തിറക്കിയ പട്ടിക യില്‍ ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ് ചെയര്മാന് മിക്കി ജഗതിയാനി യാണ് രണ്ടാം സ്ഥാനത്ത്.
എന്‍. എം. സി. ഗ്രൂപ്പ് സ്ഥാപന ങ്ങളുടെ മേധാവി ഡോ. ബി. ആര്. ഷെട്ടി മൂന്നാം സ്ഥാനത്തും ജെംസ് ഗ്രൂപ്പ് ചെയര്മാന് സണ്ണി വര്‍ക്കി നാലാം സ്ഥാനവും ലഭിച്ചു കൊണ്ട് പട്ടികയില്‍ ഇടം നേടി.
ദുബായ് എമിറേറ്റ്സ് ടവര്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സംബന്ധിച്ചു.