‘പ്രിയപ്പെട്ട നബി’ കാമ്പയിന്‍ സംഘടിപ്പിച്ചു

January 28th, 2014

അബുദാബി : എമിരേറ്റ്സ് ഇന്ത്യാ ഫ്രെട്ടെര്‍ണിറ്റി ഫോറം നബിദിന പരിപാടി യുടെ ഭാഗ മായി സംഘടിപ്പിച്ച ‘പ്രിയപ്പെട്ട നബി’ എന്ന കാമ്പയി നില്‍ താജുദ്ധീന്‍, അഷ്‌റഫ്‌ മൌലവി എന്നിവര്‍ പ്രഭാഷണം നടത്തി. ടി. എം. ഹസ്സന്‍ അദ്ധ്യക്ഷത വഹിച്ചു. വാഹിദ് സ്വാഗതവും മുജീബ് റഹിമാന്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പാം ചെറുകഥാ മത്സരം 31ന്

January 28th, 2014

ഷാര്‍ജ : പാം സാഹിത്യ സഹകരണ സംഘം (പാം പുസ്തകപ്പുര) യുടെ ആഭിമുഖ്യ ത്തില്‍ മലയാള ഭാഷ യുടെ പ്രചരണാർത്ഥം യു. എ. ഇ. യിലെ സ്കൂള്‍ വിദ്യാര്‍ത്ഥി കള്‍ക്കായി സംഘടി പ്പിക്കുന്ന ചെറുകഥാ രചനാ മല്‍സരം ജനുവരി 31 വെള്ളിയാഴ്ച മൂന്ന് മണി മുതല്‍ ഷാര്‍ജ നാഷണല്‍ പെയിന്റിന് സമീപമുള്ള സബാ ഓഡിറ്റോറിയ ത്തില്‍ നടക്കും.

എട്ടാം ക്ലാസ്സ് മുതൽ 12 ആം ക്ലാസ് വരെ യുളള വിദ്യാർത്ഥി കൾക്കായുള്ള രചനാ മല്‍സര ത്തിലെ വിജയി കള്‍ക്ക് പുരസ്കാരവും പ്രശസ്തി പത്രവും സമ്മാനിക്കും. പങ്കെടുക്കുന്ന എല്ലാ കുട്ടിക ള്‍ക്കും പ്രശസ്തി പത്രം നല്‍കും.

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ മാര്‍ച്ചില്‍ നടക്കുന്ന പാം വാര്‍ഷിക സമ്മേളന ത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.

വിവരങ്ങള്‍ക്ക്: 050 51 52 068, 050 41 46 105.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്‍റ് അബുദാബിയില്‍

January 28th, 2014

അബുദാബി : ഈഗിള്‍സ് അബുദാബി സംഘടിപ്പിക്കുന്ന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്‍റ് മാര്‍ച്ച് 7ന് അബുദാബി ഓഫീസേഴ്സ് ക്ലബ്ബില്‍ വെച്ച് നടത്തും എന്നു സംഘാടകര്‍ അറിയിച്ചു.

ടൂര്‍ണമെന്റില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള ടീമുകള്‍ 050 71 25 965, 050 58 31 231 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

നബി ദിന സംഗമം ശ്രദ്ധേയമായി

January 28th, 2014

uaq-pravasi-samgham-meelad-celebration-ePathram
ഉമ്മുല്‍ ഖുവൈന്‍ : ഉമ്മുല്‍ ഖുവൈന്‍ പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച നബി ദിന സംഗമം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഉമ്മുല്‍ ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ വെച്ച് നടത്തിയ നബി ദിന സംഗമം, എസ്. കെ. എസ്. എസ്. എഫ്. നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ശുഐബ് തങ്ങള്‍ ഉത്ഘാടനം ചെയ്തു.

ഷൗക്കത്തലി മൗലവി നബിദിന പ്രഭാഷണം നടത്തി. നാസര്‍ മൗലവി, റഫീഖ് മൌലവി, അബ്ദുള്ള മുസല്യാര്‍തുടങ്ങിയവര്‍ മൌലിദ് പാരായണത്തിനു നേതൃത്വം നല്‍കി. ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് സി.എം.ബഷീര്‍, അബ്ദു റസാഖ് തിരുത്തി, അബ്ദുള്ള ചേലേരി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

തുടര്‍ന്ന് മദ്രസ്സാ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച വിവിധ കലാ പരിപാടികള്‍ അരങ്ങേറി. ഇ. പി.സുബൈര്‍ അദ്ധ്യക്ഷത വഹിച്ചു. കുന്നത്ത് അബൂബക്കര്‍ സ്വാഗതവും ലിയാഖത്ത് അലി നന്ദിയും പറഞ്ഞു. നിരവധി കുടുംബങ്ങള്‍ സംബന്ധിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഫിറോസിന്റെ മയ്യിത്ത് ദോഹയില്‍ ഖബറടക്കി

January 25th, 2014

firos-hamsa-ePathram
ദോഹ : വെള്ളിയാഴ്ച ദോഹ യില്‍ മരണപ്പെട്ട പറവൂര്‍ മാഞ്ഞാലി സ്വദേശി ചീനങ്കോട് ഫിറോസ് ഹംസ യുടെ മയ്യിത്ത് ഖത്തര്‍ അബൂ ഹമൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കി.

ശനിയാഴ്ച അസര്‍ നിസ്കാര ത്തിന് ശേഷം നടന്ന മയ്യിത്ത് നിസ്കാര ത്തിലും ഖബറടക്ക ചടങ്ങു കളിലും ബന്ധുക്കളും സുഹൃത്തു ക്കളും അടക്കം നിരവധി പേര്‍ പങ്കെടുത്തു.

12 വര്‍ഷ ത്തോളം അബുദാബിയില്‍ ജോലി ചെയ്തിരുന്ന ഫിറോസ് ഖത്തറിലെ സ്വകാര്യ കമ്പനി യില്‍ രണ്ട് വര്‍ഷ മായി ജോലി ചെയ്യുക യായിരുന്നു. കുടുംബ സമേതം ഖത്തറി ലായിരുന്നു താമസം. സിവില്‍ എന്‍ജിനീയറായ ഫിറോസ്‌, ജോലി ചെയ്യുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനി യുടെ മേല്‍നോട്ട ത്തില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിട ത്തിന്റെ മുകളില്‍ നിന്നും വീണ് ഒരാഴ്ചയായി ചികിത്സ യിലായിരുന്നു.

അബുദാബി യിലെ അല്‍ സഹല്‍ ലോജിസ്റ്റിക് ഗ്രൂപ്പ് എം. ഡി. പാലയൂര്‍ എ. കെ. അബ്ദുല്‍ ഖാദറിന്‍റെ മകള്‍ സബീന യാണ് ഭാര്യ. ഖത്തര്‍ ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥി കളായ ജുമാ റാഷിദ്, മിയ പര്‍വിന്‍ എന്നിവര്‍ മക്കളാണ്. നിരവധി ബന്ധുക്കള്‍ യു. എ. ഇ. യിലും ഖത്തറിലുമുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഹുബ്ബു റസൂൽ മജ്ലിസ് ശ്രദ്ധേയമായി
Next »Next Page » നബി ദിന സംഗമം ശ്രദ്ധേയമായി »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine