മെര്‍സ് കൊറോണാ വൈറസ് : മുന്‍കരുതല്‍ യു. എ. ഇ. യിലും

May 17th, 2014

middle-east-respiratory-syndrome-coronavirus-mers-ePathram
അബുദാബി : മെര്‍സ് കൊറോണാ വൈറസ് വളരെ ഗുരുതരവും ജീവ ഹാനി വരുത്തുന്നതുമായ രോഗാണുവാണ്. മെര്‍സ് രോഗ വ്യാപന ത്തിന് എതിരെ ലോകാരോഗ്യ സംഘടന യുടെ മുന്നറിയിപ്പും മുന്‍കരുതല്‍ നടപടികളും കണക്കി ലെടുത്തു യു എ ഇ യിലും പ്രതിരോധ നടപടികള്‍ ശക്തമാക്കി.

ആശുപത്രി കള്‍ കേന്ദ്രീകരിച്ചാണു നടപടി. രാജ്യത്തെ സ്വകാര്യ കമ്പനി കളും സാംസ്കാരിക സാമൂഹിക സംഘടന കളും കൊറോണാ വൈറസിന് എതിരെയുള്ള ബോധവല്‍ക്കരണം സര്‍ക്കാര്‍ ഒാഫിസു കളിലും പൊതു മേഖലാ സ്ഥാപന ങ്ങളിലും ശക്തമാക്കി.

മെര്‍സ് കൊറോണാ വൈറസ് പരക്കുന്ന തിനെതിരെ എല്ലാ വിഭാഗം ജന ങ്ങളും ജാഗ രൂകരാകണ മെന്ന മുന്നറി യിപ്പാണു വേള്‍ഡ് ഹെല്‍ത്ത് ഒാര്‍ഗനൈസേഷന്‍ രാജ്യാന്തര തല ത്തില്‍ നടത്തുന്നത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. യിൽ ഡോ.നീനാ പ്രസാദിന്റെ മോഹിനിയാട്ടം

May 17th, 2014

അബുദാബി : പ്രശസ്ത നര്‍ത്തകി ഡോ. നീനാ പ്രസാദിന്റെ മോഹിനി യാട്ടം ‘ലാസ്യ മുദ്ര’ എന്ന പേരിൽ മെയ് 17 ശനിയാഴ്ച രാത്രി എട്ടു മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കും.

അബുദാബി ശക്തി തിയറ്റേഴ്സ് സംഘടി പ്പിക്കുന്ന ലാസ്യ മുദ്ര യോട് അനുബന്ധിച്ച് നടക്കുന്ന പൊതു പരിപാടി യിൽ ഇന്ത്യന്‍ സ്ഥാനപതി ടി. പി. സീതാറാം മുഖ്യാതിഥി ആയിരിക്കും.

ലാസ്യ മുദ്രക്ക് പിന്നണി യിൽ ചങ്ങനാശേരി മാധവന്‍ നമ്പൂതിരി വായ്പാട്ടും വൈപ്പിന്‍ സതീഷ് മൃദംഗവും മുരളീകൃഷ്ണന്‍ വീണയും തൃശൂര്‍ കൃഷ്ണ കുമാര്‍ ഇടക്കയും വായിക്കും.

സാമൂഹിക സാംസ്കാരിക വ്യവസായ രംഗത്തെ പ്രമുഖർ സംബന്ധിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലുലുവിൽ മാംഗോ മാനിയ

May 16th, 2014

അബുദാബി : ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ 15 ദിവസം നീണ്ടു നില്ക്കുന്ന മാംഗോ മാനിയക്ക് തുടക്കമായി. അബുദാബി അൽ വഹ്ദ മാളിൽ ഇന്ത്യന്‍ സ്ഥാനപതി ടി. പി. സീതാറാം മാംഗോ മാനിയ ഉല്‍ഘാടനം ചെയ്തു.

ഇന്ത്യ അടക്കം വിവിധ രാജ്യങ്ങളിൽ നിന്നുമായി നൂറ്റി അമ്പതോളം തരം മാമ്പഴ ങ്ങളുടെ പ്രദര്‍ശനവും വിപണനവും ലക്ഷ്യമിട്ടു കൊണ്ടു ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ സംഘടിപ്പിച്ച മാംഗോ മാനിയ യിൽ മാമ്പഴ ങ്ങൾ കൊണ്ടുള്ള വിവിധ ഭക്ഷ്യ വിഭവ ങ്ങളും പാകം ചെയ്യുകയും സന്ദർശ കർക്ക് രുചിച്ചു നോക്കാനുള്ള അവസരവും ഉണ്ടാവും.

ഇന്ത്യയില്‍ നിന്നുള്ള സുന്ദരി, നെട്ടൂരാന്‍, സിന്കൂരം, തുടങ്ങീ നല്ല രുചിയും ഏറ്റവും കൂടുതല്‍ വിലയുമുള്ള അല്ഫോണ്‍സ് മാങ്ങയും ലഭ്യമാണ്.

ഇന്ത്യ കൂടാതെ ബ്രസീല്‍, യമന്‍, യു. എ. ഇ. തുടങ്ങിയ രാജ്യങ്ങളുടെ മാമ്പഴങ്ങള്‍ ഇവിടെ ഏറ്റവും അധികം സന്ദർശ കരെ ആകർഷിക്കുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മാഞ്ചസ്റ്റര്‍ സിറ്റി ഫുട്ബോള്‍ ക്ളബ്ബ് താരങ്ങള്‍ അബുദാബിയില്‍

May 16th, 2014

manchester-city-football-club-heroes-ePathram
അബുദാബി : ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റി ഫുട്ബോള്‍ ക്ളബ്ബ് താരങ്ങള്‍ അബുദാബി യില്‍ എത്തി.

അല്‍ ഐനിലെ ഹസ്സ ബിന്‍ സായിദ് സ്റ്റേഡിയ ത്തില്‍ അല്‍ ഐന്‍ ഫുട്ബാള്‍ ക്ളബുമായി നടക്കുന്ന സൗഹൃദ മത്സര ത്തില്‍ പങ്കെടുക്കുന്ന തിനായാണ് MCFC താര ങ്ങള്‍ എത്തിയത്.

യു. എ. ഇ. ഉപ പ്രധാന മന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രി യുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വ ത്തിലുള്ള ടീം ആണ് മാഞ്ചസ്റ്റര്‍ സിറ്റി ഫുട്ബോള്‍ ക്ളബ്ബ്.

ഇതിലെ യൂറോപ്യൻ താരങ്ങളായ സാമിർ നസ്റി, മാത്തിയ, സ്റ്റീവൻ ജൊവെറ്റിക് എന്നിവർ അബുദാബി മറീനാ മാളിൽ കാത്തു നിന്ന കുട്ടി കള്‍ അടക്കമുള്ള വിവിധ ദേശ ക്കാരായ ഫുട്ബോൾ പ്രേമി കളുമായും ആരാധകരു മായും സംവദിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്ളസ്സ് ടു ഫലം : മോഡല്‍ സ്കൂള്‍ വിജയ കിരീടം നില നിർത്തി

May 15th, 2014

അബുദാബി : മുസ്സഫയിലെ മോഡൽ സ്കൂളിൽ നിന്നും ഹയർ സെക്കണ്ടറി പരീക്ഷ എഴുതിയ 82വിദ്യാർഥി കളും ഉന്നത വിജയം കരസ്ഥ മാക്കി.

സയൻസ് വിഭാഗ ത്തിൽ 45 കുട്ടികളും കൊമേഴ്സ്‌ വിഭാഗ ത്തിൽ 37 പേരു മാണ് പരീക്ഷക്കിരുന്നത്.

98.75% മാർക്ക് നേടി ആയിഷാ സൽമ അബ്ദുള്ള സയൻസ് വിഭാഗ ത്തിൽ യു. എ. ഇ യിലെ രണ്ടാം സ്ഥാനം കരസ്ഥമാക്കി. കൊമേഴ്സ്‌ വിഭാഗ ത്തിൽ 95 % മാർക്ക് നേടി ശാഹിനാ ബാനു, യു. എ. ഇ യിലെ രണ്ടാം സ്ഥാന ത്തിനു അർഹയായി.

ശില്പ ടെറൻസ്‌, നഫ്ല നൗഷാദ്, അനശ്വര, നിഷ്മ എന്നിവർ എല്ലാ വിഷയ ങ്ങളിലും എ പ്ളസ് കരസ്ഥ മാക്കി.

തിളക്കമാർന്ന വിജയം നേടിയ വിദ്യാർഥി കൾക്ക് സ്കൂൾ പ്രിൻസിപ്പൽ ഡോകടർ വി. വി. അബ്ദുൽ ഖാദറും മറ്റു അദ്ധ്യാപകരും ചേർന്ന് ട്രോഫി കളും മെഡലുകളും സമ്മാനിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അറബ് ലോകത്തെ പ്രമുഖ ഇന്ത്യക്കാരില്‍ ഒന്നാം സ്ഥാനത്ത് എം. എ. യൂസഫലി
Next »Next Page » മാഞ്ചസ്റ്റര്‍ സിറ്റി ഫുട്ബോള്‍ ക്ളബ്ബ് താരങ്ങള്‍ അബുദാബിയില്‍ »



  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine