കല യുവജനോത്സവം ഏപ്രില്‍ 24 മുതല്‍

April 13th, 2014

kala-abudhabi-logo-epathram അബുദാബി : യു.എ.ഇ. തലത്തില്‍ സംഘടി പ്പിക്കുന്ന കല യുവജനോത്സവം 2014 ഏപ്രില്‍ 24, 25, 26 തീയതി കളില്‍ അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ നടക്കും

ഭരത നാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, ഫോക്ക് ഡാന്‍സ്, ശാസ്ത്രീയ സംഗീതം, കവിതാ പാരായണം തുടങ്ങി പന്ത്രണ്ടോളം വിഭാഗ ങ്ങളില്‍ ആയിട്ടാണ് മത്സരങ്ങള്‍ നടക്കുക.

യുവജനോത്സവ ത്തിനു വിധികര്‍ത്താ ക്കളായി എത്തുന്നത് കലാമണ്ഡലം അംബികയും കലാമണ്ഡലം രാജലക്ഷ്മി യും ആയിരിക്കും.

യുവജനോത്സവ മത്സര ങ്ങള്‍ക്കായുള്ള അപേക്ഷാ ഫോറം ​ഇന്ത്യാ സോഷ്യല്‍ സെന്റര്‍, കേരളാ സോഷ്യല്‍ സെന്റര്‍, മലയാളി സമാജം എന്നിവിട ങ്ങളില്‍ ലഭിക്കും.

മത്സര പരിപാടി കളെക്കുറിച്ചുള്ള കൂടുതല്‍ വിവര ങ്ങള്‍ക്കായി കലാ വിഭാഗം സെക്രട്ടറി ബഷീര്‍. കെ. വി 050 27 37 406, വനിതാ വിഭാഗം ​കണ്‍വീനര്‍ സാജിദാ മെഹബൂബ് 055 32 51 346 എന്നിവരുമായി ബന്ധപ്പെടുക.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വിവരാവകാശ നിയമം : ഓണ്‍ലൈനില്‍ അപേക്ഷാ ഫീസ് അടയ്ക്കാം

April 11th, 2014

അബുദാബി : വിവരാവകാശ നിയമ പ്രകാരം പ്രവാസി കള്‍ക്ക് വിവരങ്ങള്‍ ശേഖരിക്കുന്ന തിന് ഓണ്‍ലൈനില്‍ അപേക്ഷാ ഫീസ് അടയ്ക്കാന്‍ അവസരം.

ഓണ്‍ലൈനില്‍ ഫീസ് അടയ്ക്കുന്ന തിനുള്ള ഇലക്ട്രോണിക് ഇന്ത്യന്‍ പോസ്റ്റല്‍ ഓര്‍ഡര്‍ (ഇ. ഐ. പി. ഒ) സംവിധാനം പ്രവാസി കള്‍ക്കും ഉപയോഗ പ്പെടുത്താം എന്ന്‍ ഇന്ത്യന്‍ എംബസ്സി അറിയിച്ചു.

അപേക്ഷ സമര്‍പ്പി ക്കുമ്പോള്‍ തുക അടച്ചതിന് തെളി വായി ഇ. ഐ. പി. ഒ. യുടെ പ്രിന്റ്ഔട്ട് കൂടെ വെക്കണം.

ഓണ്‍ലൈന്‍ വഴി യാണ് അപേക്ഷ നല്‍കുന്നത് എങ്കി ല്‍ ഇ. ഐ. പി. ഒ. അറ്റാച്ച് ചെയ്താല്‍ മതി. ഇ. ഐ. പി ഓര്‍ഡറു കള്‍ക്കായി ഇന്ത്യന്‍ തപാല്‍ വകുപ്പിന്റെ വെബ്‌ സൈറ്റില്‍ ഫീസ് അടക്കാം. കൂടാതെ ഇ – പോസ്റ്റ് ഓഫീസ് വെബ് സൈറ്റ് വഴിയും ഇതിനുള്ള സൗകര്യം ഉണ്ട്.

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി ഫീസ് അടയ്ക്കാം. ഇ. ഐ. പി. ഒ. ഓണ്‍ ലൈന്‍ ആയി വാങ്ങുന്ന തിന് മാത്രമാണ് ഇതെന്നും മറ്റ് നടപടി കള്‍ വിവരാ വകാശ നിയമ പ്രകാരം ചെയ്യണം എന്നും ഇന്ത്യന്‍ എംബസ്സി വൃത്തങ്ങള്‍ അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഭാരവാഹികള്‍

April 10th, 2014

അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ പ്രഥമ മാനേജിംഗ് കമ്മറ്റി യോഗം സെന്റര്‍ ഓഡിറ്റോറിയ ത്തില്‍ നടന്നു. ഈ യോഗ ത്തില്‍ വെച്ച് സെന്റര്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു.

ഡോക്ടര്‍.അബ്ദുറഹ്മാര്‍ മൗലവി ഒളവട്ടൂര്‍, കെ. കെ. ഹംസക്കുട്ടി (വൈസ് പ്രസിഡണ്ടുമാര്‍), സയിദ് അബ്ദുറഹ്മാന്‍ തങ്ങള്‍ (അഡ്മിന്‍ സെക്രട്ടറി), വി. എം. ഉസ്മാന്‍ ഹാജി (മതകാര്യ സെക്രട്ടറി), പി. കെ. അഹമ്മദ് (സാംസ്‌കാരിക വിഭാഗം സെക്രട്ടറി), ഹാഫിസ് മുഹമ്മദ് (റിലീഫ് സെക്രട്ടറി), ടി. കെ. അബ്ദുള്‍ സലാം, (വിദ്യാഭ്യാസ വിഭാഗം സെക്രട്ടറി), സാബിര്‍ മാട്ടൂല്‍ (പബ്ളിക് റിലേഷന്‍സ് സെക്രട്ടറി) എന്നിവരെ ചുമതല പ്പെടുത്തി.

പ്രസിഡന്റ് പി. ബാവഹാജി സത്യവാചകം ചൊല്ലി ക്കൊടുത്തു. ജനറല്‍ സെക്രട്ടറി കരപ്പാത്ത് ഉസ്മാന്‍ സ്വാഗതവും,ട്രഷറര്‍ ശുക്കൂറലി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സീതി സാഹിബ് അനുസ്മരണം : പി. എ. സാദിഖലി പങ്കെടുക്കും

April 10th, 2014

ദുബായ് : മുസ്ലിം നവോത്ഥാന നായകനും മുന്‍ നിയമസഭാ സ്പീക്കറും മുസ്ലിം ലീഗ് നേതാവു മായിരുന്ന സീതി സാഹിബിന്റെ അനുസ്മരണ സമ്മേളനം ഏപ്രില്‍ 17 വ്യാഴാഴ്ച വൈകുന്നേരം അല്‍ ബറാഹ കെ. എം. സി. സി. യില്‍ നടക്കും.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പി. എം.സാദിഖലി അടക്കം പ്രമുഖ നേതാക്കള്‍ സംബന്ധിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രതിരോധം ചികില്‍സയേക്കാള്‍ പ്രധാനം : ഡോ. ലീനസ് പോള്‍

April 9th, 2014

ദോഹ : രോഗം പ്രതിരോധിക്കുക എന്നതാണ് രോഗം വന്ന ശേഷം ചികില്‍സിക്കുന്ന തിനേക്കാള്‍ പ്രധാനം എന്നും സമൂഹ ത്തിന്റെ സമഗ്രമായ ആരോഗ്യ ബോധവല്‍ക്കരണ ത്തിന്റെ പ്രസക്തി അനുദിനം വര്‍ദ്ധിക്കുകയാണ് എന്നും നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററിലെ ഡോ. ലീനസ് പോള്‍ അഭിപ്രായപ്പെട്ടു.

മീഡിയ പ്ളസ്, ആന്റി സ്‌മോക്കിംഗ് സൊസൈറ്റി, നസീം അല്‍ റബീഹ് എന്നിവ യുടെ സംയുക്ത ആഭിമുഖ്യ ത്തില്‍ ലോകാരോഗ്യ ദിന ആചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി ഉല്‍ഘാടനം ചെയ്യുക യായിരുന്നു ഡോ. ലീനസ് പോള്‍.

മനുഷ്യരുടെ അശാസ്ത്രീയമായ ജീവിത ശൈലിയും സ്വഭാവവും നിരവധി രോഗ ങ്ങളുടെ വ്യാപനത്തിന് കാരണം ആകുന്നു ണ്ടെന്നും സമൂഹത്തിന്റെ എല്ലാ തട്ടുകളിലുമുള്ള ബോധവല്‍ക്കരണ പരിപാടി കളിലൂടെ വലിയ മാറ്റം സാധ്യമാകുമെന്നും ഡോ. ലീനസ് പോള്‍ പറഞ്ഞു.

ലോകാരോഗ്യ സംഘടന യുടെ സ്ഥാപക ദിന മായ ഏപ്രില്‍ 7 ആണ് ലോകമെമ്പാടും ലോകാരോഗ്യ ദിനമായി ആചരിക്കുന്നത്.

ഓരോ വര്‍ഷവും സുപ്രധാനമായ ഓരോ പ്രമേയ ങ്ങളാണ് ലോകാരോഗ്യ ദിനം ചര്‍ച്ചക്ക് വെക്കുന്നത്. കൊതുകുകളും മറ്റു പ്രാണികളും പരത്തുന്ന രോഗങ്ങള്‍ (വെക്ടര്‍ ബോണ്‍ ഡിസീസസ്) എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.

ചെറിയ ദംശനം വലിയ ഭീഷണി എന്ന ശ്രദ്ധേയമായ മുദ്രാവാക്യ ത്തിലൂന്നിയ ബോധവല്‍ക്കരണ പരിപാടി കളാണ് ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനത്തെ സവിശേഷമാക്കുന്നത്.

പ്രമുഖ മാനസിക രോഗ വിദഗ്ദന്‍ ഡോ. അനീസ് അലിയും യോഗ ത്തില്‍ സംസാരിച്ചു. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. ഡോ. എം. പി. ഷാഫി ഹാജി, അബ്രഹാം കൊലമന, മുഹമ്മദ് ആരിഫ്, ഇഖ്ബാല്‍, അബ്ദുല്ല, മുഹമ്മദ് കോയ എന്നിവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പയ്യന്നൂര്‍ സൗഹൃദവേദി പുതിയ കമ്മിറ്റി
Next »Next Page » സീതി സാഹിബ് അനുസ്മരണം : പി. എ. സാദിഖലി പങ്കെടുക്കും »



  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ
  • ഒമ്പതാമത് അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine