അബുദാബി : പൊതു ഗതാഗത സംവിധാനത്തിന് കീഴിലെ ബസ്സുകളില്‍ കോയിനുകള്‍ ഇട്ട് യാത്ര ചെയ്യുന്നതിന് പകരം ബസ് യാത്ര ക്കാര്‍ക്ക് കാര്‍ഡ് സംവിധാനം നിലവില്‍ വരുന്നു. ഇത് പുതിയ വര്‍ഷം മുതല്‍ നടപ്പില്‍ വരുത്തും എന്നു അബുദാബി ഗതാഗത വിഭാഗം അറിയിച്ചു.
അബുദാബി യിലെയും അല്‍ഐനി ലെയും പ്രധാന മാളു കളിലും ബസ് ടെര്‍മിനലു കളിലും പുതിയ ബസ് കാര്‍ഡുകള്‍ വാങ്ങാനും റീച്ചാര്‍ജ് ചെയ്യാനുമുള്ള സൌകര്യങ്ങള്‍ ഒരുക്കും.
കാര്‍ഡ് ഉപയോഗിക്കേണ്ട യന്ത്ര സംവിധാനം സ്റ്റോപ്പു കളിലാണ് ഉണ്ടാവുക. കയറുമ്പോഴും ഇറങ്ങു മ്പോഴും കാര്‍ഡ് യന്ത്ര സംവിധാന ത്തില്‍ പ്രവര്‍ത്തിപ്പിക്കണം. ഇറങ്ങുമ്പോള്‍ കാര്‍ഡില്‍ ബാക്കിയാവുന്ന തുക യെക്കുറിച്ചും കൃത്യമായ കണക്ക് ലഭിക്കും. ഇന്റര്‍ സിറ്റി ബസ്സുകളില്‍ താത്കാലിക കാര്‍ഡുകള്‍ വാങ്ങുന്നതിനും റീച്ചാര്‍ജ് ചെയ്യുന്നതിനുമുള്ള സംവിധാനം ഏര്‍പ്പെടുത്തും.
കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ അബുദാബി യിലെ ബസ്സുകളില്‍ കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ വേണ്ടി മെഷീനുകള്‍ സ്ഥാപിച്ചിരുന്നു എങ്കിലും ഇതു വരെ പ്രവര്‍ത്തന സജ്ജമാ യിട്ടില്ലായിരുന്നു.