അബുദാബി : മലപ്പുറം ജില്ലയിലെ അര്‍ഹരായ 500 അമ്മ മാരെ സഹായി ക്കാനായി അബുദാബി – മലപ്പുറം ജില്ലാ കെ. എം. സി. സി. അമ്മയ്‌ക്കൊരുമ്മ പദ്ധതി ആവിഷ്കരിക്കുന്നു.
സാമ്പത്തിക പ്രയാസം മൂലം ബുദ്ധി മുട്ടുന്നവരും വാര്‍ദ്ധക്യ ത്തില്‍ പരിചരി ക്കുവാന്‍ ആരു മില്ലാതെ കഷ്ട പ്പെടുകയും അവശത അനുഭ വിക്കുന്ന വരുമായ അഞ്ഞൂറോളം അമ്മമാരെ സഹായി ക്കാനായി അമ്മയ്‌ക്കൊരുമ്മ – അബല യോട് ആദരവോടെ എന്ന പദ്ധതിക്കു വേണ്ടി 30 ലക്ഷം രൂപ സമാഹരിച്ച് ഫെബ്രുവരി രണ്ടാം വാര ത്തില്‍ വിതരണം ചെയ്യും എന്ന് അബുദാബി യിലെ മലപ്പുറം ജില്ലാ കെ. എം. സി. സി. ഭാരവാഹികള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.
അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് പി. ബാവാ ഹാജി, ഏറനാട് എം. എല്‍. എ., പി. കെ. ബഷീര്‍, ശുക്കൂര്‍ അലി കല്ലുങ്ങല്‍, മൊയ്തു എടയൂര്‍, അസീസ് കാളിയാടന്‍ തുടങ്ങീ മലപ്പുറം ജില്ലാ കെ. എം. സി. സി. യുടെ മറ്റു ഭാര വാഹികളും സംബന്ധിച്ചു.