അബുദാബി : പുതിയ ഇന്ത്യന്‍ സ്ഥാനപതി യായി മലയാളി യായ ടി. പി. സീതാറാം തിങ്കളാഴ്ച ചുമതല യേല്‍ക്കും. സ്ഥലം മാറിപ്പോയ എം. കെ. ലോകേഷിനു പകര മായാണ് മൌറീഷ്യ സില്‍ സേവനം അനുഷ്ഠി ച്ചിരുന്ന ടി. പി. സീതാറാം യു. എ. ഇ. യിലേക്ക് എത്തുന്നത്.
അബുദാബി യിലെ ഇന്ത്യന്‍ എംബസ്സി യില്‍ തിങ്കളാഴ്ച രാവിലെ നടക്കുന്ന ചടങ്ങി ലാണ് ചുമതല യേല്‍ക്കുക.
ടി. പി. സീതാറാം 1980 ലാണ് ഇന്ത്യന്‍ വിദേശ കാര്യ സര്‍വീസില്‍ ചേര്‍ന്നത്. ജനീവ, ബാങ്കോക്ക്, ഹോംകോംഗ്, ബീജിംഗ്, കേപ്ടൌണ്‍ എന്നിവിട ങ്ങളിലെ ഇന്ത്യന്‍ നയ തന്ത്ര കാര്യാലയ ങ്ങളില്‍ പ്രവര്‍ത്തി ച്ചിരുന്നു. കെ ആര്‍ നാരായണന്‍ ഇന്ത്യന്‍ പ്രസിഡന്റ് ആയിരി ക്കുമ്പോള്‍ അദ്ദേഹ ത്തിന്റെ പ്രസ് സെക്രട്ടറി യായും ഡല്‍ഹി യില്‍ ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിലും പ്രവര്‍ത്തിച്ചിരുന്നു.