അബുദാബി : യു.എ.ഇ.യിലെ നിയമ ങ്ങള്‍ സാധാരണ ക്കാരിലേക്ക്എത്തിക്കു വാനുള്ള ബോധ വലകരണ കാമ്പയിന്റെ ഭാഗമായി തൊഴിലാളി കള്‍ക്കായി ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണ്ണമെന്റ് ശ്രദ്ദേയമായി.
ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ രാജ്യ ങ്ങളിലെ തൊഴിലാളികള്‍ പങ്കെടുത്ത ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് അബുദാബി സായിദ് ക്രിക്കറ്റ് സ്റ്റേഡിയ ത്തില്‍ നടന്നു.
രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കേണ്ട തിന്റെ പ്രാധാന്യം വിദേശി കളിലേക്ക് എത്തിക്കു വാന്‍ ഒരു മില്ല്യണ്‍ ലഘു ലേഖകള്‍ ആറു ഭാഷ കളിലായി പ്രസിദ്ധീകരിച്ചിരുന്നു എന്നും ഇതിനു നല്ല പ്രതി കരണം ലഭിച്ചതിനെ തുടര്‍ന്നാണ് ഇത്തരം ഒരു ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചത് എന്നും പരിപാടിയെ കുറിച്ച് വിശദീകരിച്ചു കൊണ്ട് അബുദാബി കമ്മ്യൂണിറ്റി പോലീസ് ഡയറക്ടര്‍ ലഫ്റ്റനന്റ് കേണല്‍ മുബാറക് അവാദ് ബിന്‍ മുഹൈറം പറഞ്ഞു.
സുരക്ഷാ ബോധ വത്കരണ ത്തിന്റെ ഭാഗ മായിട്ടാണ് അബുദാബി കമ്യൂണിറ്റി പോലീസും യു. എ. ഇ. എക്‌സ്‌ചേഞ്ചും സംയുക്ത മായി ഈ ക്രിക്കറ്റ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചത്.
ഈ രാജ്യത്തു ജീവിക്കുമ്പോള്‍ ഇവിടത്തെ നിയമ ങ്ങള്‍ അനുസരി ക്കേണ്ടതിന്റെ പ്രാധാന്യം വിദേശി കളിലേക്ക് എത്തിക്കുവാന്‍ വിവിധ രാജ്യ ങ്ങളിലെ ജനങ്ങള്‍ ഏറെ ബന്ധപ്പെടുന്ന പണമിടപാട് സ്ഥാപനം ആയത് കൊണ്ട് തന്നെ യു. എ. ഇ. എക്സ്ചേഞ്ചു വഴി സുരക്ഷാ സന്ദേശങ്ങള്‍ പൊതു ജനങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിക്കുവാന്‍ സഹായകര മാകുന്നുണ്ട് എന്ന് സി. ഇ. ഓ. സുധീര്‍കുമാര്‍ ഷെട്ടി പറഞ്ഞു.
മത്സര ത്തില്‍ പങ്കെടുത്ത നാല് രാജ്യ ങ്ങളുടെയും ദേശീയ ടീമിലെ ഒരോ കളിക്കാര്‍ ടീമുകളുടെ ബ്രാന്‍ഡ് അംബാസിഡര്‍ മാരായി സംബന്ധിച്ചു. ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ നടന്ന ഫൈനല്‍ മല്‍സര ത്തില്‍ ഇന്ത്യന്‍ ടീം വിജയികളായി.