അബുദാബി : മോര്‍ ഗ്രിഗോറിയോസ് ക്നാനായ ഇടവകയുടെ പത്താമത് വാര്‍ഷിക ആഘോഷ പരിപാടികള്‍ ആര്‍ച്ച് ബിഷപ്പ് കുറിയാക്കോസ് മോര്‍ സേവറിയോസ് വലിയ മെത്രാപ്പോലീത്ത ഉല്‍ഘാടനം ചെയ്തു.
ക്നാനായ ചര്‍ച്ചിന്റെ ചാരിറ്റി പ്രവര്‍ത്തങ്ങളുടെ ധന ശേഖരണാര്‍ത്ഥം നടക്കുന്ന നറുക്കെടുപ്പ് പദ്ധതിയുടെ റാഫിള്‍ കൂപ്പണ്‍ വിതരണ ഉല്‍ഘാടനവും വലിയ മെത്രാപ്പോലീത്ത നിര്‍വ്വഹിച്ചു.
ഇടവക വികാരി ഫാദര്‍ സി. സി. ഏലിയാസ് അദ്ധ്യക്ഷത വഹിച്ചു. ഫാദര്‍ ജോസഫ് സ്കറിയ മധുരംകോട്ട് ആശംസ അര്‍പ്പിച്ചു. ട്രസ്റ്റി കെ. സി. ജേക്കബ് കാവുങ്കല്‍ നന്ദി പ്രകാശിപ്പിച്ചു.