ദുബായ് : പണ്ഡിതന്മാരെ ആദരിക്കാനും അംഗീകരി ക്കാനും മുന്നോട്ടു വരുന്ന പ്രവർത്തന ങ്ങൾ ശ്ലാഘനീയമാണ് എന്നും പ്രവാചകന്മാരുടെ പിൻഗാമി കളായി സമൂഹ നന്മ ക്കായി പ്രവർത്തി ക്കുന്ന അവരെ വർത്തമാന കാല ത്തിൽ ആദരിക്കുന്ന തിൽ വളരെ പ്രാധാന്യം ഉണ്ടെന്നും എസ്. കെ എസ്. എസ്. എഫ്. സംസ്ഥാന സെക്രട്ടറി സത്താർ പന്തല്ലൂർ പറഞ്ഞു.
തൃശൂർ ജില്ല കെ. എം. സി. സി. സംഘടിപ്പിച്ച ഹുബ്ബു റസൂൽ മജ്ലിസ് പരിപാടി യിൽ പ്രമുഖ പണ്ഡിതൻ അബ്ദുൽ സലാം ബാഖവി യെ ആദരിക്കുന്ന ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുക യായിരുന്നു സത്താർ പന്തല്ലൂർ.
അബ്ദുൽ സലാം ബാഖവി യെ എന്‍. കെ. ജലീൽ പരിചയ പ്പെടുത്തി. അബ്ദുൽകാദർ മുസ്ലിയാർ വന്മെനാട് ഉപഹാര സമർപ്പണം നിർവഹിച്ചു.
ദുബായ് കെ. എം. സി. സി. ജനറൽ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി ഉത്ഘാടനം ചെയ്തു. എം. ടി. അബൂബക്കർ ദാരിമി, ഹുസൈൻ ദാരിമി എന്നിവര്‍ പ്രസംഗിച്ചു.
മൌലിദ് സദസ്സിനു കമാലുദീൻ ഹുദവി, സുബൈര്‍ മൗലവി ചേലക്കര, കമറദ്ദീൻ മൗലവി കാരേക്കാട്, ആര്‍ വി എം മുസ്തഫ എന്നിവര്‍ നേതൃത്വം നല്കി.
ആവേശകര മായി നടന്ന മാത്സര പരിപാടി കെ. എം. സി. സി. വൈസ് പ്രസിഡന്റ് മുഹമ്മദ് വെട്ടുകാട് ഉത്ഘാടനം ചെയ്തു. അബ്ദുൽ ഹമീദ് വടക്കേകാട് (പ്രസംഗം) നൌഫൽ പട്ടിക്കര (ഖുറാൻ പാരായണം) സജീർ പാടൂർ (മദ്ഹ് ഗാനം) എന്നിവർ ഒന്നാം സ്ഥാനം നേടി.
മണലൂർ മണ്ഡലം ഓവറോൾ ജേതാക്കളായി പരിപാടി കളിൽ പ്രസിഡന്റ് ഉബൈദ് ചേറ്റുവ അധ്യക്ഷത വഹിച്ചു. അഷ്‌റഫ് കൊടുങ്ങല്ലൂർ ആമുഖ പ്രഭാഷണവും ജനറൽ സെക്രട്ടറി കെ. എസ്. ഷാനവാസ് സ്വാഗതവും ട്രഷറർ വി. കെ. അലിഹാജി നന്ദിയും പറഞ്ഞു.