ദോഹയിൽ ‘സ്നേഹ സംഗമം – 2013’ വെള്ളിയാഴ്ച

November 27th, 2013

qatar-sneha-samgamam-2013-ePathram
ദോഹ : സാന്ത്വനം പെയിൻ ആൻറ് പാലിയേറ്റീവ് തുറയൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന ” സ്നേഹ സംഗമം – 2013 ” നവംബർ 29 വെള്ളി യാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ഖത്തറിലെ സൽവ റോഡി ലുള്ള ക്വാളിറ്റി ഹൈപ്പർ മാർക്കറ്റ് ഹാളിൽ അരങ്ങേറുന്നു.

അമൃത ടി.വി. “കസവുതട്ടം” റിയാലിറ്റി ഷോ യിലൂടെ സംഗീത ആസ്വാദകർക്ക് സുപരിചിത നായ ജലീൽ പയ്യോളി യുടെ നേതൃത്വത്തിൽ ഈണം ദോഹ അവതരിപ്പിക്കുന്ന ഗാനമേള യിൽ ഹംസ പട്ടുവം, ഷക്കീർ പാവറട്ടി, റഫീക്ക് മാറഞ്ചേരി, അനഘ രാജ ഗോപാൽ, ധന്യ സുമോദ്, സൂര്യ സന്തോഷ്‌ എന്നിവർ ഗാന ങ്ങൾ ആലപിക്കുന്നു.

മഴവിൽ മനോരമ യിലെ കോമഡി പ്രോഗ്രാ മിലൂടെ ഏവർക്കും സുപരിചിത രായ കാലിക്കറ്റ് വി ഫോർ യു താരങ്ങൾ സിറാജ് തുറയൂർ – പയ്യോളി, മണിദാസ് പയ്യോളി എന്നിവർ ചേർന്ന് അവതരി പ്പി ക്കുന്ന ഹാസ്യ രസ പ്രധാന മായ പരിപാടികളും അരങ്ങിലെത്തും. പരിപാടി യിലേക്കുള്ള പ്രവേശനം സൗജന്യം ആയിരിക്കും.

മിമിക്രിയും ഗാന മേളയും ഒത്തു ചേർന്നുള്ള ഈ പരിപാടി യിൽ ദോഹ യിലെ പ്രമുഖ ബിസ്സിനസ്സ് വ്യക്തി തത്വങ്ങൾ പങ്കെടുക്കുന്നു. വേദനി ക്കുന്ന വർക്ക് സാന്ത്വന മായി നില കൊള്ളുന്ന ഈ സംഘടന കാരുണ്യ പ്രവർത്തന ങ്ങൾ ലക്ഷ്യമിട്ട് കൊണ്ട് ആരംഭിച്ച തിലൂടെ നിരവധി പേരുടെ പ്രയാസ ങ്ങൾക്ക് സാന്ത്വന മാകാൻ ഒരു പരിധി വരെ കഴിഞ്ഞിട്ടുണ്ട്.

-കെ. വി. അബ്ദുല്‍ അസീസ് ചാവക്കാട്, ദോഹ-ഖത്തര്‍.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മാര്‍ത്തോമ്മാ പള്ളിയില്‍ കൊയ്ത്തുല്‍സവം

November 27th, 2013

അബുദാബി : മുസഫയ മാര്‍ത്തോമ്മാ ഇടവക ദേവാലയ ത്തിലെ കൊയ്ത്തുല്‍സവം നവംബര്‍ 29 വെള്ളിയാഴ്ച വൈകിട്ട് നാലര മുതല്‍ നടക്കും. ഇടവകാംഗങ്ങള്‍ തയാറാക്കുന്ന കേരള ത്തിന്റെ തനതു ഭക്ഷ്യ വിഭവ ങ്ങള്‍ കൊയ്ത്തുല്‍സവ ത്തിലെ മുഖ്യ ആകര്‍ഷണ ഘടക മായിരിക്കും.

നാടന്‍ – ചൈനീസ് തട്ടു കടകള്‍, വിനോദ – ഭാഗ്യ – കലാ കായിക മല്‍സര ങ്ങള്‍, ബേബി ഷോ, വിവിധ കലാ പരിപാടികള്‍ എന്നിവയും കൊയ്ത്തുത്സവ നഗരി യില്‍ നടക്കും. കൊയ്ത്തുല്‍സവ ത്തില്‍ നിന്നുള്ള വരുമാനം ജീവ കാരുണ്യ പദ്ധതി കള്‍ക്കും ഇടവക വികസന പദ്ധതി കള്‍ക്കും ഉപയോഗിക്കും എന്നു സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അറബി ഭാഷയും സംസ്‌കാരവും ആകര്‍ഷകം : ഹാന്‍സ് ഹോസ്റ്റ് കൊംഗോളസ്കി

November 27th, 2013

spoken-arabic-for-every-day-doha-qatar-ePathram
ദോഹ : അറബി ഭാഷയും സംസ്‌കാരവും ഏറെ ആകര്‍ഷകം ആണെന്നും കൂടുതല്‍ അടുത്തറിയുവാന്‍ ആഗ്രഹം ഉണ്ടെന്നും ഇന്റര്‍നാഷണല്‍ സോഷ്യല്‍ സെക്യൂരിറ്റി അസോസി യേഷൻ ‍ സെക്രട്ടറി ജനറൽ ‍ ഹാന്‍സ് ഹോസ്റ്റ് കൊംഗോളസ്കി അഭിപ്രായ പ്പെട്ടു.

ഗള്‍ഫ് മേഖല യിൽ ‍ ആദ്യമായി നടന്ന ലോക സാമൂഹ്യ സുരക്ഷാ ഫോറ ത്തിന്റെ ഭാഗമായി ഖത്തറില്‍ എത്തിയ കൊംഗോളസ്കി, ദോഹ ഷെറാട്ടണ്‍ ഹോട്ടലിൽ ‍ നടന്ന ചടങ്ങിൽ ‍ മാധ്യമ പ്രവര്‍ത്തക നായ അമാനുല്ല വടക്കാങ്ങര യുടെ ‘സ്‌പോക്കണ്‍ ‍ അറബിക് ഫോർ ‍ എവരിഡേ‘ എന്ന ഗ്രന്ഥ ത്തിന്റെ ഇന്റര്‍നാഷണൽ ‍ ലോഞ്ചിംഗ് നിര്‍വഹിച്ച് സംസാരിക്കുക യായിരുന്നു.

ഒരാഴ്ചയില്‍ അധികം ഖത്തറിൽ തങ്ങാൻ ‍ അവസരം ലഭിച്ച പ്പോഴാണ് അറബി ഭാഷ യുടെ സൗന്ദര്യവും സംസ്‌കാര ത്തിന്റെ മഹത്വവും കൂടുതൽ ‍ അറി യുവാൻ ‍ സാധിച്ചത്. മനോഹര മായ ഭാഷ എന്നതിനപ്പുറം സംസ്‌കാരിക ഗരിമയും അറബി യുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കും എന്ന് അദ്ദേഹം പറഞ്ഞു. അറബി സംസാരം കേള്‍ക്കാൻ ‍ കൗതുകമുണര്‍ത്തു ന്നതും ആശയ സമ്പുഷ്ടവു മാണ്.

ആശയ വിനിമയ ത്തിന് വിശിഷ്യാ മധ്യ പൗരസ്ത്യ ദേശത്തെ ജന ങ്ങളുമായി കൂടുതൽ ‍ ഊഷ്മളമായ ആശയ വിനിമയം നടത്തുവാൻ ‍ അറബി ഭാഷ യുടെ പ്രാഥമിക പാഠങ്ങള്‍ എങ്കിലും അറിഞ്ഞിരി ക്കുന്നത് അഭികാമ്യ മാണ്. അറബി കളുടെ ആതിഥ്യ മര്യാദയും സാംസ്‌കാരിക പാരമ്പര്യം മാതൃകാ പര മാണെന്ന് തന്റെ അനുഭവ സാക്ഷ്യമായി അദ്ദേഹം പറഞ്ഞു.

അറബി നാടു കളുടെ പ്രാധാന്യം എല്ലാം നിലക്കും വര്‍ദ്ധിക്കുക യാണ്. ഈ സാഹചര്യ ത്തിൽ ‍ അറബി ഭാഷ പ്രചരിപ്പി ക്കുന്നതിനും പരിചയ പ്പെടുത്തു ന്നതിമുള്ള ശ്രമ ങ്ങൾ ‍ വളരെ പ്രസക്ത മാണെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.

ലോക സാമൂഹ്യ സുരക്ഷാഫോറം സംഘാടക സമിതി ഉപാധ്യക്ഷൻ ‍ ജാസിം ഫഖ്‌റു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അമാനുല്ല വടക്കാങ്ങര നന്ദി പറഞ്ഞു.

-കെ. വി. അബ്ദുല്‍ അസീസ് ചാവക്കാട്, ദോഹ-ഖത്തര്‍.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു എ ഇ ദേശീയ ദിനാഘോഷം നാഷണല്‍ തിയ്യേറ്ററില്‍

November 25th, 2013

uae-national-day-celebration-ePathram
അബുദാബി : ഇന്ത്യന്‍ ഇന്‍റര്‍നാഷണല്‍ കള്‍ച്ചറല്‍ സെന്‍റര്‍ യു. എ. ഇ. ദേശീയ ദിനം ആഘോഷിക്കുന്നു. നവംബര്‍ 29 വെള്ളിയാഴ്ച വൈകുന്നേരം 6. 30 മുതല്‍ അബുദാബി നാഷണല്‍ തിയേറ്ററില്‍ നടക്കുന്ന പരിപാടി യില്‍ ഇന്ത്യ യില്‍ നിന്നും യു. എ. ഇ. യില്‍ നിന്നുമുള്ള പ്രമുഖര്‍ പങ്കെടുക്കും.

ഇന്ത്യന്‍ – അറബ് സാംസ്‌കാര ങ്ങളുടെ സവിശേഷതകള്‍ വിളിച്ചോതുന്ന സാംസ്‌കാരിക പരിപാടിയും വൈവിധ്യമാര്‍ന്ന കലാ പരിപാടികളും അരങ്ങേറും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അബുദാബി യിലെ റോഡു കളില്‍ പുതിയ റഡാറുകള്‍

November 24th, 2013

traffic-police-installed-infra-red-camera-ePathram
അബുദാബി : അതി വേഗക്കാരായ ഡ്രൈവര്‍മാരെ കുടുക്കാനായി തലസ്ഥാന നഗരി യിലെ നിരത്തു കളില്‍ പുതിയ റഡാറുകള്‍ സ്ഥാപിച്ചു. മുസഫ ട്രക്ക് റോഡ്, അല്‍ മഖ്ത പാല ത്തില്‍ നിന്നുള്ള അബുദാബി-അല്‍ഐന്‍ റോഡ്, ഉമ്മുന്നാര്‍ റോഡ്, അല്‍ റഹ ബീച്ച്, അബുദാബി-ശഹാമ എക്‌സ്പ്രസ് പാത യിലെ ശൈഖ് മക്തൂം ബിന്‍ റാഷിദ് സ്ട്രീറ്റ്, വിമാന ത്താവള റോഡ്, സുവെയ്ഹാന്‍ റോഡ് എന്നിവിട ങ്ങളില്‍ പുതുതായി സ്ഥാപിച്ച റഡാറു കളാണ് പ്രവര്‍ത്തന സജ്ജമായത് എന്ന് ട്രാഫിക് പോലീസ് അറിയിച്ചു.

റഡാറു കള്‍ സ്ഥാപിച്ചി രിക്കുന്നത് വാഹനം ഓടിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധയും ഉത്തര വാദിത്വവും പുലര്‍ത്തുന്ന തിനാ യിട്ടാണ്. വാഹനം ഓടിക്കുന്നവരില്‍ നിന്ന് കൂടുതല്‍ പിഴ ഈടാക്കുക എന്ന ഉദ്ദേശ്യം പോലീസിനില്ല. വാഹനം ഓടിക്കുന്ന വര്‍ പിഴയില്‍ നിന്ന് രക്ഷ നേടാന്‍ മാത്രമല്ല ശ്രമിക്കേണ്ടത്. നിശ്ചിത വേഗ പരിധിക്കുള്ളില്‍ വാഹനം ഓടിച്ചു കൊണ്ട് അവനവന്റെയും മറ്റുള്ള വരുടെയും സുരക്ഷ ഉറപ്പാക്കുക യാണ് വേണ്ടത് എന്നും അധികാരികള്‍ പറഞ്ഞു.

– Photo Courtesy : Abu dhabi Police

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പ്രമേഹ ബോധവല്‍ക്കരണം പ്രധാനം : വിദഗ്ദര്‍
Next »Next Page » യു എ ഇ ദേശീയ ദിനാഘോഷം നാഷണല്‍ തിയ്യേറ്ററില്‍ »



  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി
  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ
  • ഒമ്പതാമത് അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine