ശൈഖ് സായിദ് സ്മാരക വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

November 23rd, 2014

shaikh-zayed-merit-award-epathram
അബുദാബി : വിവിധ പരീക്ഷ കളിൽ ഉയർന്ന മാര്‍ക്ക് വാങ്ങി വിജയിച്ച കുട്ടി കൾക്ക് ശൈഖ് സായിദ് സ്മാരക വിദ്യാഭ്യാസ പുരസ്‌കാര ങ്ങള്‍ സമ്മാനിച്ചു. അബുദാബി കേരളാ സോഷ്യൽ സെന്ററിൽ ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം സംഘടിപ്പിച്ച പൊതു സമ്മേളന ത്തിൽ ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാം പുരസ്കാര ങ്ങൾ വിതരണം ചെയ്തു.

സി. ബി. എസ്. ഇ. കേരളാ സിലബസു കളില്‍ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷ കളില്‍ എല്ലാ വിഷയ ങ്ങളിലും എ പ്ലസ്, എ വണ്‍ വിജയം നേടിയ 140 ഓളം വിദ്യാര്‍ഥി കളാണ് പുരസ്‌കാര ത്തിന് അര്‍ഹരായത്.

വിദ്യാഭ്യാസ ത്തോടൊപ്പം നിശ്ചയ ദാര്‍ഢ്യവും ഒത്തു ചേരു മ്പോഴാണ് ഉന്നത വിജയ ത്തിലേക്ക് എത്താന്‍ സാധിക്കുക എന്ന് പുരസ്കാര ങ്ങൾ വിതരണം ചെയ്തു കൊണ്ട് അംബാസഡര്‍ പറഞ്ഞു. എന്ത് പഠിക്കുന്നു എന്നതല്ല, പഠിച്ചത് എങ്ങനെ ജീവിത ത്തില്‍ പ്രാവര്‍ത്തിക മാക്കുന്നു എന്നതി ലാണ് ജീവിത വിജയം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയറക്ടര്‍ ബോര്‍ഡ് അംഗം ദലാല്‍ അല്‍ ഖുബൈസി മുഖ്യ പ്രഭാഷണം നടത്തി. ഉന്നത വിജയ ത്തിന് കുട്ടി കളെ പ്രാപ്ത രാക്കിയ സ്‌കൂളു കള്‍ക്കുള്ള പ്രത്യേക പുരസ്‌കാര ങ്ങള്‍ അല്‍ നൂര്‍ ഇസ്ലാമിക് സ്‌കൂള്‍, മോഡല്‍ സ്‌കൂള്‍, എമിറേറ്റ്‌സ് ഫ്യൂച്ചര്‍ അക്കാദമി, സണ്‍ റൈസ് സ്‌കൂള്‍, സെന്റ് ജോസഫ്‌സ് സ്‌കൂള്‍, അബുദാബി ഇന്ത്യന്‍ സ്‌കൂള്‍, ഇന്ത്യന്‍ ഇസ്ലിഹി ഇസ്ലാമിക് സ്‌കൂള്‍ എന്നിവ യ്ക്ക് വേണ്ടി സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ ഇന്ത്യന്‍ അംബാസിഡറില്‍നിന്ന് ഏറ്റു വാങ്ങി.

വീക്ഷണം ഫോറം സംഘടിപ്പിച്ച സാഹിത്യ മത്സര ങ്ങളിലെ വിജയി കള്‍ക്കുള്ള സമ്മാന വിതരണവും നടന്നു. ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം വനിതാ വിഭാഗം പ്രസിഡന്റ് നീന തോമസ് അധ്യക്ഷത വഹിച്ചു. വീക്ഷണം പ്രസിഡന്റ് സി. എം. അബ്ദുള്‍ കരിം, ജനറല്‍ സെക്രട്ടറി ടി. എം. നിസാര്‍, സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരും സംബന്ധിച്ചു. വനിതാ വിഭാഗം ജനറല്‍ സെക്രട്ടറി സുഹറ കുഞ്ഞഹമ്മദ് സ്വാഗതവും റീജ അബൂബക്കര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on ശൈഖ് സായിദ് സ്മാരക വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

കൊയ്ത്തുല്‍സവം ശ്രദ്ധേയമായി

November 22nd, 2014

st-stephen's-syrian-church-harvest-fest-2014-ePathram
അബുദാബി : സെന്റ് സ്റ്റീഫന്‍സ് യാക്കോബായ ഇടവക യുടെ കൊയ്ത്തുല്‍സവം മലയാളീ സമാജം അങ്കണ ത്തില്‍ വെച്ചു നടത്തി.

അഭിവന്ദ്യ മെത്രാപ്പൊലീത്ത തോമസ് മാര്‍ അലക്സാന്ത്രി യോസ് പരിപാടി കള്‍ ഉദ്ഘാടനം ചെയ്തു. കൊയ്ത്തുല്‍സവ ത്തില്‍ വനിത കളുടെ തട്ടുകട കള്‍, വീടു കളില്‍ പാകം ചെയ്ത നാടന്‍ ഭക്ഷ്യ വിഭവ ങ്ങള്‍ എന്നിവ മുഖ്യ ആകര്‍ഷണ മായിരുന്നു.

മലയാളീ സമാജം അങ്കണ ത്തില്‍ ചില്‍ഡ്രന്‍സ് സോണ്‍, അമേരിക്കന്‍ ലേലം, സംഗീത ഹാസ്യ കലാ പരിപാടി കള്‍ എന്നിവയും അവതരിപ്പിച്ചു. ഇടവക വികാരി റവറന്റ്. ഫാദര്‍. ജിബി വര്‍ഗീസ്‌, ഇടവക സെക്രട്ടറി ഏബ്രഹാം പോത്തന്‍, പി. ഐ. വര്‍ഗീസ്, ട്രസ്റ്റി വിനു ജേക്കബ് പീറ്റര്‍ തുടങ്ങിയവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

- pma

വായിക്കുക: ,

Comments Off on കൊയ്ത്തുല്‍സവം ശ്രദ്ധേയമായി

യു. എ. ഇ. ദേശീയ ദിനം : 821 തടവുകാരെ മോചിപ്പിക്കുന്നു

November 22nd, 2014

uae-president-sheikh-khalifa-bin-zayed-ePathram
അബുദാബി : ജയിലുകളില്‍ കഴിയുന്ന 821 തടവുകാരെ യു. എ. ഇ. ദേശീയ ദിനം പ്രമാണിച്ച് വിട്ടയയ്ക്കാനും ഇവരുടെ സാമ്പത്തിക കടം എഴുതി ത്തള്ളാനും പ്രസിഡന്റ് ശൈഖ് ഖലീഫാ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിറക്കി.

തടവില്‍ കഴിയുന്നവര്‍ക്കു പൊതു മാപ്പു നല്‍കുന്നതു വഴി കുടുംബ ത്തോടൊപ്പം പുതു ജീവിതം ആരംഭിക്കാനും സുദൃഢ ബന്ധം പുന സ്ഥാപി ക്കാനും കഴിയു മെന്നും പ്രസിഡന്റ് പ്രത്യാശ പ്രകടിപ്പിച്ചു.

- pma

വായിക്കുക: , ,

Comments Off on യു. എ. ഇ. ദേശീയ ദിനം : 821 തടവുകാരെ മോചിപ്പിക്കുന്നു

ദേശീയ ദിനം : സ്വകാര്യ മേഖല യ്ക്ക് ഡിസംബര്‍ രണ്ടിന് അവധി

November 22nd, 2014

അബുദാബി : ദേശീയ ദിനം പ്രമാണിച്ച് യു. എ. ഇ. യിലെ സ്വകാര്യ മേഖലയ്ക്കു ഡിസംബര്‍ 2 ചൊവ്വ അവധി ആയിരിക്കും എന്ന് യു. എ. ഇ. തൊഴില്‍ മന്ത്രി സഖര്‍ ബിന്‍ ഗോബാഷ് അറിയിച്ചു. എന്നാല്‍ ഗവന്മേന്റ് ഓഫീസുകള്‍ക്ക് ചൊവ്വാഴ്ച മുതല്‍ വാരാന്ത്യ അവധി കൂടി അഞ്ചു ദിവസം അവധി ആയിരിക്കും.

- pma

വായിക്കുക: ,

Comments Off on ദേശീയ ദിനം : സ്വകാര്യ മേഖല യ്ക്ക് ഡിസംബര്‍ രണ്ടിന് അവധി

വാഹനാപകടം : അന്തിക്കാട് സ്വദേശിക്ക് അരക്കോടി രൂപയുടെ നഷ്ട പരിഹാരം

November 21st, 2014

ദുബായ് : വാഹന അപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് അരക്കോടി രൂപ നഷ്ട പരിഹാരം വിധിച്ചു. ദുബായ് സിവില്‍ കോടതി യുടെ വിധി പ്രകാരം തൃശ്ശൂര്‍ അന്തിക്കാട് സ്വദേശി ബൈജു വിനാണ് നഷ്ട പരിഹാരം ലഭിക്കുക.

2013 ല്‍ ദുബായ് അല്‍ഖൈല്‍ റോഡില്‍ ഉണ്ടായ അപകട ത്തില്‍ ഇന്ത്യ ക്കാരനായ ഡ്രൈവര്‍ അടക്കം രണ്ടു പേര്‍ മരിക്കു കയും ബൈജു ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് സാരമായി പരിക്ക് ഏ ല്‍ക്കുക യും ചെയ്തിരുന്നു.

അന്തിക്കാട് അസോസിയേഷന്‍ മുഖേന ബന്ധുക്കള്‍ അലി ഇബ്രാഹിം അഡ്വകേറ്റ്‌സിലെ നിയമ പ്രതിനിധി സലാം പാപ്പിനി ശ്ശേരിയെ സമീപിച്ചു. അല്‍ ബുഹൈറ ഇന്‍ഷ്വറന്‍സ് കമ്പനി യെ പ്രതി യാക്കി നല്‍കിയ നഷ്ട പരിഹാര ക്കേസില്‍ അഡ്വ. അലി ഇബ്രാഹിം അല്‍ ഹമ്മാദി കോടതി യില്‍ ഹാജരായി. ജോലി ചെയ്ത് ജീവിത മാര്‍ഗം കണ്ടെത്താനുള്ള ശാരീരിക ക്ഷമത ബൈജു വിനില്ലെന്ന വാദം കോടതി അംഗീകരിച്ചു.

- pma

വായിക്കുക: , ,

Comments Off on വാഹനാപകടം : അന്തിക്കാട് സ്വദേശിക്ക് അരക്കോടി രൂപയുടെ നഷ്ട പരിഹാരം


« Previous Page« Previous « മാര്‍ത്തോമ ഇടവക കൊയ്ത്തുല്‍സവം വെള്ളിയാഴ്ച
Next »Next Page » ദേശീയ ദിനം : സ്വകാര്യ മേഖല യ്ക്ക് ഡിസംബര്‍ രണ്ടിന് അവധി »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine