ഭവന്‍സ് വാര്‍ഷിക ആഘോഷം : മണി ശങ്കര്‍ അയ്യര്‍ മുഖ്യ അതിഥി

January 29th, 2014

അബുദാബി : മുസ്സഫയിലെ ഭാരതീയ വിദ്യാ ഭവന്‍ സ്കൂളിന്റെ (ഭവന്‍സ്) നാലാം വാര്‍ഷിക ആഘോഷങ്ങള്‍ ജനുവരി 30 വ്യാഴാഴ്ച 4.30 ന് അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററില്‍ നടക്കും.

മുന്‍ മന്ത്രിയും എം. പി. യുമായ മണിശങ്കര്‍ അയ്യര്‍ മുഖ്യ അതിഥി ആയിരിക്കും.

വാര്‍ഷിക ആഘോഷങ്ങ ളുടെ ഭാഗമായുള്ള സാംസ്കാരിക സമ്മേളന ത്തിന് ശേഷം വിദ്യാര്‍ത്ഥി കളുടെ കലാ പരിപാടികള്‍ അരങ്ങേറും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെ. എം. സി. സി. മദ്ഹു റസൂല്‍ പ്രഭാഷണം

January 29th, 2014

അബുദാബി : മീലാദുന്നബി ആഘോഷ ങ്ങളുടെ ഭാഗമായി ഉദുമ മണ്ഡലം കെ എം സി സി യുടെ ആഭിമുഖ്യ ത്തില്‍ ‘മദുഹു റസൂല്‍’ പ്രഭാഷണ സദസ്സ് സംഘടിപ്പിക്കുന്നു.

ഫെബ്രുവരി 6 വ്യാഴാഴ്ച രാത്രി 8 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റെറില്‍ നടക്കുന്ന പരിപാടി യില്‍ പ്രഗത്ഭ വാഗ്മിയും ഖുര്‍ആന്‍ പണ്ഡിതനു മായ അബ്ദുല്‍ വഹാബ് റഹ്മാനി മുഖ്യ പ്രഭാഷണം നടത്തും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രവാസി കളുടെ പ്രശ്നങ്ങള്‍ പഠിച്ച് ഉചിതമായ തീരുമാനം എടുക്കും : ടി. പി. സീതാറാം

January 29th, 2014

tp-seetha-ram-indian-ambassador-to-uae
അബുദാബി : യു. എ. ഇ. യിലെ ഇന്ത്യ ക്കാരുടെ വിവിധ പ്രശ്‌ന ങ്ങള്‍ പരിഹരിക്കാന്‍ എംബസ്സി ഇടപെടും എന്ന് ഇന്ത്യന്‍ അംബാസിഡര്‍ ടി. പി. സീതാറാം. അബുദാബി യിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ യായ ഇന്ത്യന്‍ മീഡിയ അബുദാബിക്ക് നല്‍കിയ പ്രത്യേക അഭിമുഖ ത്തി ലാണ് അദ്ധേഹം ഇക്കാര്യം പറഞ്ഞത്.

വിവിധ മേഖലയില്‍ കഷ്ടത അനുഭവിക്കുന്ന, വഞ്ചിക്ക പ്പെടുന്ന ഇന്ത്യ ക്കാരുടെ പ്രശ്‌ന ങ്ങള്‍ കേള്‍ക്കാനായി 24 മണിക്കൂറും എംബസ്സി തയ്യാറാണ്. പലപ്പോഴും എംബസി യുടെ സേവന ങ്ങള്‍ ഉപയോഗ പ്പെടുത്താന്‍ ആളുകള്‍ തയ്യാറാവുന്നില്ല. നേരിട്ടുള്ള ആശയ വിനിമയ ത്തിലൂടെ കാര്യങ്ങള്‍ മനസ്സിലാക്കാനും പ്രായോഗിക തീരുമാനങ്ങള്‍ കൈ ക്കൊള്ളാനും സാധിക്കും.

എംബസിയുടെ ഔദ്യോഗിക സേവന വിവരങ്ങള്‍ ലഭ്യ മാകുന്ന വെബ്‌ സൈറ്റ് ഇന്ത്യ യിലെ പ്രാദേശിക ഭാഷ കളില്‍കൂടി ലഭ്യമാവുന്ന തര ത്തില്‍ ചിട്ടപ്പെടുത്തും. ഇത് ജന ങ്ങള്‍ക്ക് കൂടുതല്‍ എളുപ്പ ത്തില്‍ കാര്യങ്ങള്‍ മനസ്സി ലാകാന്‍ സഹായിക്കും.

കഷ്ടത അനുഭവി ക്കുന്നവര്‍ക്ക് നാട്ടിലേക്ക് തിരിച്ചു പോവുന്നതിനും അവശ്യ കാര്യങ്ങള്‍ക്കും ഉള്ള പണം എംബസി യുടെ വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നും അനുവദിക്കും. അബുദാബി യിലെ സ്‌കൂള്‍ വിഷയ ത്തിലും മീന തുറമുഖത്തെ ഇന്ത്യന്‍ മത്സ്യ ത്തൊഴിലാളികളുടെ പ്രശ്‌ന ത്തിലും യു. എ. ഇ. അധികാരികളുമായി ചര്‍ച്ച ചെയ്തു തീരു മാനങ്ങള്‍ എടുക്കും.

യു. എ. ഇ. യില്‍ നിന്ന് ഇന്ത്യ യിലേക്കുള്ള കപ്പല്‍ ഗതാഗത ത്തിന്റെ സാധ്യതകള്‍ പഠിച്ച് ഷിപ്പിംഗ് കമ്പനി കളുമായി സംസാരിച്ച് വേണ്ടതായ തീരുമാനങ്ങള്‍ എടുക്കും. പ്രവാസി കളുടെ പ്രശ്‌നങ്ങളില്‍ മാധ്യമ ങ്ങള്‍ക്ക് ചെലുത്താനാവുന്ന സ്വാധീനം വളരെ വലുതാണ് എന്നും ജനക്ഷേമ പരമായ പ്രവര്‍ത്തന ങ്ങള്‍ക്ക് എംബസി യുമായി നേരിട്ട് ആശയ വിനിമയം നടത്തി ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും പങ്കാളികളാവാം.

ഇന്ത്യന്‍ എംബസിയില്‍ സംഘടിപ്പിച്ച മുഖാമുഖ ത്തില്‍ അബുദാബി യിലെ വിവിധ മാധ്യമ ങ്ങളുടെ പ്രതിനിധികളും എംബസ്സി യിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ നമ്രത കുമാര്‍, പവന്‍ കെ. റായ്, ആനന്ദ് ബര്‍ദന്‍ എന്നിവരും പങ്കെടുത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സാന്ത്വന സ്പര്‍ശം ഫെബ്രുവരി ഏഴിന് നാദാപുരത്ത്

January 28th, 2014

അബുദാബി : ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് നിറ സാന്നിദ്ധ്യ മായ നാദാപുരം കെ. എം. സി. സി. യുടെ സാന്ത്വന സ്പര്‍ശം ഫെബ്രുവരി ഏഴിന് നടക്കും.

സൌജന്യ ചികിത്സക്ക് അര്‍ഹരായ ജാതിമത ഭേതമന്യേ, പാവപ്പെട്ട രോഗി കള്‍ക്ക് മരുന്ന് നല്‍കാനായി നാദാപുരത്ത് നിര്‍മ്മിക്കുന്ന ഫാര്‍മ്മസി യുടെ ശിലാ സ്ഥാപനം പത്മശ്രീ ഡോക്ടര്‍ ബി ആര്‍ ഷെട്ടി നിര്‍വ്വഹിക്കും എന്ന് അബുദാബി യില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ നാദാപുരം കെ. എം. സി. സി. ഭാരവാഹികള്‍ അറിയിച്ചു.

ശിഹാബ് തങ്ങള്‍ സ്മാരക ‘ബൈത്തു റഹ്മ’ പദ്ധതി പ്രകാരം നിര്‍മ്മിച്ച വീടു കളുടെ താക്കോല്‍ ദാനവും നാദാപുരത്ത് എല്‍ പി സ്കൂളിനു വേണ്ടി നിര്‍മ്മിച്ച സ്മാര്‍ട്ട് റൂമിന്റെ സമര്‍പ്പണവും സാന്ത്വന സ്പര്‍ശം പരിപാടിയില്‍ നടക്കും.

ഇതോട് അനുബന്ധിച്ച് നടക്കുന്ന സ്നേഹപുരം പരിപാടിയുടെ ലോഗോ പ്രകാശനവും നടന്നു. യൂണിവേഴ്സല്‍ ആശുപത്രി എം. ഡി., ഡോക്ടര്‍ ഷബീര്‍ നെല്ലിക്കോട് പി. എ.റഹിമാന് നല്‍കി കൊണ്ടാണ് പ്രകാശനം നിര്‍വ്വഹിച്ചത്‌.

കേരള ത്തിലെയും ഗള്‍ഫിലെയും മികച്ച മാധ്യമ പ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങാണ് സ്നേഹപുരം. വാര്‍ത്താ സമ്മേളന ത്തില്‍ എന്‍. കെ. അഷറഫ്, നാസര്‍ കുന്നത്ത്, ജാഫര്‍ തങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

‘പ്രിയപ്പെട്ട നബി’ കാമ്പയിന്‍ സംഘടിപ്പിച്ചു

January 28th, 2014

അബുദാബി : എമിരേറ്റ്സ് ഇന്ത്യാ ഫ്രെട്ടെര്‍ണിറ്റി ഫോറം നബിദിന പരിപാടി യുടെ ഭാഗ മായി സംഘടിപ്പിച്ച ‘പ്രിയപ്പെട്ട നബി’ എന്ന കാമ്പയി നില്‍ താജുദ്ധീന്‍, അഷ്‌റഫ്‌ മൌലവി എന്നിവര്‍ പ്രഭാഷണം നടത്തി. ടി. എം. ഹസ്സന്‍ അദ്ധ്യക്ഷത വഹിച്ചു. വാഹിദ് സ്വാഗതവും മുജീബ് റഹിമാന്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പാം ചെറുകഥാ മത്സരം 31ന്
Next »Next Page » സാന്ത്വന സ്പര്‍ശം ഫെബ്രുവരി ഏഴിന് നാദാപുരത്ത് »



  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine