ഭീകരവാദം : പരമാവധി ശിക്ഷ നല്‍കാന്‍ നിയമ നിര്‍മ്മാണം നടത്തുന്നു

July 10th, 2014

uae-flag-epathram
ദുബായ് : ഭീകര വാദ ത്തിന് എതിരെ യുള്ള നടപടി കര്‍ശന മാക്കു ന്നതിന്റെ ഭാഗമായി ഭീകര പ്രവര്‍ത്തന ങ്ങളില്‍ ഏര്‍പ്പെടുന്ന വര്‍ക്ക് പരമാവധി ശിക്ഷ നല്‍കാന്‍ യു. എ. ഇ. നിയമ നിര്‍മാണം നടത്തുന്നു.

ഭീകര വിരുദ്ധ നിയമം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്ന തിന് ഫെഡറല്‍ നാഷനല്‍ കൗണ്‍സി ലിന്‍െറ (എഫ്. എന്‍. സി) പ്രത്യേക സമ്മേളനം ജൂലൈ 21ന് ചേരും.

രാഷ്ട്ര ത്തിനും ഭരണ കൂടത്തിനും എതിരെ ഭീകര പ്രവര്‍ത്തനം നടത്തുക യോ അതിനായി സഹായ ധനം നല്‍കു കയോ ഇത്തരം സംഘ ങ്ങള്‍ക്കായി പ്രചരണം നടത്തുകയോ ചെയ്യുന്ന വര്‍ക്ക് കടുത്ത ശിക്ഷയാണ് കരട് നിയമം അനുശാസിക്കുന്നത്.

വധ ശിക്ഷയും ജീവ പര്യന്തം തടവും അടക്കം ശിക്ഷ നല്‍കുന്ന തിന് അനുവാദം നല്‍കുന്ന നിയമ മാണ് എഫ്. എന്‍. സി. ചര്‍ച്ച ചെയ്യു ന്നത്. ഇതോടൊപ്പം 100 ദശ ലക്ഷം ദിര്‍ഹം പിഴയും ശിക്ഷ വിധിക്കാം.

- pma

വായിക്കുക: ,

Comments Off on ഭീകരവാദം : പരമാവധി ശിക്ഷ നല്‍കാന്‍ നിയമ നിര്‍മ്മാണം നടത്തുന്നു

ഇന്ത്യ ‘ഐറീന’യിലെ സ്ഥിരാംഗം

July 10th, 2014

tp-seetha-ram-indian-ambassador-to-uae
അബുദാബി : പരിസ്ഥിതി സൗഹൃദ ഊര്‍ജ മേഖല യുടെ വികസന ത്തിനായി പ്രവര്‍ത്തി ക്കുന്ന ഐറീന യില്‍ (ഇന്‍റര്‍ നാഷനല്‍ റിന്യൂവബിള്‍ ഏജന്‍സി) ഇന്ത്യ സ്ഥിരാംഗ മായി.

അബുദാബി ആസ്ഥാന മായുള്ള ഐറീന യില്‍ യു. എ. ഇ. യിലെ ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാണ് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി.

130ഓളം ലോക രാജ്യ ങ്ങള്‍ അംഗ ങ്ങളായ ഐറീന യുടെ പത്തൊന്‍പതാമത് സ്ഥിരാംഗ മായാണ് ഇന്ത്യ മാറിയത്. ഐറീന ആസ്ഥാനത്ത് നടന്ന ചട ങ്ങില്‍ ഇതു സംബന്ധിച്ച അധികാര പത്രം ഡയറക്ടര്‍ ജനറല്‍ അദ്നാന്‍ അമീനിന് ടി. പി. സീതാറാം കൈമാറി.

ഭാവിയെ മുന്നില്‍ നിര്‍ത്തി നില നില്‍ക്കാവുന്ന ഊര്‍ജ മേഖല ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വിവിധ സര്‍ക്കാറു കളുടെ കൂട്ടായ്മ യാണ് ഐറീന. പുനരുപയോഗ ഊര്‍ജ മേഖല യില്‍ അന്തര്‍ ദേശീയ സഹകരണ ത്തിനുള്ള ഇടം സൃഷ്ടിക്കുക യാണ് ഐറീന ലക്ഷ്യം വെക്കു ന്നത്.

- pma

വായിക്കുക: , , ,

Comments Off on ഇന്ത്യ ‘ഐറീന’യിലെ സ്ഥിരാംഗം

ഖുര്‍ആന്‍ വിളിക്കുന്നു : റമളാന്‍ പ്രഭാഷണം

July 9th, 2014

അബുദാബി : യു. എ. ഇ. പ്രസിഡന്റ് ഹിസ്‌ ഹൈനസ് ശൈഖ് ഖലീഫ ബിന്‍ സുല്‍ത്താന്‍ ആല്‍ നഹിയാന്‍റെ അതിഥി യായി എത്തിയ പ്രമുഖ പണ്ഡിതനും പ്രഭാഷ കനു മായ സി. മുഹമ്മദ്‌ ഫൈസി യുടെ റമളാന്‍ പ്രഭാഷണം വെള്ളി യാഴ്ച രാത്രി 10 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും.

ഖുര്‍ആന്‍ വിളിക്കുന്നു എന്ന പ്രമേയ ത്തിലുള്ള പ്രഭാഷണ പരിപാടിയില്‍ അഖിലേന്ത്യാ ജംഇയ്യതുല്‍ ഉലമ സെക്രട്ടറി കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍, സുന്നി യുവജന സംഘം സിക്രട്ടറി പേരോട് അബ്ദുറഹിമാന്‍ സഖാഫി, പത്മശ്രീ എം. എ. യുസുഫലി തുടങ്ങിയര്‍ സംബന്ധിക്കും.

- pma

വായിക്കുക: ,

Comments Off on ഖുര്‍ആന്‍ വിളിക്കുന്നു : റമളാന്‍ പ്രഭാഷണം

വി. എഫ്. എസ്. തഷ്ഹീല്‍ പ്രവര്‍ത്തനം ദുബായിലേക്ക് മാറ്റുന്നു

July 9th, 2014

അബുദാബി : മിന മാളില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്ന വി. എഫ്. എസ്. തഷ്ഹീല്‍ പ്രവര്‍ ത്തനം ദുബായ് വാഫി മാളി ലേക്ക് മാറ്റുന്നു.

സൗദി അറേബ്യ യിലേക്കുള്ള വിസാ നടപടി കള്‍ നടത്തി ക്കൊടുക്കുന്ന കമ്പനി യാണിത്. ഇനി മുതല്‍ വിസ സംബ ന്ധ മായ എല്ലാ പ്രവര്‍ത്തന ങ്ങളും ദുബായ് ഓഫീസില്‍ വെച്ചാ യിരിക്കും നടത്തുക.

മിന ഓഫീസില്‍ തീപ്പിടുത്തം ഉണ്ടായ സാഹ ചര്യ ത്തില്‍ ആണിത്. പുനര്‍ നിര്‍മാണ പ്രവ ര്‍ത്ത നങ്ങള്‍ പൂര്‍ത്തി യാവുന്നതോടെ അബുദാബി യിലേക്ക് പ്രവര്‍ത്തനം വീണ്ടും സജ്ജ മാക്കു മെന്നും കമ്പനി വക്താക്കള്‍ അറിയിച്ചു.

സൗദി വിസ അപേക്ഷ കര്‍ക്ക് അബുദാബി യില്‍ നിന്ന് ദുബായി ലേക്കും തിരിച്ചും ഉള്ള യാത്രാ സൗകര്യവും കമ്പനി ചെയ്തു കൊടുക്കുന്നുണ്ട്.

- pma

വായിക്കുക: ,

Comments Off on വി. എഫ്. എസ്. തഷ്ഹീല്‍ പ്രവര്‍ത്തനം ദുബായിലേക്ക് മാറ്റുന്നു

പത്താം തരം തുല്യതാ പരീക്ഷ ആഗസ്റ്റ്‌ 27ന്

July 9th, 2014

kerala-students-epathram

ദുബായ് : കേരള സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ വകുപ്പി ന്റെയും സംസ്ഥാന സാക്ഷരതാ മിഷ ന്റെയും ആഭി മുഖ്യ ത്തിലുള്ള പത്താം തരം തുല്യതാ പരീക്ഷ ആഗസ്റ്റ് 27 ന് യു. എ. ഇ. യില്‍ ആരംഭിക്കും.

ദുബായ് കെ. എം. സി. സി. യില്‍ രണ്ടാം ബാച്ചി ലേക്ക് രജിസ്റ്റര്‍ ചെയ്ത എല്ലാ പഠിതാ ക്കളും ജൂലായ് 11ന് വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിക്ക് കെ. എം. സി. സി. അല്‍ ബറാഹ ആസ്ഥാന ത്തെ ഓഫീസില്‍ എത്തിച്ചേരണം എന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഹാള്‍ ടിക്കറ്റ് ലഭിക്കുന്ന തിനു വേണ്ടി പൂരിപ്പിച്ച അപേക്ഷ ഫോമും രണ്ടു ഫോട്ടോ യും ഫീസും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും കൊണ്ടു വരണം.

ഗര്‍ഹൂദ് എന്‍. ഐ. മോഡല്‍ സ്‌കൂള്‍ ആണ് പരീക്ഷാ കേന്ദ്രം. വെള്ളി, ഞായര്‍ ഒഴികെ യുള്ള ദിവസ ങ്ങളില്‍ രാവിലെ 8.15 മുതല്‍ 12.30 വരെ യാണ് പരീക്ഷ.

പരീക്ഷാ ഭവന്റെ വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷ ഫോറ ത്തിന്റെ മാതൃകയും വിശദ വിവര ങ്ങളും ലഭിക്കും.

വിവരങ്ങള്‍ക്ക് കെ. എം. സി. സി അല്‍-ബറാഹ ഓഫീസുമായി ബന്ധപെടുക.- 04 27 27 773

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ലേബര്‍ ക്യാമ്പിലെ ഇഫ്താര്‍ ശ്രദ്ധേയമായി
Next »Next Page » വി. എഫ്. എസ്. തഷ്ഹീല്‍ പ്രവര്‍ത്തനം ദുബായിലേക്ക് മാറ്റുന്നു »



  • റോഡ് സുരക്ഷ : വേഗത കുറയുമ്പോൾ ശ്രദ്ധ വർദ്ധിപ്പിക്കുക
  • മെഹ്ഫിൽ ചെറുകഥ രചനാ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • സംശയാസ്പദമായ ക്യു-ആർ കോഡുകൾ സ്കാൻ ചെയ്യുകയോ വിശ്വസനീയം അല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വേണ്ട
  • സിലിക്കൺ ഒയാസിസിൽ ബുർജീൽ മെഡിക്കൽ സെന്റർ തുറന്നു : ഒരു ദശലക്ഷം ദിർഹത്തിന്റെ ആരോഗ്യ പദ്ധതി
  • മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • മെട്രോ – ട്രാം എന്നിവക്ക് പെരുന്നാൾ ദിവസങ്ങളിൽ സമയമാറ്റം
  • വൈപ്പർ മാൽവെയർ ഭീഷണി : ജാഗ്രതാ നിർദ്ദേശം
  • തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് : കടുത്ത നടപടികളുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം
  • വിസ കഴിഞ്ഞവർക്ക് യു. എ. ഇ. യിലേക്ക് തിരിച്ചുവരാം : പുതിയ എൻട്രി പെർമിറ്റ് വേണ്ട
  • താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു
  • എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിച്ചു
  • വിസ കാലാവധി കഴിഞ്ഞാലുള്ള പിഴ ഒഴിവാക്കും
  • വിമാനം മുടങ്ങി : കുടുങ്ങി കിടന്നവരെ എത്തിച്ച് ഇത്തിഹാദ് റെയിൽ
  • ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം
  • വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി
  • സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു
  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine