അബുദാബി : യു.എ.ഇ. തലത്തില്‍ സംഘടി പ്പിക്കുന്ന കല യുവജനോത്സവം 2014 ഏപ്രില്‍ 24, 25, 26 തീയതി കളില്‍ അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ നടക്കും
ഭരത നാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, ഫോക്ക് ഡാന്‍സ്, ശാസ്ത്രീയ സംഗീതം, കവിതാ പാരായണം തുടങ്ങി പന്ത്രണ്ടോളം വിഭാഗ ങ്ങളില്‍ ആയിട്ടാണ് മത്സരങ്ങള്‍ നടക്കുക.
യുവജനോത്സവ ത്തിനു വിധികര്‍ത്താ ക്കളായി എത്തുന്നത് കലാമണ്ഡലം അംബികയും കലാമണ്ഡലം രാജലക്ഷ്മി യും ആയിരിക്കും.
യുവജനോത്സവ മത്സര ങ്ങള്‍ക്കായുള്ള അപേക്ഷാ ഫോറം ഇന്ത്യാ സോഷ്യല്‍ സെന്റര്‍, കേരളാ സോഷ്യല്‍ സെന്റര്‍, മലയാളി സമാജം എന്നിവിട ങ്ങളില്‍ ലഭിക്കും.
മത്സര പരിപാടി കളെക്കുറിച്ചുള്ള കൂടുതല്‍ വിവര ങ്ങള്‍ക്കായി കലാ വിഭാഗം സെക്രട്ടറി ബഷീര്‍. കെ. വി 050 27 37 406, വനിതാ വിഭാഗം കണ്‍വീനര്‍ സാജിദാ മെഹബൂബ് 055 32 51 346 എന്നിവരുമായി ബന്ധപ്പെടുക.