പടവുകൾ ഇറ്റലി ഫിലിം മേളയിലേക്ക്

March 20th, 2014

short-film-competition-epathram

അബുദാബി : നിരവധി ഫിലിം ഫെസ്റ്റിവലു കളില്‍ പ്രദര്‍ശിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ ‘പടവുകൾ’ എന്ന ഹ്രസ്വ ചലചിത്രം ഇറ്റലി യിലെ വെർസി ഡി ലുസ് ഫിലിം മേളയിലേക്ക് തെരഞ്ഞെടുക്ക പ്പെട്ടു.

അബുദാബി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഹ്രസ്വ ചിത്ര കൂട്ടായ്മ യായ ഇന്‍സൈറ്റ് നിര്‍മ്മിച്ച ‘പടവുകൾ’ (STAIRS) മാർച്ച്‌ മാസം 21 മുതൽ 23 വരെ ഇറ്റലി യിലെ മോഡിക യിൽ പ്രദര്‍ശി പ്പിക്കും. ഈ മേള യിൽ പ്രദര്‍ശിപ്പിക്കുന്ന ഏക ഇന്ത്യൻ ചിത്രവും പടവുകൾ ആണ്.

മേതിൽ കോമളൻകുട്ടി സംവിധാനം ചെയ്ത പടവുകൾ അബുദാബി കേരള സോഷ്യൽ സെന്റെർ, അൽ ഐന്‍ ഫിലിം ക്ലബ്ബ്, മുംബൈ ഇക്കൊണൊ ക്ലസ്റ്റ് ഫിലിം ഫെസ്റ്റിവല്‍ തുടങ്ങിയ മേള കളില്‍ പ്രദർശിപ്പി ക്കുകയും പ്രത്യേക ജൂറി പരാമര്‍ശവും നേടിയിട്ടുണ്ട്.

മെയ്‌ മാസ ത്തിൽ ബ്രസീലിൽ നടക്കുന്ന മൂന്നാമത് അന്താരാഷ്ട്ര യുറാനിയം ഫിലിം ഫെസ്റ്റിവലി ലേക്കും പടവുകള്‍ തെരഞ്ഞെടു ക്കപ്പെട്ടിട്ടുണ്ട്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഷാര്‍ജ ഭരണാധികാരിയുമായി കാന്തപുരം കൂടിക്കാഴ്ച നടത്തി

March 20th, 2014

ഷാര്‍ജ : സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധി കാരുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി യുമായി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി. അബൂബക്കര്‍ മുസ്‌ലിയാര്‍ കൂടിക്കാഴ്ച നടത്തി.

ഇന്ത്യ യിലെ വിദ്യാഭ്യാസ പ്രവര്‍ത്തന ങ്ങളെ കുറിച്ച് ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി താല്‍പര്യ പൂര്‍വം അന്വേഷി ക്കുക യുണ്ടായി. ശരീഫ് കാരശ്ശേരി, ജലീല്‍ സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ടെക്സ്റ്റ് ബുക്ക്‌ എക്സ്ചേഞ്ച് മേള 21 ന്

March 19th, 2014

ദുബായ് : കെ. എം. സി. സി. വനിതാ വിഭാഗവും കോഴിക്കോട് ജില്ലാ പ്രവാസി അസോസി യേഷന്‍ വുമന്‍സ് ആന്‍റ് ചില്‍ഡ്രന്‍സ് വിംഗും സംയുക്ത മായി വിദ്യാര്‍ഥി കള്‍ക്കായി സൗജന്യ ടെക്സ്റ്റ് ബുക്ക് എക്സ്ചേഞ്ച് മേള സംഘടിപ്പിക്കുന്നു.

മാർച്ച് 21 വെള്ളിയാഴ്ച വൈകുന്നേരം രണ്ടു മണി മുതല്‍ അഞ്ചു മണി വരെ ദുബായ് കെ. എം. സി. സി. അല്‍ ബറാഹ ആസ്ഥാനത്ത് മേള നടക്കും.

മന്ത്രി എം. കെ. മുനീര്‍ മേള സന്ദര്‍ശിക്കും. പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്ത കരും അധ്യാപ കന്മാരും സംഘടനാ പ്രതിനിധി കളും മേളക്ക് നേതൃത്വം നല്‍കും.

വര്‍ധിച്ചു വരുന്ന അധ്യായന ചിലവു കള്‍ക്ക് പരിഹാരം എന്നോണം അധ്യായനം പൂര്‍ത്തി യാക്കിയ പുസ്തക ങ്ങളും ഗൈഡു കളും മറ്റുള്ള വര്‍ക്ക് കൈമാറി അവര്‍ക്ക് ആവശ്യമായവ കരസ്ഥ മാക്കാം എന്ന താണ് ഈ സൗജന്യ കൈമാറ്റ മേള യിലൂടെ ലക്ഷ്യമിടുന്നത്.

രക്ഷിതാക്കളും വിദ്യാര്‍ഥികളും തങ്ങള്‍ ഉപയോഗിച്ച ടെക്സ്റ്റ് ബുക്കു കളും ഗൈഡുകളും മേളക്ക് കൊണ്ട് വന്ന് ഉയര്‍ന്ന ക്ലാസു കളിലേക്ക് തങ്ങള്‍ക്കു ആവശ്യ മായവ സ്വന്ത മാക്കാന്‍ ഈ അവസരം വിനിയോഗി ക്കണം എന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവര ങ്ങള്‍ക്ക് : 050 57 80 291, 04 27 27 773.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യാ ഫെസ്റ്റ് 2014 അല്‍ഐന്‍ ഐ.എസ്.സി.യിൽ

March 19th, 2014

അബുദാബി : അല്‍ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ സംഘടിപ്പി ക്കുന്ന ‘ഇന്ത്യാ ഫെസ്റ്റ് 2014’ അഞ്ചു ദിവസ ങ്ങളിലായി സെന്റർ അങ്കണ ത്തിൽ നടക്കും.

മാര്‍ച്ച് 20 വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് ഇന്ത്യന്‍ സ്ഥാന പതി ടി. പി. സീതാറാം ഇന്ത്യാ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. എം. കെ. ഗ്രൂപ്പ് എം.ഡി യും അബുദാബി ചേംബര്‍ ഒാഫ് കൊമേഴ്സ് ഡയറക്ടര്‍ ബോര്‍ഡ് മെംബറുമായ എം. എ. യൂസഫലി, അല്‍ ഫറ ഗ്രൂപ്പ് ചെയര്‍മാന്‍ ജവഹര്‍ ഗംഗാരമണി, മന്ത്രാലയ പ്രതിനിധികള്‍ പൗര പ്രമുഖര്‍ അടക്കം നിരവധി പേര്‍ സംബന്ധിക്കും.

അഞ്ചു ദിവസം നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടി കളിൽ ഇന്ത്യ യിലെ വൈവിധ്യ മാര്‍ന്ന ഭാഷാ സംസ്കാരങ്ങളെ സമന്വയിപ്പിച്ച് ഒരുക്കുന്ന നൃത്ത നൃത്ത്യങ്ങളും സംഗീത മേളകളും ഉള്‍പ്പെടെ കലാ പരിപാടികളും ഇന്ത്യ – യു. എ. ഇ. സൌഹൃദ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുവാന്‍ ഇന്തോ അറബ് സാംസ്കാരിക പരിപാടികളും അരങ്ങേറും.

വിവിധ സംസ്ഥാന ങ്ങളില്‍ നിന്നുള്ള രുചി വൈവിധ്യ ങ്ങള്‍ പരിചയ പ്പെടുത്തുന്ന സ്റ്റാളുകളും പൊതുജന ബോധ വല്‍കരണ ത്തിനായി മന്ത്രാലയങ്ങളുടെ സ്റ്റാളുകളും ഇന്ത്യാ ഫെസ്റ്റ് 2014 ലെ ആകര്‍ഷക ഘടക മായിരിക്കും.

വിവരങ്ങള്‍ക്ക് 050 493 54 02, 050 444 67 18 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പഴയ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുന്നു

March 18th, 2014

അബുദാബി : പൊതു ജനങ്ങളുടെ സുരക്ഷ കണക്കി ലെടുത്തു കൊണ്ടു പഴയതും ദുര്‍ബല മായതു മായ 250 കെട്ടിട ങ്ങള്‍ അടുത്ത അഞ്ചു വര്‍ഷ ത്തി നുള്ളില്‍ പൊളിച്ചു മാറ്റും എന്ന് അബുദാബി നഗര സഭ യുടെ അറിയിപ്പ്.

കെട്ടിടങ്ങൾ സംരക്ഷിക്കുന്നതിൽ അബുദാബി മുനിസി പ്പാലിറ്റി യുടെ നിയമ ങ്ങൾ പാലി ക്കാത്ത 30 കെട്ടിട ങ്ങള്‍ കഴിഞ്ഞ വര്‍ഷം പൊളിച്ചു മാറ്റിയ തായും പഴയതും ദുര്‍ബല മായതു മായ 250 കെട്ടിടങ്ങള്‍ അടുത്ത അഞ്ചു വര്‍ഷ ത്തിനുള്ളില്‍ പൊളിക്കു മെന്നും ആരോഗ്യ സുരക്ഷാ പരിസ്ഥിതി വകുപ്പ് മേധാവി അറിയിച്ചു.

എന്നാൽ കെട്ടിട ങ്ങള്‍ തകര്‍ക്കുന്ന കമ്പനി കള്‍ ചുറ്റു ഭാഗ ത്തെ സുരക്ഷ ഉറപ്പാ ക്കണം. ഇതിനാവശ്യ മായ മുന്‍ കരുതലു കളും സുരക്ഷാ സംവിധാന ങ്ങളും സജ്ജീകരി ക്കണം എന്നും അധികൃതർ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നടത്തിയ കെട്ടിട കണക്കെടുപ്പില്‍ 104 നിയമ ലംഘന ങ്ങള്‍ രേഖപ്പെടുത്തി യിരുന്നു.

ഈ കെട്ടിട ങ്ങള്‍ സുരക്ഷിത മല്ലാത്തതി നാലാണു പൊളിച്ചു നീക്കേണ്ട കെട്ടിട ങ്ങളുടെ പട്ടിക യിലാക്കിയത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വടകര മഹോല്‍സവം ഏപ്രിൽ 10 മുതല്‍
Next »Next Page » ഇന്ത്യാ ഫെസ്റ്റ് 2014 അല്‍ഐന്‍ ഐ.എസ്.സി.യിൽ »



  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine