അനുശോചനം രേഖപ്പെടുത്തി

April 4th, 2014

ദുബായ്: പ്രശസ്ത സാഹിത്യ കാരനും ഗ്രന്ഥകാരനു മായ പുതൂര്‍ ഉണ്ണി കൃഷ്ണന്റെ നിര്യാണത്തിൽ ദുബായ് വായനക്കൂട്ടം അനുശോചനം രേഖപ്പെടുത്തി.

വായനക്കൂട്ടം പ്രസിഡന്റ് അഡ്വ. ജയരാജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. നാസർ പരദേശി, അബ്ദുള്ള കുട്ടി ചേറ്റുവ, ഡെന്നീസ്, ഡോ. നജീബ് മുഹമ്മദ് ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു.

വായനക്കൂട്ടം സെക്രട്ടറി ഒ. എസ്. എ. റഷീദ് സ്വാഗതവും രാജൻ കൊളാവിപ്പാലം നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അബുദാബിയില്‍ പുതിയ ഒന്‍പത് ബസ്സു റൂട്ടുകള്‍

April 3rd, 2014

abudhabi-public-transport-bus-ePathram അബുദാബി : പൊതു ഗതാഗത മേഖലയുടെ വികസന പ്രവര്‍ ത്തനങ്ങളുടെ ഭാഗമായി തലസ്ഥാന ത്ത് പുതിയ ഒന്‍പത് ബസ്സുകള്‍ കൂടി സര്‍വീസ് ആരംഭിക്കും.

അബുദാബി സിറ്റിയില്‍ നിന്നും ഡല്‍മാ മാള്‍, മുഹമ്മദ് ബിന്‍ സായിദ് സിറ്റി, ഐക്കാഡ് സിറ്റി, അബുദാബി യൂണിവേഴ്‌സിറ്റി, മസ്ദാര്‍ സിറ്റി, ഷാലില്ലാഹ് ഈസ്റ്റ്, അല്‍ഫല അല്‍ ജദീദ, അല്‍ വത്ബ സൂഖ് എന്നിവിടങ്ങളി ലേക്കാണ് പുതിയ ബസ് സര്‍വീസുകള്‍.

അതോടൊപ്പം നിലവിലുള്ള 26 റൂട്ടുകളിലും മാറ്റങ്ങള്‍ വരുത്തി യിട്ടുണ്ട്. മുന്‍പ് 116 നമ്പര്‍ ബസ്സ് പോയിരുന്ന റൂട്ടു കളിലേക്ക് ഇനി മുതല്‍ 102, 115 നമ്പര്‍ ബസ്സുകളാണ് സേവനം നടത്തുക.

നമ്പര്‍ 150 നു പകരം 155, 210, 404, 405, 406 എന്നീ നമ്പറുകള്‍ സേവനം നടത്തും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പുതിയ അധ്യയന വര്‍ഷത്തിനു തുടക്കമായി

April 2nd, 2014

അബുദാബി : യു. എ. ഇ. യിലെ ഇന്ത്യന്‍ സ്കൂളു കളില്‍ പുതിയ അധ്യയന വര്‍ഷ ത്തിനു ഏപ്രില്‍ ഒന്നിനു തുടക്ക മായി.

പുത്തൻ വസ്ത്ര ങ്ങളും പുസ്തക ങ്ങളുമായി സ്കൂളു കളിൽ എത്തിയ കുരുന്നുകൾ ആവേശ ത്തിലാണ്.

നാട്ടിലേതിനേക്കാള്‍ രണ്ട് മാസം മുമ്പാണ് ഗള്‍ഫില്‍ അധ്യയന വര്‍ഷം തുടങ്ങുന്നത്. സി. ബി. എസ്. ഇ, കേരള സിലബസ് സ്കൂളുകളും ഇതില്‍ പ്പെടുന്നു. ഏകദേശം രണ്ടു ലക്ഷ ത്തോളം വിദ്യാര്‍ത്ഥി കളാണ് ഈ വര്‍ഷം സ്കൂളു കളില്‍ എത്തി യിരിക്കുന്നത്.
.
വാര്‍ഷിക പരീക്ഷ കഴിഞ്ഞ് മാര്‍ച്ച് 19 നാണ് സ്കൂളുകള്‍ അടച്ചത്. ഏപ്രില്‍ ഒന്നിന് ആരംഭിച്ച ക്ളാസ്സുകള്‍, ഫസ്റ്റ് ടേം പരീക്ഷ കഴിഞ്ഞു ചൂട് ശക്ത മാവുന്ന ജൂണ്‍ അവസാന വാരം അടക്കു കയും ചെയ്യും.

ഇതിനിടെ അബുദാബി യിൽ വില്ലാ സ്കൂളു കളുടെ പ്രവർത്തനം നിരോധിച്ച തിനാൽ നിരവധി കുട്ടികൾ ഗൾഫ്‌ ജീവിതം അവസാനി പ്പിച്ചു നാട്ടിലേക്കു പോയിരുന്നു.

അടച്ചു പൂട്ടിയ വില്ലാ സ്കൂളു കൾക്ക് പ്രവർത്തി ക്കാൻ അബുദാബി എജ്യൂക്കേഷൻ കൌണ്‍സിൽ മുസ്സഫ യിൽ പുതിയ സ്കൂൾ അനുവദിച്ചത് ഏറെ പേർക്ക് ആശ്വാസം നൽകി യിട്ടുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബാച്ച് ചാവക്കാട് ‘സ്നേഹ സംഗമം’

April 1st, 2014

batch-chavakkad-logo-ePathram
അബുദാബി ​: ​ഗുരുവായൂര്‍ മണ്ഡലം പ്രവാസി കൂട്ടായ്മ ‘ബാച്ച് ചാവക്കാട്’ സ്നേഹ സംഗമം സംഘടിപ്പിക്കുന്നു.

ഏപ്രില്‍ 4 വെള്ളിയാഴ്ച്ച ഉച്ചക്ക് ​12​ മണി മുതല്‍ അബുദാബി എയര്‍പോര്‍ട്ട് റോഡിലെ കെ. എഫ്. സി. ക്കു സമീപ മുള്ള പാര്‍ക്കില്‍ ഒരുക്കുന്ന സ്നേഹ സംഗമത്തില്‍ ബാച്ച് അംഗ ങ്ങളു ടേയും കുട്ടി കളുടേയും കലാ കായിക വിനോദ വിജ്ഞാന പരിപാടികളും വിവിധ മല്‍സര ങ്ങളും ഉണ്ടാവും. സ്നേഹ സംഗമ ത്തിലേക്ക് ഗുരുവായൂര്‍ മണ്ഡലം നിവാസി ​കളായ യു. എ. ഇ. യിലെ പ്രവാസി സുഹൃത്തുക്കളെ ക്ഷണിക്കുന്നു എന്നു സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് : എം. കെ. ഷറഫുദ്ദീന്‍ 050 570 52 91,

ബഷീര്‍ കുറുപ്പത്ത് 050 68 26 746.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഏപ്രില്‍ നാലിന്‌ ‘കളിവീട്’

April 1st, 2014

അബുദാബി : യുവ കലാ സാഹിതി അബുദാബി ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ കുട്ടി കള്‍ക്കായി കളിവീട് ഏപ്രില്‍ 4 വെള്ളി യാഴ്ച അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ നടക്കും.

മലയാള ഭാഷയെ കുട്ടികള്‍ക്ക് പരിചയ പ്പെടുത്താനായി നടത്തുന്ന പരിപാടി യില്‍ ചിത്ര രചന, ക്വിസ്, നാടന്‍ പാട്ട്, അഭിനയം തുടങ്ങിയവ കോര്‍ത്തിണക്കി സണ്‍ഡേ തിയ്യറ്റര്‍ ഡയറക്ടറും പ്രമുഖ നാടക സംവിധായ കനുമായ ഗോപി കുറ്റിക്കോല്‍ ക്യാമ്പ് നയിക്കും. 5 വയസ്സ് മുതല്‍ 15 വയസ്സ് വരെ പ്രായ മുള്ള കുട്ടി കള്‍ക്കാണ് ക്യാമ്പ്.

ഉച്ചയ്ക്ക് ഒന്നു മുതല്‍ വൈകിട്ട് ഏഴ് വരെ നടക്കുന്ന പരിപാടി യില്‍ ഏപ്രില്‍ രണ്ടിനു മുന്‍പ് രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ നൂറ് കുട്ടി കള്‍ക്കാണ് പ്രവേശനം ലഭിക്കുക.

രജിസ്‌ട്രേഷന്‍ ഫോമുകള്‍ കേരളാ സോഷ്യല്‍ സെന്റ റില്‍ ലഭ്യമാണ്.

വിവരങ്ങള്‍ക്ക് 055 81 47 180, 050 79 11 681.

- pma

അഭിപ്രായം എഴുതുക »


« Previous Page« Previous « ക്രിക്കറ്റ് മല്‍സരം ശ്രദ്ധേയമായി
Next »Next Page » ബാച്ച് ചാവക്കാട് ‘സ്നേഹ സംഗമം’ »



  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി
  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ
  • ഒമ്പതാമത് അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine