സേവന മികവിന് മലയാളികളെ ആദരിച്ചു

January 23rd, 2014

siraj-payyoli-winner-of-police-award-ePathram
അബുദാബി : ഇമിഗ്രേഷൻ വിഭാഗത്തിലെ മലയാളി ജീവന ക്കാരായ സിറാജ് പയ്യോളി, മുഹമ്മദ്‌ ബീരാൻ പുതുപ്പറമ്പ എന്നിവരെ മികച്ച സേവന ത്തിന് ആദരിച്ചു.

beeran-puthuparamb-winner-of-abudhabi-police-ePathram
പോലീസ് ഓഫീസേഴ്സ് ക്ലബ്ബിൽ വെച്ചു നടന്ന പരിപാടിയിൽ കേണൽ സാലെം അലി അൽ ഖതെമി അൽ സാബി രണ്ടു പേർക്കും ഷീൽഡുകൾ സമ്മാനിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിമന്‍സ് കോളജ് അലൂംനെ പുതുവത്സരാഘോഷം

January 22nd, 2014

akwca-ladies-association-ePathram
അബുദാബി : ഓള്‍ കേരള വിമന്‍സ് കോളജ് അലൂംനെ ക്രിസ്മസ് പുതുവത്സര ആഘോഷം ഇന്ത്യാ സോഷ്യല്‍ സെന്റര്‍ ഓഡിറ്റോറിയ ത്തില്‍ നടന്നു.

യു എ ഇ എക്സ്ചേഞ്ച് സെന്റര്‍ ഓപ്പറേഷന്‍ മാനേജര്‍ എലിസബത്ത് ബെറ്റി ഉദ്ഘാടനം ചെയ്തു.

അലൂംനെ പ്രസിഡന്റ് ഹെലന്‍ നെല്‍സണ്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഐ. എസ്. സി. പ്രസിഡന്റ് തോമസ് ജോണ്‍, കെ. എസ്. സി. പ്രസിഡന്റ് എം. യു. വാസു, ജനറല്‍ സെക്രട്ടറി ബി. ജയകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കുട്ടികള്‍ക്കുള്ള മെറിറ്റ് അവാര്‍ഡ് വിതരണവും വിവിധ കലാ സാംസ്കാരിക പരിപാടികളും നടന്നു. അലൂംനെ ജനറല്‍ സെക്രട്ടറി ഷീലാ മേനോന്‍, ജോയിന്റ് സെക്രട്ടറി ഷൈല സമദ് എന്നിവര്‍ നേതൃത്വം നല്‍കി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പെപ്പര്‍മില്‍ രണ്ടാമത് ശാഖ ഈസ്റ്റേണ്‍ മാംഗ്രൂവ്സില്‍

January 22nd, 2014

yousuf-ali-peppermill-opening-ePathram
അബുദാബി : ടേബിള്‍സ് ഫുഡ് കമ്പനി യുടെ പെപ്പര്‍മില്‍ റെസ്റ്റൊറന്റ് അബുദാബി സലാം സ്ട്രീറ്റിലെ ഈസ്റ്റേണ്‍ മാംഗ്രോവ്സ് റിസോര്‍ട്ടില്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു.

പത്മശ്രീ എം. എ. യൂസഫലി ഉല്‍ഘാടനം ചെയ്തു. ലുലു എക്സ്ചേഞ്ച് സി. ഇ. ഓ. അദീബ് അഹ്മദ്, ബര്‍ജീല്‍ ആശുപത്രി എം. ഡി. ഡോ. ഷംസീര്‍ വയലില്‍, ടേബിള്‍സ് ഫുഡ് കമ്പനി സി. ഇ. ഓ. ഷഫീന യൂസഫലി തുടങ്ങിയവ ര്‍ സന്നിഹിത രായിരുന്നു.

പെപ്പര്‍മില്‍ റെസ്റ്റൊറന്റ് അബുദാബി യില്‍ ഇതു രണ്ടാമത്തെ ശാഖയാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലോക ഫ്യൂച്ചര്‍ എനര്‍ജി സമ്മേളനം അബുദാബിയില്‍

January 20th, 2014

world-future-energy-summit-2014-epathram

അബുദാബി : മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ലോക ഫ്യൂച്ചര്‍ എനര്‍ജി സമ്മേളനവും പ്രദര്‍ശന വും തിങ്കളാഴ്ച മുതല്‍ അബുദാബി യില്‍ ആരംഭിച്ചു. അബുദാബി നാഷനല്‍ എക്സി ബിഷന്‍ സെന്ററില്‍ (അഡ്നെക്) നടക്കുന്ന എക്സിബിഷനില്‍ ഊര്‍ജ്ജ, ജല, പരിസ്ഥിതി, കൃഷി എന്നിവ ഉള്‍പ്പെടെ ആരോഗ്യ സുരക്ഷാ വിഷയ ങ്ങളും ചര്‍ച്ച ചെയ്യും.

‘അബുദാബി വിഷന്‍ 2030’ ന്റെ ഭാഗ മായാണ് പുതുമയാര്‍ന്ന രീതിയില്‍ പ്രദര്‍ശനം ഒരുക്കുന്നത്. വാര്‍ഷിക ഊര്‍ജ്ജ ഉല്‍പാദനം, സ്ഥിതി വിവര ക്കണക്കു കള്‍ക്കൊപ്പം പാഴ്ചെലവു കള്‍ സംബന്ധിച്ചുള്ള കണക്കു കളും ഇതോട് അനുബന്ധിച്ചു പ്രസിദ്ധീകരിക്കും.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ഗതാഗത ക്കുരുക്ക് നിയന്ത്രിക്കാന്‍ ബസ്സില്‍ സൗജന്യ യാത്ര

January 19th, 2014

traffic-block-ePathram
അബുദാബി : സമഗ്രവും സുസ്ഥിരവുമായ ബസ് സര്‍വീസ് എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്ന തിന്നായി അബുദാബി ഗതാഗത വിഭാഗം ‘പാര്‍ക് ആന്‍ഡ് റൈഡ്’ സര്‍വീസ് ആരംഭിക്കുന്നു. നഗര ത്തില്‍ അനുഭവ പ്പെടുന്ന ഗതാ ഗത ക്കുരുക്ക് നിയന്ത്രി ക്കാന്‍ ബസില്‍ സൗജന്യ യാത്രയും അബുദാബി ട്രാന്‍സ്‌പോര്‍ട്ട് ഒരുക്കുന്നു.

ലോകോത്തര നില വാരമുള്ള ബസ് സര്‍വീസ് എന്ന ലക്ഷ്യ ത്തിനായി സര്‍ഫസ് ട്രാന്‍സ്‌പോര്‍ട്ട് മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കും. വൈ – ഫൈ ഉള്‍പ്പെടെയുള്ള വാര്‍ത്താ വിനിമയ ഉപാധികള്‍ ഉള്‍ക്കൊള്ളിച്ചാണ് ബസ് സര്‍വീസ്.

സായിദ് സ്‌പോട്‌സ് സിറ്റി യില്‍ എത്തുന്ന കാറുകള്‍ അവിടെ പാര്‍ക്ക് ചെയ്ത്, ബസ്സില്‍ സൗജന്യ മായി നഗര ത്തില്‍ എവിടേയും സഞ്ചരി ക്കാന്‍ സാധിക്കും. ഇതിനായി സായിദ് സ്‌പോട്‌സ് സിറ്റി യില്‍ 600 പാക്കിംഗ് ബേ കള്‍ നിര്‍മിച്ചിട്ടുണ്ട്. ബേയില്‍ വാഹനം നിര്‍ത്തുന്ന വര്‍ക്ക് പാര്‍ക്കിംഗും സൗജന്യം ആയിരിക്കും.

പാര്‍ക്കിംഗി നൊപ്പം ലഭിക്കുന്ന ടിക്കറ്റ് ഉപയോഗിച്ച് ദിവസം മുഴുവന്‍ യാത്ര ചെയ്യാം. തിരക്കേറിയ സമയത്ത് 15 മിനുട്ട് ഇടവിട്ടും മറ്റ് സമയ ങ്ങളില്‍ 30 മിനുട്ട് ഇടവിട്ടും ഇവിടെ നിന്നും നഗര ത്തിന്റെ വിവിധ ഭാഗ ങ്ങളിലേക്ക് ബസ് സര്‍വീസുണ്ടാവും.

വെള്ളി, ശനി ഒഴികെയുള്ള ദിവസ ങ്ങളില്‍ രാവിലെ ആറു മുതല്‍ രാത്രി എട്ടു വരെ യാണ് സര്‍വീസുണ്ടായിരിക്കുക.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഷോര്‍ട്ട് ഫിലിം മല്‍സരം
Next »Next Page » ലോക ഫ്യൂച്ചര്‍ എനര്‍ജി സമ്മേളനം അബുദാബിയില്‍ »



  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine