അബുദാബി : കേരള സോഷ്യല്‍ സെന്റര്‍ പുതിയ ഭരണ സമിതി യുടെ പ്രവര്‍ത്തനോദ്ഘാടനവും വിഷു- ഈസ്റ്റര്‍ -മെയ് ദിന ആഘോഷവും വ്യാഴാഴ്ച രാത്രി എട്ടരയ്ക്ക് കെ. എസ്. സി. അങ്കണത്തിൽ നടക്കും.
അലിഗഢ് സര്‍വ കലാ ശാല ഡോക്ടറേറ്റ് നല്‍കി ആദരിച്ച പ്രമുഖ വ്യവസായി എം. എ. യൂസഫലി, എന്‍ ആര്‍ ഐ ഒാഫ് ദ് ഇയര്‍ പുരസ്കാര ജേതാവ് വൈ. സുധീര്‍ കുമാര്‍ ഷെട്ടി, കെ. മുരളീധരന്‍ എന്നിവരെയും ചടങ്ങില്‍ ആദരിക്കും.
സംഘഗാനം, വിഷുക്കണി, ഉയിര്‍ത്തെഴുന്നേല്‍പ്പ്, വില്ലടിച്ചാന്‍ പാട്ട്, നൃത്ത നൃത്യ ങ്ങള്‍ തുടങ്ങിയ കലാ പരിപാടി കളും നടക്കും.
കെ. എസ്. സി. വെബ്സൈറ്റ് പ്രകാശനവും സെന്റര്‍ മുഖ പ്രസിദ്ധീ കരണം പ്രവാസി യുടെ നാല്‍പതാം വാര്‍ഷിക പ്പതിപ്പിന്റെ വിതരണോദ്ഘാടനവും നടക്കും.