അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഒരുക്കുന്ന ഈദ് സംഗമം, ഈദ് ദിന ത്തില്‍ രാത്രി ഏഴര മണിക്ക് ഇസ്ലാമിക് സെന്ററില്‍ ആകര്‍ഷക ങ്ങളായ പരിപാടി കളോടെ നടക്കും.
മാപ്പിളപ്പാട്ട് ഗായകനായ ഹബീബ് കാസര്‍ഗോഡ്, എടരിക്കോട് കോല്‍ക്കളി സംഘം, സെന്റര്‍ ബാലവേദി എന്നിവരുടെ വിവിധ കലാ പരിപാടികളും സെന്സായ് മുനീര്‍ അവ തരിപ്പിക്കുന്ന കരാട്ടെ പ്രകടന ങ്ങളും ഉണ്ടായിരിക്കും എന്ന് സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു.