ദല സാഹിത്യോത്സവം ലോഗോ പ്രകാശനംചെയ്തു

August 9th, 2013

dala-logo-epathram
ദുബായ് : യു. എ. ഇ.യിലെ വ്യത്യസ്ത മേഖല കളിലുള്ള എഴുത്തു കാരെയും ആസ്വാദകരെയും ലക്ഷ്യ മാക്കി ദല സംഘടി പ്പിക്കുന്ന സാഹിത്യോത്സവ ത്തിന്റെ ലോഗോ പ്രകാശന കര്‍മ്മം ദല പ്രസിഡന്‍റ് മാത്തുക്കുട്ടി കടോന്‍ നിര്‍വഹിച്ചു.

ആഗസ്ത് 23 വെള്ളിയാഴ്ച ദുബായ് ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ സംഘടിപ്പിക്കുന്ന പരിപാടി യില്‍ കെ. ഇ. എന്‍. കുഞ്ഞഹമ്മദ്, എന്‍. പ്രഭാവര്‍മ, മധുപാല്‍ തുടങ്ങിയവര്‍ സംബന്ധിക്കും. കഥ, കവിത, നോവല്‍ എന്നീ ശാഖകളില്‍ വ്യത്യസ്ത മേഖല കളില്‍ നടക്കുന്ന സംവാദ ങ്ങള്‍ക്ക് ആമുഖം കുറിക്കുന്ന വിഷയ ങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് അതിഥികള്‍ സംസാരിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നാഷണല്‍ തിയേറ്ററില്‍ ‘ഈദും ഇശലും’ വെള്ളിയാഴ്ച

August 9th, 2013

ksc-stage-show-2013-eidum-ishalum-ePathram
അബുദാബി : സാമൂഹിക സാംസ്‌കാരിക മേഖല യില്‍ അബുദാബി മലയാളി കള്‍ക്കിടയില്‍ സജീവ സാന്നിധ്യ മായ കേരള സോഷ്യല്‍ സെന്‍ററിന്റെ ധന ശേഖരണാര്‍ഥം സംഘടിപ്പിക്കുന്ന ‘ഈദും ഇശലും’ സ്റ്റേജ് ഷോ അബുദാബി നാഷണല്‍ തിയേറ്ററില്‍ വെള്ളിയാഴ്ച രാത്രി 7 മണിക്ക് അരങ്ങേറും.

ഗാനമേള, ഒപ്പന, സംഘ നൃത്തം എന്നിവ അടങ്ങിയ മൂന്നര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന കലാ സംഗീത വിരുന്നിന് പിന്നണി ഗായിക സിതാര, നജീം അര്‍ഷാദ്, ഒ. യു. ബഷീര്‍, സീന രമേശ് തുടങ്ങിയ ഗായകര്‍ നേതൃത്വം നല്‍കും.

കേരളാ സോഷ്യല്‍ സെന്ററിന്റെ കെട്ടിട വാടക നല്കാനായുള്ള ധന ശേഖരണാര്‍ത്ഥം നടത്തുന്ന പരിപാടി യുടെ പ്രായോജകരായി അബുദാബി യിലെ ഒട്ടുമിക്ക ബിസിനസ് ഗ്രൂപ്പുകളും രംഗത്തുണ്ട് .

ജമിനി അവതരിപ്പിക്കുന്ന ‘ഈദും ഇശലും’ സംഗീത വിരുന്നിന്റെ മുഖ്യ പ്രായോജകര്‍ അഹല്യ ഗ്രൂപ്പ് ആണ്. ലുലു ഗ്രൂപ്പ്, യു. എ. ഇ. എക്‌സ്‌ചേഞ്ച്, എവര്‍ സെയ്ഫ് ഫയര്‍ ആന്‍ഡ് സേഫ്റ്റി, സയിദ്‌ അല്‍ സാബി ഗ്രൂപ്പ് തുടങ്ങി നിരവധി കമ്പനി കളുടെ സഹായ സഹകരണവും ഈ പരിപാടിക്കുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഈദുല്‍ ഫിത്വര്‍ വ്യാഴാഴ്ച

August 7th, 2013

eid-mubarak-ePathram
അബുദാബി : ശവ്വാല്‍ മാസപ്പിറവി കണ്ടതിനെ തിടര്‍ന്നു ആഗസ്റ്റ്‌ 8 വ്യാഴാഴ്ച യു. എ. ഇ. യില്‍ ഈദുല്‍ ഫിത്വര്‍ ആയിരിക്കും എന്ന്‍ മൂണ്‍ സൈറ്റിംഗ് കമ്മിറ്റിക്കു നേതൃത്വം നല്‍കുന്ന നീതിന്യായ വകുപ്പ് മന്ത്രി ഡോ. ഹാദഫ് ജുആന്‍ അല്‍ ദാഹിരി പ്രഖ്യാപിച്ചു.

ഒമാന്‍ ഒഴികെയുള്ള മറ്റു ഗള്‍ഫ്‌ രാജ്യ ങ്ങളിലും വ്യാഴാഴ്ച ഈദുല്‍ ഫിത്വര്‍ ആയിരിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പെരുന്നാള്‍ നിലാവ്‌ പ്രകാശനം ചെയ്തു

August 7th, 2013

media-plus-perunnal-nilavu-2013-ePathram
ദോഹ : വിശേഷ അവസരങ്ങളും ആഘോഷ ങ്ങളും എല്ലാം സമൂഹ ത്തിൽ ‍സ്‌നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കാനും സാമൂഹിക സൗഹാര്‍ദം മെച്ചപ്പെടുത്തനും സഹായകരം ആക്കണമെന്ന് ദി ട്രൂത്ത് ഡയറക്ടർ ‍മുനീർ ‍മങ്കട അഭിപ്രായപ്പെട്ടു. ദോഹ മന്‍സൂറയിൽ ‍മീഡിയ പ്ലസ് സംഘടിപ്പിച്ച ഇഫ്താർ ‍സംഗമ ത്തിൽ സംസാരിക്കുക യിരുന്നു അദ്ദേഹം.

qatar-eid-celebration-perunnal-nilaav-2013-ePathram

സാമൂഹിക – സാംസ്‌കാരിക – മാധ്യമ രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയ മായ ചടങ്ങില്‍ വെച്ച് മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവിന്റെ പ്രകാശനം സിജി ഖത്തർ ‍ചാപ്റ്റർ ‍പ്രസിഡന്‍റ് ഡോ. എം. പി. ഷാഫിഹാജി നിര്‍വഹിച്ചു. ട്രൈ വാലി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ നിസാർ ‍ചോമ യിൽ ‍ആദ്യ കോപ്പി ഏറ്റുവാങ്ങി.

ഈദ് ആഘോഷ ത്തിന്റെ സുപ്രധാന മായ ഭാഗം സന്ദേശം കൈ മാറുകയും സ്‌നേഹ ബന്ധങ്ങൾ ശക്ത മാക്കുകയു മാണെന്നും ഈയര്‍ഥത്തിൽ ‍ഏറെ പ്രസക്ത മായ സംരംഭ മാണ് ഈ പ്രസിദ്ധീകരണ മെന്നും ഷാഫി ഹാജി പറഞ്ഞു.

ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ചെയര്‍മാന്‍ ഡോ. എം. പി. ഹസന്‍ കുഞ്ഞി, ഗ്രാന്റ് മാര്‍ട്ട് ഗ്രൂപ്പ് ജനറല്‍ മാനേജര്‍ മുസ്തഫ ബക്കര്‍, വോയ്‌സ് ഓഫ് കേരള അഹ്‌ലന്‍ ദോഹ പ്രോഗ്രാം ഡറക്ടര്‍ യതീന്ദ്രന്‍ മാസ്റ്റര്‍, ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് റഈസ് അഹ്മദ് എന്നിവര്‍ സംസാരിച്ചു. ഡോ. വണ്ടൂർ ‍അബൂബക്കർ, അബ്ദുൽ ‍ ഹക്കീം, നിഅമത്തുള്ള കോട്ടയ്ക്കൽ ‍തുടങ്ങി നിരവധി പ്രമുഖർ പരിപാടിയിൽ ‍സംബന്ധിച്ചു.

അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. അബ്ദുൽ ‍ഫത്താഹ് നിലമ്പൂർ, ഷറഫുദ്ദീന്‍ തങ്കയത്തില്‍, സെയ്തലവി അണ്ടേക്കാട്, യൂനുസ് സലീം, ശിഹാബുദ്ദീൻ, സിയാഹു റഹ്മാൻ ‍ മങ്കട എന്നിവർ ‍പരിപാടിക്ക് നേതൃത്വംനല്‍കി.

-കെ. വി. അബ്ദുല്‍ അസീസ്‌ -ചാവക്കാട്, ദോഹ.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

രണ്ടാം പെരുന്നാളിന് ‘ഈദും ഇശലും’ സംഗീത വിരുന്ന്‌

August 6th, 2013

ksc-stage-show-2013-eidum-ishalum-ePathram
അബുദാബി : കേരള സോഷ്യല്‍ സെന്റര്‍ രണ്ടാം പെരുന്നാളിന് നടത്തുന്ന സംഗീത വിരുന്ന് ‘ഈദും ഇശലും’ വൈകീട്ട് 7 മണിക്ക് അബുദാബി നാഷണല്‍ തിയ്യറ്ററില്‍ അരങ്ങേറും.

കെ. എസ്. സി. യുടെ ധന ശേഖരണാര്‍ത്ഥം നടത്തുന്ന പരിപാടി യില്‍ സെല്ലുലോയിഡ് എന്ന ചിത്ര ത്തിലെ ഗാന ത്തിലൂടെ മികച്ച പിന്നണി ഗായികക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച സിതാര, പിന്നണി ഗായകന്‍ നജീം അര്‍ഷാദ്, മാപ്പിളപ്പാട്ട് ഗായകരായ ഒ. യു. ബഷീര്‍, സീന രമേശ് തുടങ്ങിയവര്‍ പങ്കെടുക്കും.

പരിപാടി യിലേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നോല്‍ കാര്‍ഡ് ഇന്‍റര്‍സിറ്റി ബസ്സു കളിലും
Next »Next Page » പെരുന്നാള്‍ നിലാവ്‌ പ്രകാശനം ചെയ്തു »



  • മാട്ടൂൽ പ്രീമിയർ ലീഗ് സീസൺ-8 : ലോഗോ പ്രകാശനം ചെയ്തു
  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine