അബുദാബി : മലയാളി സമാജം തെരഞ്ഞെടുപ്പില്‍ നിലവിലെ ജനറല്‍ സെക്രട്ടറി ഷിബു വര്‍ഗ്ഗീസിന്റെ നേതൃത്വ ത്തിലുള്ള സേവ് സമാജം പാനലിനു വന്‍ വിജയം.
ഷിബു വര്‍ഗീസ് പ്രസിഡന്‍റായും സുരേഷ് പയ്യന്നൂര്‍ ജനറല്‍ സെക്രട്ടറി യായും അഷ്റഫ് പട്ടാമ്പി വൈസ് പ്രസിഡന്‍റായും ടി. എം. ഫസലുദ്ദീന്‍ ട്രഷററായും തെരഞ്ഞെടുക്ക പ്പെട്ടു.
എസ്. അനില്‍കുമാര്‍, എം. എം. അന്‍സാര്‍, എം. ഹാഷിം, നിബു സാം ഫിലിപ് , സി. പി. സന്തോഷ്, സതീഷ് കുമാര്‍, വക്കം ജയലാല്‍, വിജയ രാഘവന്‍, കെ. സതീഷ് കുമാര്‍, വിജയന്‍ ശ്രീധരന്‍, യേശുശീലന്‍ എന്നിവര്‍ എക്സിക്യൂട്ടീവ് അംഗ ങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ അഞ്ചു വര്‍ഷം സമവായത്തിലൂടെ പ്രസിഡന്‍റായ മനോജ് പുഷ്കറി നെയാണ് ഷിബു വര്‍ഗീസ് വോട്ടെടു പ്പിലൂടെ പരാജയ പ്പെടുത്തിയത്.
ഫ്രന്‍ഡ്സ് എ. ഡി. എം. എസ്, ദര്‍ശന സാംസ്കാരിക വേദി, മലയാളി സൗഹൃദ വേദി, അബൂദാബി സോഷ്യല്‍ ഫോറം, ഐ. ഒ. സി അബൂദബി, കല അബൂദബി, യുവ കലാ സാഹിതി, നൊസ്റ്റാള്‍ജിയ, അരങ്ങ് സാംസ്കാരിക വേദി തുടങ്ങിയ സംഘടനകള്‍ ചേര്‍ന്ന താണ് ‘സേവ് സമാജം’ സമിതി.