ഷാര്‍ജ : ‘മലയാള നാട്’ യു. എ. ഇ. ചാപ്റ്റര്‍ ‘ഗ്രാമിക’ എന്നപേരില്‍ മൂന്നാം വാര്‍ഷിക ആഘോഷം നവംബര്‍ 29 വെള്ളിയാഴ്ച കാലത്ത് 9 മണി മുതല്‍ വൈകീട്ട് 5 മണിവരെ ഷാര്‍ജ ഇന്ത്യന്‍ അസോസി യേഷന്‍ ഹാളില്‍ നടക്കും.
കെ. രാഘവന്‍ മാഷിന് പ്രണാമം അര്‍പ്പിച്ചു കൊണ്ട് ഗായകന്‍ വി. ടി. മുരളി അവതരിപ്പിക്കുന്ന പാട്ടു പെട്ടി, ശാസ്ത്രീയ നൃത്തങ്ങള്‍, ചിത്ര പ്രദര്‍ശനം, ‘ശ്രേഷ്ഠ ഭാഷ മലയാളം’ എന്ന വിഷയ ത്തില്‍ കല്‍പ്പറ്റ നാരായണന്റെ പ്രഭാഷണം എന്നിവ നടക്കും.
അസ്‌മോ പുത്തന്‍ചിറ, സലിം അയ്യനത്ത്, സോണിയ റഫീക്ക്, അനൂപ് ചന്ദ്രന്‍, ടി. എ. ശശി എന്നിവര്‍ പങ്കെടുക്കും.
എന്‍ഡോസള്‍ഫാന്‍ ഇര കള്‍ക്കായി സാമ്പത്തിക സഹായം ചെയ്യുന്ന എന്‍വിസാജിന്റെ ‘ഒപ്പു മരം’ എന്ന പുസ്തക ത്തിന്റെ യു. എ. ഇ യിലെ പ്രകാശനവും നടക്കും.