ഹ്രസ്വ ചലചിത്ര മല്‍സരം വെള്ളിയാഴ്ച

March 6th, 2014

short-film-competition-epathram
അബുദാബി : കേരളാ സോഷ്യല്‍ സെന്ററിന്റെ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ മാര്‍ച്ച് 7 വെള്ളിയാഴ്ച നടക്കും.

ഉച്ചക്കു 2 മണി മുതല്‍ സെന്ററില്‍ വച്ച് നടത്തുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലി നോട് അനുബന്ധിച്ച് ലോക ഭാഷക ളിലെ തെഞ്ഞെടുത്ത മികച്ച ഹ്രസ്വ ചലച്ചിത്ര ങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിക്കും.

വൈകുന്നേരം ഏഴു മണി മുതല്‍ ഷോര്‍ട്ട് ഫിലിം മല്‍സരം നടക്കും. യു. എ. ഇ. യില്‍ നിര്‍മ്മിച്ച ഇരുപതോളം ഹ്രസ്വ സിനിമ കളാണ് മല്‍സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക.

നല്ല ചിത്രം, സംവിധായകന്‍, തിരക്കഥ, നല്ല നടന്‍, നടി, ബാല താരം, ചായാഗ്രഹണം, സംഗീതം, എഡിറ്റിംഗ് തുടങ്ങിയ വിവിധ വിഭാഗ ങ്ങള്‍ക്ക് പുരസ്കാരം സമ്മാനിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സൗജന്യ ‘വൈ – ഫൈ’യുമായി ഡു

March 6th, 2014

du-logo-epathram
ദുബായ് : ‘വൈ – ഫൈ യു. എ. ഇ’ പദ്ധതി യിലൂടെ പൊതു സ്ഥല ങ്ങളില്‍ സൗജന്യ വൈ ഫൈ സൗകര്യം നല്‍കുന്നതിന്റെ മുന്നോടിയായി അബുദാബി യിലും ദുബായി ലുമായി നൂറിലധികം കേന്ദ്രങ്ങളില്‍ ‘ഡു’ ഇന്റര്‍നെറ്റ് സൗകര്യം ഒരുക്കുന്നു.

ഡൗണ്‍ ടൗണ്‍ ദുബായിലെ മുഹമ്മദ് ബിന്‍ ബോലേവാര്‍ഡില്‍ ഡു നേരത്തെ തന്നെ സൗജന്യ വൈ ഫൈ സൗകര്യം ഒരുക്കിയിട്ടുണ്ട്. ബോലേവാര്‍ഡിലെ മൂന്നര കിലോ മീറ്റര്‍ പ്രദേശത്ത് ഈ സൗകര്യം ലഭ്യമാകുന്നുണ്ട്.

ക്രമേണ മറ്റു എമിറേറ്റുകളിലും വൈഫൈ സൗകര്യം വ്യാപകമാക്കുമെന്ന് ഡു അധികൃതര്‍ വ്യക്തമാക്കി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്ഥാനപതി യുടെ അധികാര പത്രം കൈമാറി

March 6th, 2014

tp-seetha-ram-indian-ambassador-to-uae
അബുദാബി : യു. എ. ഇ. യിലെ ഇന്ത്യന്‍ സ്ഥാനപതിയാ യി എത്തിയ ടി. പി. സീതാറാം, വൈസ് പ്രസിഡന്റും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മുമ്പാകെ അധികാര പത്രം സമര്‍പ്പിച്ചു.

അബുദാബി മുഷ്റിഫ് പാലസില്‍ നടന്ന ചടങ്ങില്‍ ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയു മായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഉപ പ്രധാന മന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രി യുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, സാസ്കാരിക യുവജന സാമൂഹിക ക്ഷേമ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറഖ് അല്‍ നഹ്യാന്‍, സഹ മന്ത്രി റീം അല്‍ ഹാഷിമി തുടങ്ങിയ വരും ഉന്നതെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വില്ലാ സ്കൂള്‍ : പ്രശ്‌ന പരിഹാര ത്തിന് വഴി തെളിഞ്ഞു

March 5th, 2014

abudabi-indian-islahi-islamic-school-closing-ePathram
അബുദാബി : തലസ്ഥാനത്തെ വില്ലാ സ്‌കൂളു കളുടെ അംഗീകാരം സംബന്ധിച്ച പ്രശ്‌ന പരിഹാര ത്തിന് വഴി തെളിഞ്ഞു.

കുട്ടികള്‍ക്ക് തുടര്‍ വിദ്യാഭ്യാസത്തിനുള്ള സാഹചര്യം ഉറപ്പു നല്‍കി ക്കൊണ്ട് അബുദാബി എജൂക്കേഷണല്‍ കൗണ്‍സിലിന്റെ ഭാഗത്ത് നിന്നും അറിയിപ്പ് ലഭിച്ച തായി ഇന്ത്യന്‍ ഇസ്ലാഹി ഇസ്ലാമിക് സ്‌കൂള്‍ മാനേജ്‌മെന്‍റ് അറിയിച്ചു.

പുതിയ വിദ്യാഭ്യാസ വര്‍ഷം മുതല്‍ മുഴുവന്‍ വിദ്യാര്‍ഥി കളെയും മറ്റൊരു സ്‌കൂളി ലേക്ക് മാറ്റും എന്ന ഉറപ്പ് നല്‍കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ സന്ദേശം ലഭിച്ചിരുന്നു. ഇതോടെ അബുദാബി ഇന്ത്യന്‍ ഇസ്ലാഹി ഇസ്ലാമിക് സ്‌കൂളി ലേയും ലിറ്റില്‍ ഫ്ലവര്‍ സ്‌കൂളി ലേയും രണ്ടായിരം കുട്ടികളുടെ പഠന കാര്യ ത്തില്‍ ഉ ണ്ടായിരുന്ന ആശങ്ക മാറി.

എന്നാല്‍ വില്ലാ സ്‌കൂളു കളിലെ അദ്ധ്യാപകരു ടെയും, മറ്റ് ജീവന ക്കാരുടേയും കാര്യ ത്തില്‍ യാതൊരു തര ത്തിലുള്ള തീരുമാന ങ്ങളും ഇതു വരെ ലഭിച്ചിട്ടില്ല.

തുടര്‍ന്നുള്ള തീരുമാനങ്ങളും വിവരങ്ങളും എല്ലാ രക്ഷിതാ ക്കളെയും ഇ – മെയില്‍ വഴിയും എസ്. എം. എസ്. വഴിയും അറിയിക്കുമെന്നും അഡെക് വ്യക്ത മാക്കിയിട്ടുണ്ട്.

പുതിയ അറിയിപ്പുകള്‍ കൃത്യമായി ലഭിക്കുന്ന തിനായി കുട്ടികളുടെ വിവരങ്ങളോടൊപ്പം നല്‍കിയ ഫോണ്‍ നമ്പരുകളും ഇ – മെയില്‍ വിലാസ ങ്ങളും തന്നെയാണ് തങ്ങള്‍ ഇപ്പോളും ഉപയോഗിക്കുന്നത് എന്ന് ഉറപ്പു വരുത്താനായി അഡെക് രക്ഷിതാക്കളോട് ആവശ്യ പ്പെട്ടിട്ടു ണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 02 61 50 381, 02 61 50 411 എന്നീ നമ്പരു കളില്‍ അബുദാബി എജുക്കേഷണല്‍ കൗണ്‍സിലുമായി ബന്ധ പ്പെടാം.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നേത്ര പരിശോധന ക്യാമ്പ്‌

March 4th, 2014

ദുബായ് : കൊടുങ്ങല്ലൂര്‍ മണ്ഡലം കെ. എം. സി. സി. യും ദേര ഐ കെയര്‍ ഒപ്ടിക്‌സും സംയുക്ത മായി സംഘടി പ്പിച്ച നേത്ര പരിശോധന ക്യാമ്പ്, ദുബായ് കെ. എം. സി. സി. പ്രസിഡന്റ് അന്‍വര്‍ നഹ ഉദ്ഘാടനം ചെയ്തു. പി. എ. ഹംസ ആദ്യക്ഷത വഹിച്ചു.

സൗജന്യ കണ്ണട യുടെ വിതരണം റേഡിയോ മി സി. എഫ്. ഓ സിറാജ് നിര്‍വഹിച്ചു. പ്രഥമ ടോക്കണ്‍ വിതരണം ജില്ലാ പ്രസിഡന്റ് ഉബൈദ് ചേറ്റുവ നിര്‍വഹിച്ചു. നാസര്‍ കുറ്റിച്ചിറ, സി. എച്ച്. നൂറുദ്ദീന്‍, മുഹമ്മദ് വെട്ടുകാട്, കെ. എസ്. ഷാനവാസ്, അഷ്‌റഫ് കൊടുങ്ങല്ലൂര്‍ എന്നിവര്‍ ആശംസ നേര്‍ന്നു. അബ്ദുല്‍ സത്താര്‍ മാമ്പ്ര സ്വാഗതവും സലാം മാമ്പ്ര നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പാചക മല്‍സരം : പങ്കാളികളുടെ ബാഹുല്യം കൊണ്ട് ശ്രദ്ധേയമായി
Next »Next Page » വില്ലാ സ്കൂള്‍ : പ്രശ്‌ന പരിഹാര ത്തിന് വഴി തെളിഞ്ഞു »



  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine