അല്‍ഐന്‍ : റിപ്പബ്ലിക് ദിനാഘോഷങ്ങളോട് അനുബന്ധിച്ച് അല്‍ഐന്‍ ബ്ലൂസ്റ്റാര്‍ കലാ സാഹിത്യ മേള സംഘടിപ്പിച്ചു.
ചിത്രരചന, നിറം കൊടുക്കല്‍, കാന്‍വാസ് പെയിന്റിങ്, മോഡലിംഗ്, ഇംഗ്ലീഷ് ഉപന്യാസം, പദ്യ പാരായണം, ക്വിസ്, കൊളാഷ്, ദേശ ഭക്തി ഗാനാലാപനം തുടങ്ങിയ വിഭാഗ ങ്ങളിലാണ് മത്സരം നടന്നത്.
ഉദ്ഘാടന ച്ചടങ്ങില്‍ ഇന്ത്യന്‍ എംബസ്സിയിലെ ആനന്ദ് ബര്ദന് മുഖ്യാതിഥി ആയിരുന്നു. ബ്ലൂസ്റ്റാര്‍ പ്രസിഡന്റ് ജോയ് തണങ്ങാടന്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ടി. വി. എന്‍. കുട്ടി, അല്‍ഐന്‍ ജൂനിയേഴ്സ് സ്കൂള്‍ ചെയര്മാന് അര്‍ഷാദ് ഷെരീഫ്, ഐ. എസ്. സി. ചെയര്‍പേഴ്സണ്‍ ബെറ്റി സ്റ്റീഫന്‍ തുടങ്ങിയവര്‍ സന്നിഹിതരാ യിരുന്നു.
സെക്രട്ടറി ആനന്ദ് പവിത്രന് സ്വാഗതവും സാഹിത്യ വിഭാഗം സെക്രട്ടറി നീലിമാ ശശിധരന് നന്ദിയും പറഞ്ഞു. ശശി സ്റ്റീഫന്‍, അമൃത ആനന്ദ് എന്നിവര്‍ നേതൃത്വം നല്കി